1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2011

പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ ഉച്ചഭക്ഷണം വാങ്ങാന്‍ ആശുപത്രിയിലെ മിഡ് വൈഫ്‌ പുറത്ത് വിട്ടതിനെ തുടര്‍ന്നു ഗര്‍ഭിണി ഷോപ്പിന്റെ വാതില്‍ക്കല്‍ വെച്ച് പ്രസവിച്ചു! സാറ പ്ലെവ്സ് എന്ന 35 കാരിക്കാണ് മിഡ് വൈഫിന്റെ ഈ അശ്രദ്ധ കാരണം തന്റെ കുഞ്ഞിന് പൊതു സ്ഥലത്ത് വെച്ച് ജന്മം നല്‍കേണ്ടി വന്നത്. ബ്രിസ്റ്റോളില്‍ ഉള്ള സെന്റ്‌ മൈക്കല്‍ ആശുപത്രിയാണ് ഈ ദാരുണ സംഭവത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നത്.

ഏറെ വിചിത്രമായിരിക്കുന്ന കാര്യം സാറയുടെ പ്രസവ തിയ്യതി കഴിഞ്ഞിട്ട് എട്ട് ദിവസമായിട്ടുണ്ടെന്നും അതിനാല്‍ ഇതു സമയത്തും പ്രസവിക്കാന്‍ സാധ്യത ഉണ്ടെന്നിരിക്കെയാണ് മിഡ് വൈഫ്‌ ഇവരെ ഭര്‍ത്താവ്‌ ഡേവിനൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തു പോകാന്‍ അനുവദിച്ചത് എന്നതാണ്. ഇതേ തുടര്‍ന്നായിരുന്നു സാറയ്ക്ക് തെരുവില്‍ പെണ്കുഞ്ഞിനു ജന്മം നല്‍കേണ്ടി വന്നത്.

സംഭവത്തെക്കുറിച്ച് സാറ പറയുന്നതിങ്ങനെ: ” എനിക്ക് എന്റെ കുഞ്ഞു പുറത്തേക്ക് വരുന്നതായി തോന്നി, ഇത് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവുന്നതും ശ്രമിച്ചു, പക്ഷെ അദ്ദേഹത്തിന് അതിനായില്ല. തിരിച്ചു ആശുപത്രിയിലേക്ക് മടങ്ങുന്ന വഴി ഷോപ്പിന്റെ വാതില്‍ക്കല്‍ വെച്ച് എനിക്ക് കുഞ്ഞിനു ജന്മം നല്‍കേണ്ടി വന്നു”

രണ്ടു വയസുകാരനായ മബേല്‍ എന്ന കുഞ്ഞിന്റെ കൂടി അമ്മയായ സാറ കുഞ്ഞിനു ജന്മം നല്‍കിയപ്പോള്‍ ഭര്‍ത്താവിനൊപ്പം ഇവരെ നോക്കാന്‍ ലൂസി എന്നൊരു സ്ത്രീയും സമീപത്തുണ്ടായിരുന്നു. കുഞ്ഞു ജനിച്ചു കഴിഞ്ഞു ഒരു രണ്ടു മിനിട്ടിനുള്ളില്‍ തന്നെ ആശുപത്രി ജീവനക്കാര്‍ അമ്മയെയും നവജാത ശിശുവിനെയും വീല്‍ചെയറിലാക്കി മറ്റെര്‍ണിറ്റി യൂണിറ്റിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്നു മിഡ്വൈഫിനെ ആശുപത്രി അധികൃതര്‍ പുറത്താക്കുകയും ചെയ്തു.

നവജാത ശിശുവിന് 6lb 13oz ഭാരം ഉണ്ടായിരുന്നു ജനിക്കുമ്പോള്‍. കഴിഞ്ഞ ഡിസംബര്‍ നാലിന് ഉച്ച കഴിഞ്ഞാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സാറ പറയുന്നത് മിഡ്വൈഫുമാര്‍ വളരെ വിചിത്രമായി പെരുമാറുന്നു, എങ്കിലും തനിക്ക് ആരെയും കുറ്റപ്പെടുത്താന്‍ താല്പര്യമില്ല എന്നുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.