നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പപില്‍ ആര്‍ ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വം ഭൂരിപക്ഷം കുറയാന്‍ കാരണമായെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. യു.ഡി.എഫിന്റെത് മറ്റൊരു സ്ഥാനാര്‍ഥിയായിരുന്നുവെങ്കില്‍ 25,000 ല്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമായിരുന്നുവെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.
ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ തനിക്ക് ആദ്യമേ എതിര്‍പ്പുണ്ടായിരുന്നു. ഇടതു മുന്നണിക്ക് അനുകൂലമാവാതിരിക്കാനാണ് ശെല്‍വരാജിനെ പിന്തുണച്ചത്. ചിലരുടെ അപകടകരമായ അവകാശവാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ദോഷം ചെയ്തു. ഇത് മൂലം താമരക്കുംവോട്ടുചെയ്യാമെന്ന് ജനങ്ങള്‍ കാണിച്ചു തന്നു. മുരളി പറഞ്ഞു.
ഈ അപകട സൂചന നേതൃത്വം തിരിചറിയണം. ഒ.രാജഗോപാല്‍ ആയിരുന്നില്ലെങ്കില്‍ അദ്ദഹേത്തിന് ലഭിച്ച വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിക്കുമായിരുന്നു. ബി.ജെ.പിയ്ക്ക് കൂടുതല്‍ വോട്ട് ലഭിച്ചതിന്റെ ഗുണം യു.ഡി.എഫിന് ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല