ഊമയായ സഹോദരിയെ കെട്ടിയിട്ട് വീട്ടമ്മയെ കൊലപ്പെടുത്തി തൃശൂരില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും കാറുമായി കടന്ന സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. വയനാട് പനമരം സ്വദേശികളായ ഷിന്‍ജു, ലിജോ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചയൊണ് ഇവരെ പിടികൂടിയത്. മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു.
തൃശൂര്‍ നഗരത്തില്‍ ചുങ്കം-അരണാട്ടുകര റോഡില്‍ ‘ഗോകുലം’ വീട്ടില്‍ പനക്കപ്പറമ്പില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ ഷീല(52)യാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഊമയായ സഹോദരി ഉഷ(60)യെയാണ് കയ്യും കാലും കെട്ടിയിട്ടത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്.
ഷീലയുടെ ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ അബുദാബിയിലാണ്. പാലക്കാട് ആലത്തൂരുകാരിയായ വേലക്കാരി കമലയാണ് ഇവിടെ താമസിച്ചിരുന്ന മറ്റൊരാള്‍. സംഭവത്തിനുശേഷം കമലയെ കാണാനില്ല. വീട്ടുമുറ്റത്ത് കിടന്നിരുന്ന മാരുതി എസ്. എക്സ്-4 കാറും അപ്രത്യക്ഷമായി. ഷീലയുടെ രണ്ട് മക്കളില്‍ മൂത്തവളായ ലിന്‍സി അച്ഛനും ഭര്‍ത്താവ് ഷാജിസാഗറിനും ഒപ്പം ഗള്‍ഫിലാണ്. ഇളയ മകള്‍ അശ്വതി കോയമ്പത്തൂരില്‍ എം.ബി.എ വിദ്യാര്‍ഥിനിയാണ്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല