1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2015

നാഗാലാന്‍ഡില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മാനഭംഗ കേസിലെ പ്രതി സംഭവം പുറത്തു പറയാതിരിക്കാന്‍ 5000 രൂപ നല്‍കിയെന്ന് ഇരയായ പെണ്‍കുട്ടി ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ആ പണം വാങ്ങി പോലീസിന് കൈാറിയെന്നും പെണ്‍കുട്ടി പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 23 നാണ് സംഭവം നടന്നത്. കൂട്ടു പ്രതിയായിരുന്ന വ്യക്തി തന്നെ ചായ കുടിക്കാനായി പുറത്തേക്ക് വിളിക്കുകയായിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട തന്റെ അയല്‍ക്കാരനായ വ്യക്തിയും കൂടെയുണ്ടെന്ന് അറിയില്ലായിരുന്നു. തിരിച്ചുപോരാന്‍ ശ്രമിച്ചെങ്കിലും നിര്‍ബന്ധിച്ച് ഹോട്ടല്‍ മുറിയില്‍ എത്തിക്കുകയായിരുന്നു. അതിനു ശേഷം കൊല്ലപ്പെട്ട വ്യക്തിയോടൊപ്പം വിട്ട് കൂട്ടുപ്രതി കടന്നുകളഞ്ഞു. രണ്ട് തവണയാണ് മാനഭംഗപ്പെടുത്തിയതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

അതേസമയം, പ്രതിയെ തല്ലിക്കൊന്ന സംഭവുമായി ബന്ധപ്പെട്ട് 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൊല്ലപ്പെട്ട വ്യക്തി അസമിലെ വ്യാപാരിയായതിനാല്‍ സംഘര്‍ഷം അസിമിലേക്കും വ്യാപിച്ചിട്ടുണ്ട്.

ദിവസങ്ങള്‍ക്കു മുമ്പാണ് ജനക്കൂട്ടം സെന്‍ട്രല്‍ ജയില്‍ ആക്രമിച്ച് മാനഭംഗ കേസിലെ പ്രതിയായ സായീദ് ഫാരീദ് ഖാനെ ഏഴു കിലോമീറ്ററോളം വലിച്ചിഴച്ച് കൊണ്ടു പോയി തല്ലിക്കൊന്നത്. എസ്പി ജാമിറിനെയും ഡപ്യൂട്ടി കമ്മിഷണര്‍ വെസോപ്പ് കെനിയയെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.സംഭവത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ നാഗാലാന്‍ഡ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.