ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ നഗരമായ നോര്‍വിച്ചിലെ മലയാളികളുടെ സംഘടനയായ എന്‍എഎം (നോര്‍വിച്ച് അസോസിയേഷന് ഓഫ് മലയാളീസ്)ന് പുതിയ നേതൃത്വം നിലവില്‍ വന്നു. ഇക്കഴിഞ്ഞ ആനുവല്‍ ജനറല്‍ മീറ്റിങ്ങില്‍ പുതിയ ഭാരവാഹികളുടെ ഏഴ് അംഗ കമ്മറ്റിയെ ഐകകണ്ഠം തെരഞ്ഞെടുക്കുകയായിരുന്നു.
കമ്മറ്റി അംഗങ്ങള്‍:
പ്രസിഡണ്ട് – ജയിസന് ജോര്‍ജ്
വൈ.പ്രസിഡണ്ട് – റോയിമോന് മത്തായി
ട്രഷറര്‍ – ജെരീഷ് വര്‍ഗീസ്
സെക്രട്ടറി – അനീത ജെരീഷ്
കള്‍ച്ചറല്‍ സെക്രട്ടറി – മരിയ
പുതിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാമിന്റെ ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ പതിനാലാം തീയ്യതി വൈകുന്നേരം നാല് മണി മുതല്‍ പത്ത് മണി വരെ ഹ്യൂവറ്റ് സ്കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെരീഷ് – 07787298472, അജിത്ത് – 07823559652, മരിയ – 07960453788











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല