1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2012

ചുക്കാന്‍ പിടിക്കുന്നതാകട്ടെ ആഗോള ഐടി ഭീമിനായ ഗൂഗിളും. ഗൂഗിള്‍ പ്ലസിന്റെ ഹാംഗ്ഔട്ട് എന്ന സംവിധാനത്തിലൂടെയാണ് ഓഗസ്റ്റ് 31 നു വെള്ളിയാഴ്ച വൈകുന്നേരം ജനങ്ങളുമായി മോഡി സംസാരിക്കുന്നത്. 29 വരെ ഗൂഗിള്‍ പ്ലസിലൂടെ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്തവരില്‍ നിന്ന് എട്ടു പേരെ തിരഞ്ഞെടുത്ത് അവരുടെ ചോദ്യങ്ങള്‍ക്കായിരിക്കും മോഡി മറുപടി പറയുക. ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ സംവാദത്തില്‍ മോഡറേറ്ററായിരിക്കും. മോഡിയുടെ സംവാദം യൂട്യൂബിലും മോഡിയുടെ വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഇന്റര്‍നെറ്റ് മുഖാന്തിരം ജനങ്ങളുമായി തത്സമയം സംവദിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡും മുമ്പ് ഇന്റര്‍നെറ്റിലൂടെ ജനങ്ങളുമായി നേരിട്ട് സംവാദം നടത്തിയിട്ടുണ്ട്. ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ ഗൂഗിള്‍ പ്ലസില്‍ ഗ്രൂപ്പ് വീഡിയോ ചാറ്റിനുള്ള സംവിധാനമാണ് ഗൂഗിള്‍ പ്ലസ് ഹാംഗ്ഔട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.