1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2015

സ്വന്തം ലേഖകന്‍: ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റു നിന്നില്ല, സിനിമാ തീയറ്ററില്‍ നിന്ന് മുസ്ലീം കുടുംബത്തെ ഇറക്കിവിടുന്ന വീഡിയോ വൈറലാകുന്നു. ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റ് നിന്നില്ല എന്നാരോപിച്ചാണ് ആളുകള്‍ ഒരു മുസ്ലിം കുടുംബത്തോട് കയര്‍ക്കുകയും സിനിമാ തീയറ്ററില്‍ നിന്നും ഇറക്കിവിടുകയും ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ സംഭവത്തിന്റെ വീഡിയോക്ക് 2 മിനുട്ട് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ട്. തര്‍ക്കത്തിനൊടുവില്‍ കുടുംബത്തെ ഇറക്കിവിടുമ്പോള്‍ കൂടിനിന്നിരുന്ന ആളുകള്‍ കയ്യടിക്കുന്നതും കാണാം. യൂട്യൂബില്‍ നവംബര്‍ 29 നാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ എവിടെയാണ് ഈ സംഭവം നടന്നതെന്നോ ഇറക്കിവിടപ്പെട്ട മുസ്ലീം കുടുംബം ഏതാണെന്നോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമല്ല. സ്ഥലം മുംബൈ ആണെന്നും അല്ല ബെംഗളൂരു ആണെന്നും രണ്ടു വാദം നിലവിലുണ്ട്. എന്തായാലും ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നിന്നില്ലെങ്കില്‍ അത് കുറ്റമാണോ എന്ന വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചക്ക് വീഡിയോ വഴിതെളിച്ചിട്ടുണ്ട്. നേരത്തെ തിരുവനന്തപുരത്ത് സല്‍മാന്‍ എന്ന ചെറുപ്പക്കാരന്‍ സമാനമായ വിവാദത്തില്‍ കുടുങ്ങിയത് വാര്‍ത്തയായിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.