സ്വന്തം ലേഖകന്‍: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനും 50,000 രൂപയുടെ ജാമ്യം, കേസ് ബെബ്രുവരി 20 ലേക്ക് മാറ്റിവച്ചു. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ദില്ലി പട്യാല കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ പ്രതികളായ സുമന്‍ ദുബെ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടി കപില്‍ സിപലാണ് കോടതിയില്‍ ഹാജരായത്.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരികള്‍ രാഹുലിന്റെയും സോണിയയുടെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയാണ് കേസ് നല്‍കിയത്. നാഷണല്‍ ഹെറാള്‍ഡിന്റെ 5000 കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തു എന്നാണ് പരാതിയില്‍ പറയുന്നു.
2009 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്തു വിവരത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി എന്നും കേസില്‍ ആരോപണമുണ്ട്. ഫെബ്രുവരി 20 നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അന്ന് സോണിയയും രാഹുലും കോടതിയില്‍ ഹാജരാകും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല