1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2011

ജെയിംസ് തോമസ്‌

സംഗമങ്ങളുടെ തുടക്കക്കാര്‍ എന്നറിയപ്പെടുന്ന നീണ്ടൂര്‍കാര്‍ പിറന്ന മണ്ണിന്റെ സൗഹൃദം പങ്കിടുന്നതിനും പ്രിയപ്പെട്ടവരെ നേരില്‍ കാണുന്നതിനുമായ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടനവധി കുടുംബങ്ങള്‍ ബെര്‍മിംഗ് ഹാമില്‍ ഒക്റ്റോബര്‍ എട്ടാം തിയ്യതി ശനിയാഴ്ച ഒത്തുചേരും.

യുകെയിലെ സംഗമങ്ങളില്‍ സംഘാടക ശേഷിയിലും ജനപങ്കാളിത്വത്തിലും മുന്നില്‍ നില്‍ക്കുന്ന നീണ്ടൂര്‍കാരുടെ ഒക്റ്റോബര്‍ എട്ടാം തിയ്യതി നടക്കുന്ന പത്താമത് സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തീവ്രയത്നത്തിലാണ് സംഘാടക സമിതി.

ഇക്കുറി കൂടുതല്‍ നീണ്ടൂര്‍കാരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലെസ്റ്ററില്‍ നടന്ന സമ്മേളനത്തില്‍ 200 ലേറെ പേര്‍ പങ്കെടുത്തിരുന്നു. വടക്കന്‍ അയര്‍ലണ്ട്, സ്കോട്ട് ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് പോലും നീണ്ടൂര്‍കാര്‍ സംഗമ വേദിയിലെത്തുമെന്നു സംഘാടകര്‍ പറഞ്ഞു.

എല്ലാത്തിനുമുപരി പിറന്ന നാടിനോടുള്ള അതിരറ്റ സ്നേഹവാത്സല്യമാണ് നീണ്ടൂര്‍കാരെ വേറിട്ട്‌ നിര്‍ത്തുന്നത്.

ഒക്റ്റോബര്‍ എട്ടാം തിയ്യതി ശനിയാഴ്ച 10.30 നു വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ വിവിധ കലാപരിപാടികളും വടംവലി , പഞ്ചഗുസ്തി മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലം:
Holy Cross and St. Francis Church
1 Signal Hayer Road
Walmley B76 2 RS

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.