1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2015

ജോണ്‍ അനീഷ്

നേപ്പാള്‍ ഭൂകമ്പം വരുത്തി വെച്ച മഹാ ദുരന്തത്തിന് യുക്മയുടെ ചെറു കൈ താങ്ങ്. ഭൂമികുലുക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ആയിരകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിര കണക്കിന് ആളുകള്‍ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുകയും ചെയ്യുന്നു. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ച്ചകളാണ് നേപ്പാളില്‍നിന്ന് മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ഇത് കണ്ടില്ലെന്ന നടിക്കാന്‍ മനുഷ്യര്‍ക്ക് കഴിയില്ല.

കഴിഞ്ഞ ശനിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നിരവധി കുടുംബങ്ങളെ അനാഥമാക്കിയപ്പോള്‍ പ്രവാസി ലോകത്തെ ഏറ്റവും വലിയ സംഘടിത ശക്തിയായ യുക്മയും കഴിവ് അനുസരിച്ച് ചെയ്യുവാന്‍ തയ്യാര്‍ ആയിരിക്കുന്നു. നിങ്ങളുടെ ഒരു ചെറിയ കൈ താങ്ങ് നേപ്പാളിലെ ദുരിത ബാധിതര്‍ക്ക് വലിയ സഹായം ആവും .

ദുരന്തങ്ങള്‍ ഏറ്റു വാങ്ങി ദിനങ്ങള്‍ പിന്നിടുമ്പോള്‍ നിരവധി സഹായ ഹസ്തങ്ങള്‍ ഏറെ ആശ്വാസം പകരുന്നു. യുകെ മലയാളികളായ നമുക്കും ആ കൊച്ചു രാജ്യത്തിന്റെ പുനര്‍ നിര്‍മാണത്തില്‍ പങ്കു ചേരാം. നിങ്ങളുടെ സംഭാവനകള്‍ അത് ചെറുതോ വലുതോ ആയികൊള്ളട്ടെ യുക്മ ചാരിറ്റിയുടെ അക്കൗണ്ടിലേക്ക് അയച്ചു തരുവാന്‍ അപേക്ഷിക്കുന്നു.

യുക്മ ചാരിറ്റി ഫൌണ്ടേഷനും റെഡ്‌ക്രോസ് സൊസൈറ്റിയെപോലെ വസുദൈവാ കുടുംബകം എന്ന വേദവാക്യം പ്രാവര്‍ത്തികം ആക്കാന്‍ ഒരുങ്ങുന്ന ഈ വലിയ സംരഭത്തിലേക്ക് യുകെ മലയാളികളായ ഏവരുടെയും സഹായ സഹകരങ്ങള്‍ പ്രതീക്ഷിക്കുന്നു. യുക്മ ചാരിറ്റി നേപ്പാള്‍ ദുരിത ആശ്വാസ നിധിയിലേക്ക് ഉദാരമായ സംഭാവനകള്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ നന്മയെ യുക്മയിലുടെ നമ്മുക്ക് മുന്‍പോട്ടു കൊണ്ട് പോകാം. നിങ്ങളുടെ സഹായം നേപ്പാളിന്റെ ദുരിത കെടുതിക്ക് ചെറിയ ഒരു ആശ്വാസം ആകും എന്നതിന് സംശയം വേണ്ട. സ്വന്തം വൃക്ക മറ്റൊരാള്‍ക്ക് നല്കി കൊണ്ട് യുക്മ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ യുക്മ ദേശിയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിലാണ് ഇനി ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് നിങ്ങളുടെ സംഭാവനകള്‍ അയക്കേണ്ട യുക്മ ചാരിറ്റി അക്കൌണ്ട് താഴെ കൊടുത്തിരിക്കുന്നു

UUKMACHARITY FOUNDATION ACCOUNT NUMBER 52178974
SORT CODE 403736
HSBC BANK

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.