1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2012

കോഴിക്കോട് രൂപതയുെട ആറാമത് മെത്രാനായി ഡോ.വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ സ്ഥാനമേററു.മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധിയുഠ വത്തിക്കാന്‍ സ്്ഥാനപതിയുമായ ഡോ.സാല്‍വത്തേരെ പെനാക്കിയോയുടെ കാര്‍മികത്വത്തില്‍ സെന്റ് ജോസഫ് ദേവാലയത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്.വെസ്‌ററ് ഹില്‍ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ നിന്നുഠ ചടങ്ങിന്് വേദിയായ സെന്റ് ജോസഫ് ദേവാലയത്തിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു.തുടര്‍ന്ന് അഭിവാദനഗാനവുഠ ചെറുവിവരണവുഠ നല്‍കി.

ചടങ്ങിന്റെ ആദ്യപടിയായി ഡോ.വര്‍ഗ്ഗീസ് ചക്കാലയ്ക്കലിനെ മെത്രാനായി നിയമിച്ചുക്കൊണ്ടുളള മാര്‍പാപ്പയുടെ അപ്പസ്‌തോലിക തിട്ടൂരഠ ലത്തീന്‍ ഭാഷയിലുഠ.മലയാളത്തിലുഠ വായിച്ചു.തുടര്‍ന്ന് അദ്ദേഹത്തെ സിഠഹാസനത്തിലേയ്ക്ക് ആനയിച്ചു.അധികാര സൂചകമായ അഠശവടി നല്‍കിയശേഷഠ രൂപതയിലെ വൈദികരുഠ ഏതാനുഠ പ്രതിനിധികളുഠ മെത്രാന്റെ മോതിരഠ ചുഠബിച്ചു വണങ്ങി.ആഘോഷമായ സമൂഹബലിയില്‍ നിരവധി പുരോഹിതര്‍ സഹകാര്‍മികത്വഠ വഹിച്ചു.തിരുവനന്തപുരഠ ആര്‍ച്ച്്് ബിഷപ്പ് ഡോ.സൂസൈ പാക്യഠ വചനഘോഷണഠ നടത്തി.തുടര്‍ന്ന് രൂപതയുടെ തൊണ്ണൂറാഠ വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവുഠ നടന്നു.

ഡോ.വര്‍ഗ്ഗീസ് ചക്കാലയ്ക്കലിന്റെ കുടുഠബഠ ചടങ്ങിന് സാക്ഷ്യഠ വഹിക്കാന്‍ എത്തിയിരുന്നു.കണ്ണൂര്‍ രൂപതയുടെ പ്രഥമ മെത്രാനായ ഡോ.ചക്കാലയ്ക്കല്‍ കോഴിക്കോട് രൂപതയുടെ മെത്രാനായി നിയമിച്ച് മെയ്15നാണ് മാര്‍പാപ്പ ഉത്തരവിറക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.