പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്ക് ഒരു വകുപ്പിന്റെ അധിക ചുമതല. ചെറുകിട വ്യവസായവകുപ്പിന്റെ അധിക ചുമതലയാണ് രവിക്ക് നല്‍കിയത്.
വിലാസ് റാവു ദേശ്മുഖിനായിരുന്നു ഇതുവരെ ചെറുകിട വ്യവസായ വകുപ്പിന്റെ ചുമതല. അഴിമതിക്കേസില്‍ കുടുങ്ങിയ വീരഭദ്രസിംഗ് രാജിവെച്ചപ്പോളാണ് വിലാസ്റാവുവിന് അധിക ചുമതല നല്‍കിയത്.. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ദേശ്മുഖ് ചികിത്സയിലായതിനാലാണ് വകുപ്പുകള്‍ കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത് .











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല