1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2011

ജോസ് മാത്യു

ബ്രിസ്റ്റോള്‍:ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ. റിജീയണല്‍ മൂന്നാമതു ഫാമിലി കോണ്‍ഫറന്‍സിനുള്ള റജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. ബ്രിസ്റൊള്‍, സെന്റ് ബേസില്‍ സെന്ററില്‍, മോര്‍ ബെസ്സേലിയോസ് എല്‍ദൊ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ ആഥിധേയത്തില്‍ നടത്തുന്ന ഫാമിലി കോണ്‍ഫറന്‍സിനുള്ള
ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടന്നുവരുന്നു.

2011 ഒക്റ്റോബര്‍ ഒന്നിന് ഗ്രീന്‍വെ സെന്റര്‍, ടോന്കാസ്ട്ടര്‍ റോഡ്‌, സൌത്ത്മേഡ് ബ്രിസ്റ്റോള്‍ BS10 5PY വെച്ചും, ഒക്റ്റോബര്‍ രണ്ടിന് സെന്റ്‌ ഗ്രിഗോര്ത്തെ ഗ്രേറ്റ് ചര്‍ച്ച, ഫില്‍ടന്‍ റോഡ്‌, ഹോര്‍ഫീല്‍ഡ്, ബ്രിസ്റ്റോള്‍, BS7 0PD മായിരിക്കും പരിപാടികള്‍ നടക്കുക.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ , പരി. പാത്രായര്‍ക്കീസ്സ് ബാവായുടെയും, കിഴക്കിന്റെ കാതോലിക്ക, അബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ്സ് ഒന്നാമന്റെയും ആശീര്‍വാദത്തോടുകൂടി പരി. സഭയുടെ യു.കെ.യുടെ പാത്രയാര്‍ക്കല്‍ വികാരി, അഭിവന്ദ്യ മാതൂസ്സ് മോര്‍ അപ്രേം തിരുമേനിയുടെ നേതൃത്ത്വത്തില്‍, യു.കെ.യുടെ മുന്‍ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് തിരുമേനിയും, അഭിവന്ദ്യ തോമാ ദാവൂദ് മോര്‍ അത്താനാസ്സിയൊസ്സ് തിരുമേനിയും, അഭിവന്ദ്യ ഐസ്സക്ക് മോര്‍ ഒസ്സ്ത്താത്തിയോസ്സ് തിരുമേനിയും, ബഹു. വൈദീകരും, ബഹു. ഡീക്ക.ാരും ഒപ്പം എല്ലാ ഇടവക ജനങ്ങളും ഒന്നിക്കുന്ന ഈ കുടുംബസംഗമം യു.കെ. യില്‍ ഒരു ചരിത്ര സംഭവമാകുമെന്നതില്‍ സംശയമില്ല.

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി യു.കെ.യുടെ മുന്‍ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് തിരുമേനി ചെയര്‍മാനായി ബഹു. റവ. ഫാ. തോമസ്സ് പുതിയാമഠത്തില്‍ ജനറല്‍ കണ്‍വീനറുമായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഫിനാന്‍സ് കമ്മറ്റി, ജിബി ആന്‍ഡൂസ്സ് ടെലി. 07912886578, ഷിജി ജോസഫ്, ടെലി. 07886360688, ജേക്കബ് വര്‍ഗ്ഗീസ്സ് ടെലി. 07863981326. വോളന്റിയര്‍ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിജി മര്‍ക്കോസ് ടെലി. 07846764175, നിസെന്റ് ജേക്കബ് ടെലി. 07809444940.

യു.കെ.യിലെ എല്ലാ ഇടവകകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാ പരിപാടികള്‍ ഒരു വേറിട്ട അനുഭവമായിരിക്കും. കലാപരിപാടികള്‍ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് രാജു വേലംകാല ടെലി. 07789411249, തങ്കച്ചന്‍. ഇ. എ. ടെലി. 07738130015 എന്നിവരുമായി ബന്ധപ്പെടുക.

എല്ലാ വിശ്വാസികളും നേരത്തേതന്നെ രജിസ്റ്രേഷന്‍ നടത്തി ഈ കുടുംബ സംഗമം വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു യു.കെ.റീജിയണല്‍ സഭാ കൌണ്‍സില്‍ അറിയിക്കുന്നു. രജിസ്റ്രേഷന്‍ സംബന്ധിക്കുന്ന അന്വേഷണങ്ങള്‍ക്ക് , റവ. ഫാ. പീറ്റര്‍ കുര്യാക്കോസ്സ്, ടെലി. 07828973076. ജേക്കബ് കോശി ടെലി. 07951828873, യും, താമസ്സ, ഭക്ഷണ സൌകര്യങ്ങള്‍ക്ക്, സാം കുരുവിള ടെലി. 07838895209, ഷിനോയ് തോമസ്സ് ടെലി.07886530835, മാത്യു സഖറയ ടെലി.07861670401 എന്നിവരുമായി ബന്ധപ്പെടുക.

റിസപ്ഷന്‍ , പബ്ളിസിറ്റി അന്വേഷണങ്ങള്‍ക്ക് റവ. ഫാ. രാജു ചെറുവിള്ളി ടെലി. 07946557954, ജോസ് മാത്യു ടെലി. 07906415736, ബോബന്‍ മാത്യുസ,് ടെലി.07735060719, ഡോ. റജി പോള്‍ ടെലി. 07952751110 എന്നിവരുമായും ബന്ധപ്പെടുക.

വിശദ വിവരങ്ങളടങ്ങിയ നോട്ടീസ് യു.കെ.യിലെ എല്ലാ ഇടവകകളിലും വിതരണം ചെയ്തു വരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.