സ്വന്തം ലേഖകന്‍: ‘എന്നെ പ്രേമിക്കണം; ഇല്ലെങ്കില്‍ മാനേജരെ കൊല്ലും,’ ചെന്നൈയിലെ പണമിടപാടുകാരനായ സുബ്രഹ്മണ്യത്തിനെതിരേ കൂടുതല്‍ തെളിവ് പുറത്തുവിട്ട് നടി ശ്രീ റെഡ്ഡി. വീട്ടില്‍ കയറി വധഭീഷണിയുയര്‍ത്തിയ രണ്ട് പേര്‍ക്കെതിരെ തെലുങ്ക് നടി ശ്രീ റെഡ്ഡി പേലീസില്‍ പരാതി നല്‍കിയിരുന്നു. ആക്രമണം നടത്തിയ പണമിടപാടുകാരനും സഹായിക്കുമെതിരെയാണ് പരാതി നല്‍കിയത്. ഇപ്പോള്‍ ചെന്നൈയിലെ പണമിടപാടുകാരനായ സുബ്രഹ്മണ്യത്തിനെതിരേ കൂടുതല്‍ തെളിവുകള്‍ …
സ്വന്തം ലേഖകന്‍: പ്രമുഖ എഴുത്തുകാരി അഷിത അന്തരിച്ചു; അന്ത്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍. 63 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 12.55ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ അഞ്ചിന് ജനിച്ച അഷിത തൃശ്ശൂര്‍ കിഴക്കുമ്പാട്ടുകരയിലെ അന്നപൂര്‍ണയിലാണ് താമസിച്ചിരുന്നത്. കേരള സര്‍വകലാശാലയിലെ ജേണലിസം വിഭാഗത്തില്‍ അധ്യാപകനായിരുന്ന …
സ്വന്തം ലേഖകന്‍: അടിവസ്ത്രം മാത്രം ധരിച്ച് ഹെല്‍മറ്റ് വെച്ച മോഡലുകള്‍; ജര്‍മ്മന്‍ സര്‍ക്കാരിന്റെ ഹോട്ട് ഹെല്‍മറ്റ് പരസ്യത്തിന് രൂക്ഷവിമര്‍ശനം. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന ആഹ്വാനത്തിനായി ജര്‍മ്മന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യം വന്‍ വിവാദത്തില്‍. അടിവസ്ത്രധാരികളായ മോഡലുകളാണ് ഹെല്‍മറ്റ് ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതാണ് വിവാദത്തിന് കാരണം. സൈക്കിള്‍ യാത്രക്കാരെ ലക്ഷ്യമിട്ടുള്ള പരസ്യം ജര്‍മ്മനിയിലെ …
സ്വന്തം ലേഖകന്‍: കൊറിച്ചുകൊണ്ടുള്ള ടിവി കാണല്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. കൌമാരക്കാര്‍ക്കിടയില്‍ ഹൃദ്രോഗവും പ്രമേഹവും കൂടുന്നതായി കണക്കുകള്‍. കൗമാരക്കാര്‍ക്കിടയില്‍ ഹൃദ്രോഗികളുടെയും പ്രമേഹ രോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നെന്ന ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടുമായി അമേരിക്കയിലെ ഗവേഷകര്‍. മണിക്കൂറുകളോളം നീണ്ട ഇരുന്നുള്ള ടിവി കാണലും വീഡിയോ ഗെയിമും ഒപ്പം അനാരോഗ്യകരമായ ഭക്ഷണങ്ങളും കൗമാരക്കാരെ ഗുരുതര രോഗാവസ്ഥയിലേക്ക് തള്ളി …
സ്വന്തം ലേഖകന്‍: വിദ്യാര്‍ത്ഥിനികളുമായി സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ട ഓസ്‌ട്രേലിയന്‍ അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്; കുടുങ്ങാന്‍ കാരണം രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളുമായി സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് കിട്ടയിത് മുട്ടന്‍ പണി. അധ്യാപിക കുറ്റക്കാരിയെന്ന് തെളിഞ്ഞതോടെ 20 വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടന്‍ സമ്പൂര്‍ണ ആശയക്കുഴപ്പത്തിലേക്ക്; പാര്‍ലമെന്റില്‍ പിന്തുണ ഉറപ്പായിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്; സ്വന്തം പാര്‍ട്ടിയിലും പിന്തുണ നഷ്ടമായ മേയുടെ നില പരുങ്ങലില്‍. ബ്രെക്‌സിറ്റ് പ്രാവര്‍ത്തികമാക്കാന്‍ വേണ്ട പിന്തുണ പാര്‍ലമെന്റില്‍ നിന്ന് ഇനിയും ലഭിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നടപടികള്‍ മാര്‍ച്ച് 29 …
സ്വന്തം ലേഖകന്‍: ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന് വധഭീഷണി; പൊലീസ് അന്വേഷണം ആരംഭിച്ചു. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന് ട്വിറ്റര്‍ വഴി ലഭിച്ച വധഭീഷണിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്വിറ്ററില്‍ തോക്ക് പ്രൊഫൈല്‍ ഫോട്ടോയായി വെച്ച ഐ.ഡിയില്‍ നിന്നാണ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന് വധഭീഷണി ഉയര്‍ന്നത്. ‘അടുത്തത് നീയാണ്’ എന്നര്‍ത്ഥമുള്ള ‘യൂ ആര്‍ നെക്സ്റ്റ്’ എന്നാണ് …
സ്വന്തം ലേഖകന്‍: 18 വര്‍ഷത്തിനിടെ 17 വട്ടം പാക്കിസ്ഥാനില്‍ പോയിവന്നു; ഐഎസ്‌ഐക്കായി പെണ്‍കെണി ഒരുക്കി; വെളിപ്പെടുത്തലുകളുമായി ഇന്ത്യയുടെ പിടിയിലുള്ള പാക് ചാരന്‍. കഴിഞ്ഞ പതിനെട്ടു വര്‍ഷത്തിനുള്ളില്‍ 17 പ്രാവശ്യം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നതായി എന്‍ഐഎ കസ്റ്റഡിയിലുള്ള പാക്ക് ചാരന്‍. നാല്‍പത്തിരണ്ടുകാരനായ ഡല്‍ഹി സ്വദേശി മുഹമ്മദ് പര്‍വേസ് ആണ് ചാരവൃത്തിക്ക് അറസ്റ്റിലായത്. 2017 മുതല്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ് പര്‍വേസ്. …
സ്വന്തം ലേഖകന്‍: വിമാനത്തില്‍ പൂര്‍ണനഗ്‌നനായി കയറാന്‍ ശ്രമിച്ച റഷ്യന്‍ യാത്രക്കാരനെ പിടികൂടി; ചോദ്യം ചെയ്തപ്പോള്‍ ‘ശാസ്ത്രീയ’ വിശദീകരണം! വിമാനത്തില്‍ പൂര്‍ണനഗ്‌നനായി യാത്ര ചെയ്യാനുള്ള യുവാവിന്റെ ശ്രമം വിമാനത്താവളത്തില്‍ ബഹളത്തിനിടയാക്കി. റഷ്യയിലെ ദോമോദേദോവോ വിമാനത്താവളത്തിലാണ് സംഭവം. യാത്രയില്‍ ശരീരം ചലിച്ചു തുടങ്ങുമ്പോള്‍ വസ്ത്രം ‘എയറോഡൈനാമിക്‌സിനെ’ നശിപ്പിക്കുമെന്നു പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം വസ്ത്രം അഴിച്ചുമാറ്റിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ആദ്യ ഖത്തര്‍ വിസാ കേന്ദ്രം ഡല്‍ഹിയില്‍ തുറന്നു; ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ലക്‌നൌ കൊല്‍ക്കത്ത സെന്ററുകള്‍ അടുത്ത മാസം മുതല്‍. ഇന്ത്യയില്‍ ഖത്തര്‍ തുടങ്ങുന്ന വിസാ കേന്ദ്രങ്ങളില്‍ ആദ്യത്തേത് ഡല്‍ഹിയില്‍ തുറന്നു. ഖത്തറില്‍ തൊഴില്‍ ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ മുഴുവന്‍ വിസാ നടപടിക്രമങ്ങളും ഈ സെന്ററില്‍ വെച്ച് പൂര്‍ത്തീകരിക്കാം. ഇന്ത്യയില്‍ ഏഴ് സംസ്ഥാനങ്ങളിലായി …