1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2019

സ്വന്തം ലേഖകന്‍: 18 വര്‍ഷത്തിനിടെ 17 വട്ടം പാക്കിസ്ഥാനില്‍ പോയിവന്നു; ഐഎസ്‌ഐക്കായി പെണ്‍കെണി ഒരുക്കി; വെളിപ്പെടുത്തലുകളുമായി ഇന്ത്യയുടെ പിടിയിലുള്ള പാക് ചാരന്‍. കഴിഞ്ഞ പതിനെട്ടു വര്‍ഷത്തിനുള്ളില്‍ 17 പ്രാവശ്യം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നതായി എന്‍ഐഎ കസ്റ്റഡിയിലുള്ള പാക്ക് ചാരന്‍. നാല്‍പത്തിരണ്ടുകാരനായ ഡല്‍ഹി സ്വദേശി മുഹമ്മദ് പര്‍വേസ് ആണ് ചാരവൃത്തിക്ക് അറസ്റ്റിലായത്. 2017 മുതല്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ് പര്‍വേസ്.

ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍മാരെ ഹണിട്രാപ്പിലൂടെ കുടുക്കുകയും രഹസ്യാത്മകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐക്കു നല്‍കുകയുമായിരുന്നു പര്‍വേസ് ചെയ്തിരുന്നത്. ഇതിനായി ഐഎസ്‌ഐ സാമ്പത്തിക സഹായവും ഇയാള്‍ക്ക് നല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍ ഐഎസ്‌ഐ ഇടനിലക്കാരുമായി താന്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും 18 വര്‍ഷത്തിനിടെ 17 തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും പര്‍വേസ് മൊഴി നല്‍കി.

ഇന്ത്യയിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യമായ എല്ലാ സഹായവും ഐഎസ്‌ഐ പര്‍വേസിന് നല്‍കിയിരുന്നു. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ, സിം കാര്‍ഡുകള്‍ എന്നിവ ഡല്‍ഹിയിലെ പാക്ക് എംബസിയാണ് തയാറാക്കി നല്‍കിയത്. ഫോണിലൂടെയായിരുന്നു പലപ്പോഴും നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.