സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ അമെസ്ബ്രിയില്‍ അബോധാവസ്ഥില്‍ കണ്ടെത്തിയ ദമ്പതികള്‍ക്കുനേരെ രാസായുധം പ്രയോഗിച്ചതായി സംശയം. കൂറുമാറിയ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രീപലും മകള്‍ യൂലിയയും രാസായുധാക്രമണത്തിനിരയായ സോള്‍സ്ബ്രിക്കടുത്താണ് ദമ്പതികള്‍ സമാന ആക്രമണത്തിണ് ഇരയായതെന്നത് സംശയം വര്‍ധിപ്പിക്കുന്നു. മഗിള്‍ട്ടന്‍ റോഡിലെ ഒരു വീട്ടില്‍ ശനിയാഴ്ച വൈകിട്ടാണു ഇരുവരേയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സോള്‍സ്ബ്രിയില്‍ നിന്നു 16 കിലോമീറ്റര്‍ അകലെയാണ് അമെസ്ബ്രി. …
സ്വന്തം ലേഖകന്‍: തായ് ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ ആരോഗ്യവാന്മാര്‍; ഭക്ഷണവും വെള്ളവുമെത്തിച്ചു; രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാന്‍ ശ്രമം. തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളും അവരുടെ ഫുട്ബാള്‍ കോച്ചും ആരോഗ്യത്തോടെ ഇരിക്കുന്നതായി വ്യക്തമാക്കുന്ന പുതിയ വിഡിയോ പുറത്തുവന്നു. ചിരിച്ചുകൊണ്ട് തങ്ങളെ ഓരോന്നായി പരിചയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. വിഡിയോയില്‍ 11 പേരെയാണ് കാണിക്കുന്നത്. പരിചയ …
സ്വന്തം ലേഖകന്‍: സിനിമയുടെ ട്രെയിലറിന് പകരം മൊത്തം സിനിമയും യുട്യൂബിലിട്ട് സോണി പിക്‌ച്ചേര്‍സ്. ഖാലി ദ് കില്ലര്‍ എന്ന സിനിമയുടെ ട്രെയിലര്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. ചിത്രത്തിന്റെ റെഡ് ബാന്‍ഡ് ട്രെയിലറിന് പകരം സോണി പിക്‌ച്ചേര്‍സ് അപ്‌ലോഡ് ചെയ്തത് മുഴുവന്‍ സിനിമയുമാണ്. 89 മിനിറ്റ് 46 സെക്കന്‍ഡുള്ള വീഡിയോ ആണ് യുട്യൂബില്‍ അപ്‌ലോഡ് …
സ്വന്തം ലേഖകന്‍: ചൈനയില്‍ ഇനി സമരക്കാരുടെ മുടിയും കൊടിയും കരിയും; പുതിയ ലേസര്‍ ഗണ്ണുമായി പോലീസ് സേന. സമരക്കാരെയും പ്രക്ഷോഭകരെയും നേരിടാന്‍ പോലീസിനെ സഹായിക്കുന്ന പുതിയ ലേസര്‍ ഗണ്‍ ഒരു കിലോമീറ്ററോളം ദുരെനിന്ന് സമരക്കാരുടെ കൈവശമുള്ള ബാനറുകളും കൊടികളും കരിച്ചുകളയാന്‍ ശക്തിയുള്ളതാണ്. ചൈനയിലെ ഷിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്റ്റിക്‌സ് ആന്‍ഡ് പെര്‍സിഷന്‍ മെക്കാനിക്‌സാണ് പുതിയ ആയുധത്തിറ്റെ …
സ്വന്തം ലേഖകന്‍: ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ മതിലില്‍നിന്നു കാല്‍വഴുതി; ചൈനീസ് ബിസിനസ് രാജാവിന് ദാരുണാന്ത്യം. ചൈനയില്‍ ഒട്ടേറെ മേഖലകളില്‍ മുന്‍നിരയിലുള്ള ബിസിനസ് ശൃംഖലയായ എച്ച്എന്‍എ ഗ്രൂപ്പിന്റെ സഹസ്ഥാപകനും ചെയര്‍മാനുമാണു വാങ് ജിയാനാണ് അപകടം സംഭവിച്ചത്. 57 കാരനായ വാങ് ഹൈനാന്‍ എയര്‍ലൈന്‍സ്, ടൂറിസം, ഫിനാന്‍സ് എന്നിങ്ങനെ നിരവധി സംരഭങ്ങള്‍ സ്വന്തമായുള്ളയാളായിരുന്നു. തെക്കന്‍ ഫ്രാന്‍സിലെ പ്രൊവെന്‍സിലുള്ള ബൊന്യൂ …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ മുന്‍ പ്രസിഡന്റുമാര്‍ നിയമക്കുരുക്കില്‍; മുഷറഫിനോടും ആസിഫ് അലി സര്‍ദാരിയോടും മുഴുവന്‍ സ്വത്തുവിവരങ്ങളും അറിയിക്കാന്‍ കോടതി. സുപ്രീം കോടതിയാണ് വിവാദമായ നാഷനല്‍ റികണ്‍സിലിയേഷന്‍ ഓര്‍ഡിനന്‍സ് (എന്‍ആര്‍ഒ) മൂലം രാജ്യത്തിനുണ്ടായ നഷ്ടം വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസില്‍ നിര്‍ണായക നിര്‍ദേശ നല്‍കിയത്. മുന്‍ പ്രസിഡന്റുമാരായ പര്‍വേസ് മുഷറഫ്, ആസിഫ് അലി സര്‍ദാരി എന്നിവരോട് അവരുടെ ആസ്തികളുടെ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ചൂട് റെക്കോര്‍ഡ് നിലയിലേക്ക്; ചൂടിനെ നേരിടാന്‍ നിര്‍ദേശങ്ങളുമായി അധികൃതര്‍. പ്ലിമത്തില്‍ കഴിഞ്ഞ ദിവസം 10 എംഎം മഴ ലഭിച്ചെങ്കിലും ചൂടിനെ കാര്യമായി ബാധിച്ചില്ല. മഴയ്ക്കു പിന്നാലെ ഇടി മിന്നല്‍ മുന്നറിയിപ്പ് അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ചൂടേറിയ കാലാവസ്ഥ വരുന്ന രണ്ടാഴ്ചത്തേക്കു കൂടി തുടരുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. അതുകഴിഞ്ഞാലും …
സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട സ്വീഡനും, പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കൊളംബിയന്‍ വെല്ലുവിളി മറികടന്ന ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്വീഡന്‍ പരാജയപ്പെടുത്തിയത്. ഇരുടീമുകളും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തതെങ്കിലും അന്തിമഫലം സ്വീഡന് അനുകൂലമായി. അവസാന നിമിഷം വരെ ഗോള്‍ മടക്കാന്‍ സ്വിറ്റ്‌സര്‍ലന്റ് കിണഞ്ഞുശ്രമിച്ചുവെങ്കിലും സാധിച്ചില്ല. 66 മത്തെ …
സ്വന്തം ലേഖകന്‍: ‘വിശക്കുന്നു…’ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്‌ബോള്‍ ടീമുമായി രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ സംഭാഷണം പുറത്ത്; രക്ഷാപ്രവര്‍ത്തനം മാസങ്ങള്‍ നീളുമെന്ന് സൂചന. ഇരുളടഞ്ഞ വെള്ളത്തിലൂടെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ കണ്ടെത്തുമ്പോള്‍ വെള്ളം കയറാത്ത ഗുഹാമുഖത്തുനിന്ന് ഒരുപാടകലെ നിലത്ത് സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു. കൈയിലെ ടോര്‍ച്ച് മുഖത്തേക്കു തെളിച്ച് ഒരു കുട്ടിയോടു രക്ഷാപ്രവര്‍ത്തകനായ ബ്രിട്ടിഷ് ഡൈവര്‍മാരിലൊരാള്‍ ചോദിച്ചു, …
സ്വന്തം ലേഖകന്‍: ഇടുക്കിയില്‍ വന്‍ കള്ളനോട്ട് വേട്ട; സീരിയല്‍ നടിയും അമ്മയും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. നടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇടുക്കി വട്ടവടയില്‍ നിന്ന് 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് കൊല്ലത്ത് …