സ്വന്തം ലേഖകന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദക്ഷിണേഷ്യന്‍ സന്ദര്‍ശനം നവംബറില്‍, മ്യാന്‍മറും ബംഗ്ലാദേശും സന്ദര്‍ശിക്കും. എന്നാല്‍, ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന കാര്യം വത്തിക്കാന്‍ അറിയിച്ചിട്ടില്ല. വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടറായ ഗ്രെഗ് ബര്‍ക്ക് ആണ് വിവരം വെളിപ്പെടുത്തിയത്. മ്യാന്‍മറില്‍ നവംബര്‍ 27 മുതല്‍ 30 വരെ തീയതികളിലും ബംഗ്ലാദേശില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ …
സ്വന്തം ലേഖകന്‍: ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ഇരുപത് വര്‍ഷം തടവുശിക്ഷയും മുപ്പത് ലക്ഷം രൂപ പിഴയും, കോടതിയില്‍ പൊട്ടിക്കരഞ്ഞ് മാപ്പപേക്ഷിച്ച് ആള്‍ദൈവം. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേര സച്ചാ സൗദ തലവന് ഓരോ പീഡനത്തിനും പത്ത് വര്‍ഷം തടവുശിക്ഷ വീതമാണ് ലഭിച്ചത്. പീഡന ഇരകള്‍ക്ക് 15 ലക്ഷം …
സ്വന്തം ലേഖകന്‍: ഹൂസ്റ്റണെ വെള്ളപ്പൊക്കത്തില്‍ മുക്കി ഹാര്‍വി ചുഴലിക്കാറ്റ്, അഞ്ചു പേര്‍ മരിച്ചു, ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ കുടുങ്ങിയ 200 ഇന്ത്യന്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി. യു.എസിലെ ടെക്‌സസ് തീരത്ത് ആഞ്ഞടിച്ച ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റണ്‍ നഗരം മുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റ് വീശിത്തുടങ്ങിയ വെള്ളിയാഴ്ച രാത്രിമുതല്‍ ഇതുവരെ 75 സെന്റീമീറ്ററോളം മഴയാണ് ഇവിടെ …
സ്വന്തം ലേഖകന്‍: ഡ്രൈവറില്ലാതെ ഓടുന്ന ലോറികള്‍ ഇനി ബ്രിട്ടനിലെ നിരത്തുകളിലും ചീറിപ്പായും. ഇത്തരം ലോറികള്‍ക്ക് ബ്രിട്ടനിലെ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്താന്‍ അനുമതി ലഭിച്ചതോടെയാണിത്. പരീക്ഷണം വിജയിച്ചാല്‍ നെതര്‍ലന്‍സിനു പിന്നാലെ ഡ്രൈവര്‍ ഇല്ലാത്ത ലോറികള്‍ക്ക് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമാകും ബ്രിട്ടന്‍. മുന്നില്‍ ഓടുന്ന ട്രക്കിലെ ഡ്രൈവറുടെ നിര്‍ദേശങ്ങളും നടപടികളും അനുസരിച്ച് പിന്നാലെ ഒന്നോ രണ്ടോ …
സ്വന്തം ലേഖകന്‍: ബലാത്സംഗ കേസില്‍ ഗുര്‍മീതിന്റെ വിധി ഇന്ന്, കലാപ ഭീതിയില്‍ ഉത്തരേന്ത്യ. ആശ്രമത്തിലെ സന്യാസിനിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റക്കാരനെന്നു കണ്ടെ ത്തിയ ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിമിന്റെ ശിക്ഷ സിബിഐ പ്രത്യേക കോടതി ഇന്നു പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഹരിയാനയിലും പഞ്ചാബിലും കര്‍ശന സുരക്ഷയൊരുക്കി. ഗുര്‍മീതിനെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന റോഹ്തക് …
സ്വന്തം ലേഖകന്‍: രാജ്യത്ത് നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല, ഹരിയാനയിലെ ആള്‍ദൈവത്തിന്റെ പേരിലുള്ള ആക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരും നിയമത്തിന് അതീതരല്ല. ഗാന്ധിജിയുടേയും ബുദ്ധന്റേയും നാട്ടില്‍ സംഘര്‍ഷങ്ങള്‍ക്ക് സ്വീകാര്യത കിട്ടില്ലെന്നും മോദി പ്രതികരിച്ചു. സംഭവത്തിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് ഹരിയാനയിലെ അക്രമങ്ങളെ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ തീവ്ര ദേശീയവാദ നയങ്ങള്‍ക്കെതിരെ യുഎസില്‍ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ റാലി. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ദേശീയ വാദ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് മേധാവിത്വം നല്‍കുന്ന നയങ്ങള്‍ അവസാനിപ്പിക്കണമെന്നും ട്രംപ് സ്ഥാനമൊഴിയണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് 10 ദിവസം നീണ്ടു നില്‍ക്കുന്ന …
സ്വന്തം ലേഖകന്‍: ജര്‍മനി തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക്, സാമ്പത്തിക നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അംഗല മെര്‍കല്‍, അഭയാര്‍ഥി വിഷയം ആയുധമാക്കി പ്രതിപക്ഷ കക്ഷികള്‍. യൂറോപ്യന്‍ യൂനിയന്‍ ഉറ്റുനോക്കുന്ന അങ്കത്തില്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍ നാലാമൂഴം തേടിയാണ് കളത്തിലിറങ്ങുന്നത്. 2005 മുതല്‍ ഭരണം കൈവശം വച്ചിരിക്കുന്ന മെര്‍കലിനു മുന്നില്‍ 1982 മുതല്‍ 1998 വരെ ജര്‍മനി ഭരിച്ച ഹെല്‍മുട് കോള്‍ …
സ്വന്തം ലേഖകന്‍: നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ മെയ്‌വെതര്‍ ഇടിക്കൂട്ടിലെ രാജാവ്, വിജയത്തോടെ വിരമിക്കുന്നതായി മെയ്‌വെതര്‍. നൂറ്റാണ്ടിന്റെ ബോക്‌സിംഗ് പോരാട്ടം എന്നറിയപ്പെട്ട മത്സരത്തില്‍ അമേരിക്കയുടെ ഫ്‌ലോയിഡ് മെയ്‌വെതര്‍ അയര്‍ലണ്ടിന്റെ കോണര്‍ മഗ്രിഗറിനെ ഇടിച്ചൊതുക്കി വിജയം കരസ്ഥമാക്കി. അമേരിക്കന്‍ താരത്തിന്റെ തുടര്‍ച്ചയായ അമ്പതാം പ്രൊഫഷണല്‍ വിജയമാണിത്. അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന മത്സരം പൂര്‍ത്തിയാക്കാനാകാതെ രക്തത്തില്‍ കുളിച്ചാണ് മഗ്രിഗര്‍ റിംഗ് …
സ്വന്തം ലേഖകന്‍: ദോക് ലാം ഇനിയും ആവര്‍ത്തിച്ചേക്കാം, കാരണം പ്രശ്‌നം പരിഹരിക്കാന്‍ ചൈനയ്ക്ക് താത്പര്യമില്ല, ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ കരസേനാ മേധാവി. അതിര്‍ത്തിയില്‍ നിലവിലുള്ള അവസ്ഥ മാറ്റാനാണ് ചൈന ശ്രമിക്കുന്നത്. പ്രശ്‌ന ബാധിതമായ അതിര്‍ത്തിയില്‍ പരിഹാരത്തിന് ചൈനയ്ക്ക് താല്‍പര്യമില്ലെന്നും അതിനാല്‍ ഇത്തരം സംഭവങ്ങള്‍ ഭാവിയിലും സംഭവിക്കുമെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കി. …