സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവുംസുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ മൂന്ന് അറബ് രാജ്യങ്ങൾ. പ്രവാസികളുടെ താമസ സുരക്ഷിതത്വം, മികച്ച സൗകര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇന്റർനാഷൺസിന്റെ എക്സ്പാറ്റ് ഇൻസൈഡർ ആഗോള റിപ്പോർട്ടിലാണ് ഈ നേട്ടമുള്ളത്. 59 രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് യു.എ.ഇ.യും അഞ്ചാം സ്ഥാനത്ത് ഒമാനും ഒമ്പതാം സ്ഥാനത്ത് ഖത്തറുമാണ്. മറ്റ് അറബ് രാജ്യങ്ങളായ ബഹ്‌റൈൻ (17), …
സ്വന്തം ലേഖകൻ: ടൗട്ടെ ചുഴലിക്കാറ്റില്‍ അറബിക്കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സിയുടെ പി-305 ബാര്‍ജില്‍ കുടുങ്ങി മരിച്ച ജീവനക്കാരുടെ എണ്ണം 51 ആയി. കാണാതായ 25 പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇവരില്‍ അഞ്ച് മലയാളികളുമുണ്ട്. ബാര്‍ജിലുണ്ടായിരുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് വിവരങ്ങള്‍ തേടുന്നതിനായി ഒ.എന്‍.ജി.സി ഹെല്‍പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി. 022-2627 4419, 022-2627 4420, 022-2627 4421 …
സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,209 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,60,31,991 ആയി. മരണസംഖ്യ 2,91,331 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 3,57,295 പേര് രോഗമുക്തരായി. ആകെ കോവിഡ് മുക്തരുടെ എണ്ണം 2,27,12,735 ആയി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി …
സ്വന്തം ലേഖകൻ: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 21 അംഗ ഇടതുമുന്നണി മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. കോവിഡ് പ്രതിസന്ധി കാരണം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വെട്ടിച്ചുരുക്കിയെങ്കിലും കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഓണ്‍ലൈനിലും ടിവിയിലും ചടങ്ങിനു സാക്ഷികളായി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയനും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. …
സ്വന്തം ലേഖകൻ: ക്വാറന്റീൻ കടുപ്പിച്ച് യുകെ; ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരുടെ വീടുകളിൽ പോലീസ് പരിശോധന പ്രതീക്ഷിക്കാമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ കഴിഞ്ഞ രാത്രി മുന്നറിയിപ്പ് നൽകി. ആംബർ രാജ്യങ്ങളായ ഫ്രാൻസ്, സ്‌പെയിൻ, ഇറ്റലി എന്നിവ സന്ദർശിക്കുന്ന യാത്രക്കാർ പത്തു ദിവസത്തെ ക്വാറന്റൈൻ നിയമം അനുസരിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ ശക്തമാക്കുകയാണെന്ന് ആഭ്യന്തര സെക്രട്ടറി …
സ്വന്തം ലേഖകൻ: വെടിനിർത്തൽ പരിഗണനയില്ലെന്നു വ്യക്തമാക്കിയ ഇസ്രയേൽ സൈന്യം ഇന്നലെ ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീയടക്കം 6 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. ഗാസയുടെ തെക്കൻ പട്ടണങ്ങളായ ഖാൻ യൂനിസ്, റഫാ എന്നിവിടങ്ങളിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിച്ചിച്ചു. ഹമാസ് റേഡിയോ അൽ അഖ്സ വോയ്സിന്റെ ലേഖകനും കൊല്ലപ്പെട്ടു. ഇസ്രയേലിലേക്കുള്ള ഹമാസിന്റെ റോക്കറ്റാക്രമണം തുടർന്നു. ഖാൻ യൂനിസിലെ …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽനിന്ന് സൗദിയിലെത്തുന്നവർക്ക് ആഭ്യന്തര മന്ത്രാലയം നിർബന്ധമാക്കിയ ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ സൗദിയിലേക്ക് യാത്രാനിരോധനമില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദേശികൾക്കാണ് ക്വാറൻറീൻ നിർബന്ധമാക്കിയത്. സ്വദേശികൾ, കോവിഡിനെതിരെയുള്ള കുത്തിവെപ്പെടുത്തവര്‍, ഔദ്യോഗിക പ്രതിനിധിസംഘങ്ങള്‍, നയതന്ത്ര സ്ഥാപനത്തിന് കീഴിൽ വിസയുള്ളവർ, അവരുടെ കുടുംബാംഗങ്ങൾ, വിമാന ജോലിക്കാർ, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കപ്പല്‍ ജീവനക്കാര്‍, …
സ്വന്തം ലേഖകൻ: കുവൈത്ത് അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ചവർക്കും കോവിഡ് ബാധിച്ച് രോഗമുക്തി നേടി 90 ദിവസം കഴിയാത്തവർക്കും കുവൈത്തിൽ എത്തുേമ്പാൾ ക്വാറൻറീൻ ആവശ്യമില്ല. പകരം രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പുള്ള പി.സി.ആർ പരിശോധന ഫലം മാത്രം മതിയാകും. ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് ആരോഗ്യ …
സ്വന്തം ലേഖകൻ: ഒമാനിൽ പൊതുമേഖല സ്ഥാപനങ്ങളിൽ ഈവർഷം 7000ജോലികളിൽനിന്ന് പ്രവാസികളെ ഒഴിവാക്കി ഒമാനികളെ നിയമിക്കും. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒമാൻവത്കരണത്തിെൻറ ഭാഗമായാണ് നടപടി സ്വീകരിക്കുകയെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ശൈഖ് നസ്ർ ബിൻ അമീർ അൽ ഹുസ്നി പറഞ്ഞു.പൊതുമേഖലയിൽ ജോലിചെയ്യുന്ന 40,000 പ്രവാസികളെ ഘട്ടംഘട്ടമായി വർഷത്തിൽ 7,000 മുതൽ 10,000 വരെ കണക്കിൽ …
സ്വന്തം ലേഖകൻ: യുഎഇയിൽ പ്രവാസികൾക്ക് സ്വന്തം ഉടമസ്ഥതയിൽ ബിസിനസ് തുടങ്ങാവുന്ന നിയമഭേദഗതി ജൂൺ ഒന്നു മുതൽ നടപ്പാക്കും.യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം നവംബർ 23ന് പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനമാണ് ഇപ്പോൾ പ്രാബല്യത്തിൽ വരുന്നത്. നിലവിലെ നിയമമനുസരിച്ച് ഫ്രീ സോണിന് പുറത്ത് ലിമിറ്റഡ് കമ്പനികൾ തുടങ്ങാൻ 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് …