സ്വന്തം ലേഖകൻ: പന്തുരുളും മുമ്പ് സൂപ്പർ ലീഗിന് മരണമണി; 6 പ്രീമിയർ ലീഗ് ക്ലബ്ബുകളും ടൂർണമെൻ്റിൽ കളിക്കില്ലെന്ന് ഉറപ്പായതോടെയാണിത്. സൂപ്പർ ലീഗിൽ ഉൾപ്പെട്ട ആറ് പ്രീമിയർ ലീഗ് ക്ലബ്ബുടമളും ഔദ്യോഗികമായി മത്സരത്തിൽ നിന്ന് പിന്മാറാൻ ഒരുങ്ങുന്നതായി സ്ഥിരീകരിച്ചു. പിൻമാറാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ചെൽസി വ്യക്തമാക്കിയപ്പോൾ ഔദ്യോഗികമായി പിൻമാറിയ ആദ്യത്തെ ക്ലബ്ബായി മാഞ്ചസ്റ്റർ സിറ്റി മാറി. മറ്റ് …
സ്വന്തം ലേഖകൻ: ഫ്രാൻസിലെ ഷാർലി ഹെബ്ദോ മാഗസിൻ പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണം എന്നാവശ്യപ്പെടുന്ന പ്രമേയം പാക്കിസ്ഥാൻ പാർലമെന്‍റിൽ അവതരിപ്പിച്ചു. ഇതിനുവേണ്ടി ദിവസങ്ങളായി അക്രമാസക്ത സമരം തുടർന്ന തെഹ്രിക് ഇ ലെബ്ബായിക്(ടിഎൽപി) എന്ന തീവ്രപാർട്ടിയുമായി ഇമ്രാൻ ഭരണകൂടം ഉണ്ടാക്കിയ ഒത്തുതീർപ്പു ചർച്ചയിൽ പ്രമേയം അവതരിപ്പിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. ഇന്നലെ ദേശീയ അസംബ്ലിയിൽ …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന്റെ രണ്ടു ഡോസും എടുത്തവർക്കു ക്വാറന്റീൻ നിബന്ധനകൾ സ്വിറ്റ്സർലന്റിൽ ലഘൂകരിച്ചു. രണ്ടാമത്തെ ഡോസിന് ശേഷം 15 ദിവസം മുതൽ ആറു മാസത്തേക്കാണ് ഇളവ്. വാക്സീനുകളുടെ ഫലപ്രാപ്തി നിലവിൽ ആറു മാസം വരെയേ ഉറപ്പുതരുന്നുള്ളു എന്നതുകൊണ്ടാണ് വാക്‌സിനേഷൻ പൂർണമായി എടുത്തവർക്ക് ഇക്കാലയളവിലേക്ക് മാത്രമായി ക്വാറന്റീൻ ഇളവ്. രാജ്യത്തിനുള്ളിലെ കോവിഡ് സമ്പർക്കങ്ങൾക്കു മാത്രമാണ് ഇളവ്. …
സ്വന്തം ലേഖകൻ: യു.എസിലെ മിനിയപോളിസിൽ ആഫ്രോ അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവിൻ കുറ്റക്കാരനെന്ന് കോടതി. 45കാരനായ ഷോവിനെതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി പ്രസ്താവിച്ചു. എട്ട് ആഴ്ചകൾക്കുള്ളിൽ ഷോവിനെതിരെ ശിക്ഷ വിധിക്കും. 40 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഷോവിനെതിരെ ചുമത്തിയിരിക്കുന്നത്. മിനിയപോളിസ് …
സ്വന്തം ലേഖകൻ: സൗദിയിലേയ്ക്കുള്ള വിമാന സർവീസുകൾ മേയ് 7 മുതൽ തുടങ്ങും. എന്നാൽ ഇന്ത്യ ഉൾപ്പെടെ പ്രത്യേക പട്ടികയിലുള്ള 20 രാജ്യങ്ങൾ അതിൽ ഉൾപ്പെടില്ലെന്നു സൗദിയ അധികൃതർ വ്യക്തമാക്കി. മാർച്ച് 31 ന് തുറക്കേണ്ടിയിരുന്ന സർവീസുകളാണു മേയിലേക്ക് നീട്ടി വച്ചത്. മേയ് 7ന് പുലർച്ചെ ഒന്നു മുതൽ സൗദിയിലേക്കുള്ള മൂന്നു മാർഗങ്ങളിലൂടേയും പ്രവേശനാനുമതി ഉണ്ടാകും. ഫെബ്രുവരി …
സ്വന്തം ലേഖകൻ: സുരക്ഷിതമായ ഷോപ്പിങ്ങിനായി കോവിഡ് പ്രതിരോധമാർഗങ്ങൾ പൂർണമായും പാലിക്കണമെന്ന് വാണിജ്യവ്യവസായമന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കാൻ മാളുകളിലടക്കം പൊലീസ് നിരീക്ഷണം ശക്തമാണ്. രാത്രികാലങ്ങളിലടക്കം പരിശോധനയുണ്ട്. കടകളിലടക്കം സുരക്ഷിതമായ അകലം പാലിക്കാത്തവർക്കും പിഴ അടയ്ക്കേണ്ടി വരുന്നുണ്ട്. പുറത്തിറങ്ങുേമ്പാൾ എപ്പോഴും ഫേസ് മാസ്ക് ധരിക്കുക, സുരക്ഷിത ശാരീരിക അകലം എപ്പോഴും പാലിക്കുക, ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ …
സ്വന്തം ലേഖകൻ: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്കു പോകാനിരുന്ന പ്രവാസികൾ വ്യാപകമായി യാത്ര റദ്ദാക്കുന്നു. നാട്ടിൽ നിന്ന് അടുത്ത മാസവും മറ്റും മടങ്ങാനിരുന്നവർ മടക്കയാത്ര നേരത്തേയാക്കുന്നുമുണ്ട്. നാട്ടിലേക്കു പോയാൽ മടങ്ങി വരാൻ സാധിക്കാതിരുന്നാലോ എന്ന ആശങ്കയെ തുടർന്നാണിത്. കോവിഡ് വ്യാപിച്ചതോടെ പല ഗൾഫ് രാജ്യങ്ങളും ഇന്ത്യക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിട്ടുമുണ്ട്. …
സ്വന്തം ലേഖകൻ: സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സീന്റെ പുതുക്കിയ വില കമ്പനി പുറത്തുവിട്ടു. സംസ്ഥാനങ്ങൾക്കു 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാകും ഒരു ഡോസ് വാക്സീൻ വിൽക്കുകയെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സ്വകാര്യ വിപണിയിലുള്ള ആഗോള വാക്സീനുകളേക്കാൾ വില കുറവാണെന്നു കാണിക്കുന്ന പട്ടികയും ട്വിറ്ററിലെ പ്രസ്താവനയിൽ ചേർത്തിട്ടുണ്ട്. …
സ്വന്തം ലേഖകൻ: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ക്വാറന്റീൻ – ഐസലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി കേരളം. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ ഇ ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. കോവിഡ് വാക്സീൻ എടുത്തവരാണെങ്കിലും കേരളത്തിലേക്കു വരുന്നതിനു 48 മണിക്കൂർ മുൻപോ എത്തിയ ഉടനെയോ ആർടിപിസിആർ ടെസ്റ്റ് ചെയ്യണം. പരിശോധനാഫലം വരുന്നതുവരെ ഇവർ റൂം ഐസൊലേഷനിൽ തുടരണം. പോസിറ്റീവായാൽ …
സ്വന്തം ലേഖകൻ: ഭാരത് ബയോടെക് നിർമ്മിച്ച കോവിഡ് വാക്സിനായ കോവാക്സിൻ ഇരട്ട വ്യതിയാനം സംഭവിച്ച കോവിഡ് വെെറസിനെ(B.1617) ഫലപ്രദമായി നിർവീര്യമാക്കുമെന്ന് ഐ.സി.എം.ആർ. അറിയിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്ക കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ഐ.സി.എം.ആർ. എപ്പിഡെമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് ഡിവിഷൻ ചീഫ് ഡോ. സമിരൻ പാണ്ഡെ അറിയിച്ചു. ഇരട്ട വ്യതിയാനം വന്ന വെെറസിനെക്കൂടാതെ …