1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2021

സ്വന്തം ലേഖകൻ: യു.എസിലെ മിനിയപോളിസിൽ ആ​ഫ്രോ അമേരിക്കൻ വംശജനായ ജോർജ്​ ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ മുൻ പൊലീസ്​ ഉദ്യോഗസ്​ഥനായ ഡെറിക്​ ഷോവിൻ കുറ്റക്കാരനെന്ന്​ കോടതി. 45കാരനായ ഷോവിനെതിരായ മൂന്ന്​ കുറ്റങ്ങളു​ം തെളിഞ്ഞതായി കോടതി പ്രസ്​താവിച്ചു. എട്ട്​ ആഴ്​ചകൾക്കുള്ളിൽ ​ഷോവിനെതിരെ ശിക്ഷ വിധിക്കും. 40 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ്​ ഷോവിനെതിരെ ചുമത്തിയിരിക്കുന്നത്​.

മിനിയപോളിസ്​ കോടതിയുടെ പുറത്ത്​ വിധിപ്രസ്​താവം കേൾക്കുന്നതിനായി വൻജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. കോടതി വിധിയിൽ ജനങ്ങൾ ആഹ്ലാദം ​പ്രകടിപ്പിച്ചു. 19വർഷമായി മിനിയപോളിസ്​ പൊലീസ്​ ഉദ്യോഗസ്​ഥനായിരുന്നയാളാണ്​ ഷോവിൻ. 2020 മേയ്​ 25നായിരുന്നു ജോർജ്​ ​േ​ഫ്ലായിഡിന്‍റെ കൊലപാതകം. 46കാരനായ ​േഫ്ലായിഡിനെ കഴുത്തിൽ കാൽമുട്ട്​ അമർത്തി കൊലപ്പെടുത്തുകയായിരുന്നു. ‘എനിക്ക്​ ശ്വാസം മുട്ടുന്നു’വെന്ന ​േഫ്ലായിഡിന്‍റെ വാക്കുകൾ മുദ്രാവാക്യമായി ഏറ്റെടുത്ത്​ നിരവധി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.

45 കാരനായ ​െപാലീസുകാരൻ കുറ്റക്കാരനാണെന്ന്​ കോടതി കണ്ടെത്തിയ ദിവസവും അതിനു മുമ്പും കുടുംബക്കാരോ ബന്ധുക്കളോ ആയി ഒരാൾ പോലും കോടതി പരിസരത്തുണ്ടായിരുന്നില്ല. വിധി വ​ന്നതിന്​ ശേഷം പ്രസിഡന്‍റ്​ ജോ ബൈഡനും വൈസ്​ പ്രസിഡന്‍റ്​ കമല ഹാരിസും ജോർജ്​ ഫ്ലോയിഡിന്‍റെ കുടുംബത്തെ ഫോണിൽ വിളിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.