സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് പകരം വൗച്ചര്‍ നല്‍കിയിരുന്നത് റീഫണ്ട് ചെയ്യുന്ന നടപടിയിലേക്ക് ബഹ്റൈന്‍ പോകുന്നു. ബഹ്റൈനിൽ നിന്ന് ടിക്കറ്റെടുത്തവർക്കാണ് ടിക്കറ്റുകൾ റീഫണ്ട് ചെയ്യുന്നത്. വൈകാതെ റീഫണ്ട് ലഭിക്കുമെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. റീഫണ്ട് ലഭിക്കേണ്ടവരുടെ പട്ടിക ബഹ്റൈനിലെ എയർ ഇന്ത്യ അധികൃതർക്ക് ലഭിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കാലത്ത് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നും വിദേശി കുടുംബങ്ങളുടെ ഒഴിഞ്ഞു പോക്ക് ഈ വര്‍ഷവും തുടരുന്നു. വിദേശി കുടുംബങ്ങള്‍ ഒഴിഞ്ഞു പോകുന്നത്തോടെ നിരവധി ഫ്‌ലാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായും റിയല്‍ എസ്റ്റേറ്റ് മേഖല വലിയ പ്രതിസന്ധി നേരിടുന്നതയും റിയല്‍ എസ്റ്റേറ്റ് യൂണിയന്‍. കുവൈത്തിലെ പ്രധാന ജനവസ കേന്ദ്രങ്ങളായ ഫഹാഹീല്‍, മംഗഫ്, അബുഹലീഫ, ജെലേബ് ഷുയുഖ്, ഖൈത്താന്‍, സാല്‍മിയ എന്നീ …
സ്വന്തം ലേഖകൻ: താലിബാൻ അധിനിവേശ അഫ്ഗാനിലെ ജനങ്ങളുടെ നിസ്സാഹാസ്ഥ വിവരിച്ച് അഫ്ഗാൻ ചലച്ചിത്ര പ്രവർത്തക സഹ്റാ കരീമി. അഫ്ഗാനിൽ സാമാധാനം പുനസ്ഥാപിക്കാൻ ലോകജനതയോട് കേണപേക്ഷിക്കുകയാണ് അവർ. ലോകത്തിന്റെ നിശബ്ദത തനിക്ക് സഹിക്കാൻ കഴിയുന്നില്ലെന്നും അവർ പറയുന്നു. ‘അവർ ഞങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്തു, അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി, പെൺകുട്ടികളെ അവരുടെ വധുക്കളാക്കി അവർ വിറ്റു. ഈ …
സ്വന്തം ലേഖകൻ: രാജ്യം വികസനത്തിന്റെ നിര്‍ണായക ഘട്ടത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തതലമുറ അടിസ്ഥാന സൗകര്യ വികസനം, ലോകോത്തര നിര്‍മാണങ്ങള്‍, പുതുതലമുറ ടെക്‌നോളജി എന്നിവയ്ക്കായി നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി 100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതിയും പ്രഖ്യാപിച്ചു. പദ്ധതി സമഗ്രമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അടിത്തറയിടുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലേക്ക് ഒരു സംയോജിത …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: അമേരിക്കൻ സൈന്യം പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ശക്തി പ്രാപിച്ച് വരികയാണ്. ഏറ്റവും പുതിയ വിവരമനുസരിച്ച് രാജ്യത്തെ 34 പ്രവശ്യകളില്‍ 18 പ്രവശ്യകളും ഇപ്പോള്‍ താലിബാൻ നിയന്ത്രണത്തിലായി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാന നഗരങ്ങളായ കാണ്ഡഹാറും ഹേറത്തും താലിബാൻ പിടിച്ചെടുത്തിരുന്നു. രാജ്യത്തെ സാമ്പത്തിക തലസ്ഥാനം എന്നാണ് കാണ്ഡഹാര്‍ അറിയപ്പെടുന്നത്. വൈകാതെ തന്നെ രാജ്യ തലസ്ഥാനമായ …
സ്വന്തം ലേഖകൻ: റോയിട്ടേഴ്സ് ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ വെച്ച് കൊല്ലപ്പടാനുള്ള കാരണം വെളിപ്പെടുത്തി താലിബാൻ. തങ്ങളുമായി സഹകരിക്കാതിരുന്നതാണ് ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിന് കാരണമായതെന്ന് താലിബാൻ വക്താവ് മുഹമ്മദ് സൊഹൈൽ ഷഹീനാണ് വ്യക്തമാക്കിയത്. അഫ്ഗാൻ സൈനികരും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഡാനിഷിനു വെടിയേൽക്കുകയായിരുന്നുവെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാൽ ഡാനിഷ് സിദ്ദിഖിയുടെ ഐഡി കാര്‍ഡ് …
സ്വന്തം ലേഖകൻ: അബുദാബിയിൽ സ്വകാര്യ സ്‌കൂളുകളിൽ വേനലവധിക്കു ശേഷം സ്‌കൂൾ തുറക്കുമ്പോൾ 12 വയസ്സും അതിനു മുകളിലും പ്രായമുള്ള എല്ലാ വിദ്യാർഥികളും രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് ഫലം ഹാജരാക്കണമെന്ന് അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) അറിയിച്ചു. അഡെക് സ്‌കൂളുകൾക്ക് നൽകിയ പുതിയ പാരൻറിങ് മാർഗനിർദേശത്തിലാണ് പി.സി.ആർ പരിശോധന സംബന്ധിച്ച നിർദേശങ്ങൾ. വിദ്യാർഥികളെ …
സ്വന്തം ലേഖകൻ: ഈ വർഷം ആദ്യപാദം യുഎഇയിൽ ചില്ലറ വിൽപന മേഖലയിൽ ഉണർവ്. കഴിഞ്ഞ വർഷത്തെക്കാൾ ഉപഭോക്താക്കൾ പണം ചെലവാക്കുന്നതിൽ 4% വർധന രേഖപ്പെടുത്തിയെന്നാണ് മാജിദ് അൽ ഫുത്തൈം റിപ്പോർട്ട്. 2019ൽ മൂന്നു ശതമാനമായിരുന്നു വർധന. ശക്തമായ കുതിപ്പല്ലെങ്കിലും ഉപഭോക്താക്കൾക്കിടയിൽ ശുഭാപ്തി വിശ്വാസം കൂടിയത് അവരുടെ വ്യയ ശീലത്തിലും പ്രതിഫലിക്കുന്നതായി ഡേറ്റ സൂചിപ്പിക്കുന്നു. വാക്സിനേഷൻ വ്യാപകമാക്കിയതിന്റെയും …
സ്വന്തം ലേഖകൻ: ദുബായിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ദുബായ് ടൂറിസം ആൻഡ് കോമേഴ്സ് മാർക്കറ്റിങ് വിഭാഗം നൽകിയ സർക്കുലറിലാണ് ഇളവുകൾ വ്യക്തമാക്കിയത്. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, വിവാഹ-ഇവൻറ് ഹാളുകൾ എന്നിവയിലെല്ലാം പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം വർധിപ്പിച്ചു. വ്യാഴാഴ്ച മുതൽ ഇളവുകൾ നിലവിൽ വന്നതായി സർക്കുലർ പറയുന്നു. ഹോട്ടൽ മേഖലയിലുള്ളവർക്ക് വലിയ രീതിയിൽ …