സ്വന്തം ലേഖകൻ: താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് എന്നാക്കി. താലിബാന് നിയന്ത്രണം ഏറ്റെടുത്ത പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മുമ്പ് താലിബാന് ഭരണത്തില്‍ ആയിരുന്ന സമയത്ത് അഫ്ഗാനിസ്ഥാന്റെ പേരായിരുന്നു ഇത്. സെപ്റ്റംബര്‍ 11 ആക്രമണത്തിന് പിന്നാലെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം താലിബാനെ …
സ്വന്തം ലേഖകൻ: താലിബാൻ ഭീകരര്‍ കാബൂള്‍ നഗരം കൈയ്യടക്കിയതിനു പിന്നാലെ അഫ്ഗാൻ തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഭൂതപൂര്‍മായ തിരക്ക്. വിമാനത്താവളത്തിലെ സുരക്ഷാവലയങ്ങളെല്ലാം ഭേദിച്ച് ജനങ്ങള്‍ വിമാനങ്ങള്ക്കരികിലേയ്ക്ക് ഓടിയെത്തിയതോടെ യുഎസ് സൈന്യം ആകാശത്തേയ്ക്ക് വെടിയുയര്‍ത്തു. വിദേശത്തേയ്ക്ക് വിമാനം വഴി രക്ഷപെടുക എന്ന ഉദ്ദേശത്തോടെ ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരാണ് വിമാനത്താവളത്തിലും പരിസരത്തും തടിച്ചു കൂടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിൽ വളരെ …
സ്വന്തം ലേഖകൻ: ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിെൻറ ശക്തി തെളിയിക്കുന്ന വേദിയായിരിക്കും എക്സ്പോ 2020യെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ. എക്സ്പോയിലെ ഏറ്റവും വലിയ പങ്കാളിയായിരിക്കും ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ വിജയഗാഥകളും ഭാവിപദ്ധതികളും എക്സ്പോയിൽ വിഷയമാകും. വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളും വേദിയില്‍ …
സ്വന്തം ലേഖകൻ: വാക്സിൻ എടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശന വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനവുമായി അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി മുന്നോട്ട്. പൊതുജനാരോഗ്യ സംരക്ഷണത്തിനായി കമ്മിറ്റി നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. വാക്സിന് എടുക്കാന്‍ അര്‍ഹതയുള്ള വിഭാഗങ്ങളില്‍ 93 ശതമാനത്തിലേറെ പേരും വാക്സിനേഷന് പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. അബുദാബിയിലെ സ്വദേശികള്‍, പ്രവാസികള്‍, …
സ്വന്തം ലേഖകൻ: സൗദിയിലും കോവിഡിന്റെ തീവ്ര വകഭേദമായ ഡെല്‍റ്റ വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി അറിയിച്ചു. രണ്ട് ഡോസ് വാക്സിനേഷനിലൂടെയല്ലാതെ അതിനെ ചെറുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന വകഭേദമായണ് ഡെല്‍റ്റ. നിലവിലെ ഭൂരിപക്ഷം കോവിഡ് കേസുകളും ഡെല്‍റ്റ വൈറസ് ബാധമൂലമാണ്. ഡെല്‍റ്റ വൈറസ് …
സ്വന്തം ലേഖകൻ: ഒമാനിൽ സർക്കാർ തലത്തിലുള്ള സൗജന്യ കോവിഡ് വാക്സിൻ കൂടുതൽ സ്ഥലങ്ങളിൽ വിദേശികൾക്ക് നൽകും. മസ്കത്തിൽ മത്ര സൂഖിലെ സ്ഥാപനങ്ങളിലുള്ളവർക്ക് വാക്സിനെടുക്കാൻ അപ്പോയിൻമെന്റ് കാർഡ് നൽകി. ഇന്ന് സിബ്ല മത്രയിലാണ് വാക്സിനേഷൻ ക്യാമ്പ് നടക്കുക. ആദ്യ ഘട്ടത്തിൽ സൂഖിലുള്ളവർക്ക് മാത്രമാണ് വാക്സിൻ നൽകുകയെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച വൈകീട്ട് ആരോഗ്യ വകുപ്പ് ജീവനക്കാർ കടകളിലെത്തി വാക്സിനെടുക്കാത്തവരുടെ …
സ്വന്തം ലേഖകൻ: ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാലയായ സാവിത്രിഭായി ഫൂലെ യൂനിവേഴ്സിറ്റി അടുത്തമാസം അഞ്ചിന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 660 കുട്ടികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിശാലമായ ക്യാംപസാണ് ബര്‍വ കൊമേഴ്സ്യല്‍ അവന്യൂവില്‍ യൂനിവേഴ്സിറ്റിക്കായി ഒരുങ്ങിയിരിക്കുന്നത്. യൂനിവേഴ്സിറ്റിയില്‍ ഇതിനകം 50 പേര് എന്റോള്‍ ചെയ്തതായും അധികൃതര്‍ അറിയിച്ചു. ഖത്തര്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള മൈല്‍സ്റ്റോണ്‍ ഇന്റര്‍നാഷനല്‍ എജുക്കേഷന്റെ …
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം ആരംഭിച്ചു. ഇന്ത്യക്കാര്‍ക്ക് 24 മണിക്കൂറും സഹായങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രം ഇന്ത്യന്‍ എംബസിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനും സേവനങ്ങള്‍ ഒരു കുടക്കീഴില് കൊണ്ടുവരുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണിത്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് പ്രവാസി …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ച നിർധനരായ ഇന്ത്യക്കാരുടെ ആശ്രിതർക്ക് സഹായധനം ലഭ്യമാക്കിത്തുടങ്ങി. ആദ്യഘട്ടമായി 65 പേരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ വീതം നൽകിയതായി അംബാസഡർ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ അറിയിച്ചു.ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുമായി സഹകരിച്ചാണ് എംബസി സഹായധനം ലഭ്യമാക്കിയത്. ജൂലൈ 28ന് എംബസിയിൽ നടന്ന ഒാപൺ ഹൗസിലാണ് അംബാസഡർ സഹായം …
സ്വന്തം ലേഖകൻ: ഇന്ത്യൻ ടെക്കികൾക്ക് വീണ്ടും നല്ല കാലം. പത്ത് വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള ഒരു ടെക്കിക്ക് നൽകേണ്ടി വരുന്നത് 60 ലക്ഷം രൂപ. 100 ശതമാനമാണ് ഈ രംഗത്തെ ശമ്പള വര്‍ധന. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാനൊന്നും ടെക്കികളും തയ്യാറല്ല.കോവിഡ് കാലത്ത് മിക്ക ജീവനക്കാരും ശമ്പളം വെട്ടിക്കുറയ്ക്കലും ഇൻസെൻറീവ് ചുരുക്കലും ഒക്കെ നേരിട്ടെങ്കിൽ ഐടി …