1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം: തീരുമാനം ഉടൻ
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം: തീരുമാനം ഉടൻ
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കും നേരിട്ടുള്ള പ്രവേശനം അനുവദിക്കാന്‍ ആലോചിക്കുന്നു. നേരിട്ടുള്ള പ്രവേശന വിലക്ക് തുടരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ടു പ്രവേശനം അനുവദിക്കുന്നതിന് നീക്കങ്ങള്‍ ആരംഭിച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയവര്‍ക്ക് കോവിഡ് …
യുഎസ് വ്യോമസേനാ വിമാന ത്തിൻ്റെ ചക്രത്തിൽ അഫ്ഗാ നികൾ ചതഞ്ഞരഞ്ഞതായി സ്ഥിരീകരണം
യുഎസ് വ്യോമസേനാ വിമാന ത്തിൻ്റെ ചക്രത്തിൽ അഫ്ഗാ നികൾ ചതഞ്ഞരഞ്ഞതായി സ്ഥിരീകരണം
സ്വന്തം ലേഖകൻ: കാബൂളില്‍നിന്ന് ടേക് ഓഫ് ചെയ്ത യുഎസ് വ്യോമസേനയുടെ ചരക്കുവിമാനത്തില്‍നിന്നു വീണ് നിരവധി പേര്‍ മരിച്ചതായി സ്ഥിരീകരണം. സംഭവത്തെക്കുറിച്ചു യുഎസ് അന്വേഷണം പ്രഖ്യാപിച്ചു. യുഎസ് വ്യോമസേന സി–17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഒഴിപ്പിക്കലിനാവശ്യമായ വസ്തുക്കള്‍ എത്തിക്കാനാണെന്നും, ജനം തിരക്കിക്കയറിയതോടെ ചരക്ക് ഇറക്കാതെ ടേക് ഓഫ് ചെയ്തെന്നുമാണു വിശദീകരണം. ഖത്തറിലെ അല്‍ ഉദൈദ് വ്യോമത്താവളത്തില്‍ ലാന്‍ഡ് ചെയ്ത …
സുനന്ദ പുഷ്കർ കേസിൽ ശശി തരൂർ കുറ്റവിമുക്തൻ; എല്ലാ കുറ്റങ്ങളും ഒഴിവാക്കി
സുനന്ദ പുഷ്കർ കേസിൽ ശശി തരൂർ കുറ്റവിമുക്തൻ; എല്ലാ കുറ്റങ്ങളും ഒഴിവാക്കി
സ്വന്തം ലേഖകൻ: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി. തരൂരിനെതിരെ തെളിവില്ലെന്ന് കണ്ടാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് വിധി. ജഡ്ജി ഗീതാജ്ഞലി ഗോയലാണ് വിധി പ്രസ്താവിച്ചത്. 2014 ജനുവരിയി 17നായിരുന്നു സുനന്ദ പുഷ്കറിന്‍റെ മരണം. കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ ആതമഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും …
സംസ്ഥാനത്ത് ഇന്ന് 21,613 പേർക്ക് കോവിഡ്; 127 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ശതമാനം
സംസ്ഥാനത്ത് ഇന്ന് 21,613 പേർക്ക് കോവിഡ്; 127 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ശതമാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
അഫ്ഗാൻ അഭയാർഥികൾക്ക് അഭയം നൽകാൻ യുകെ; “അർഹത“ ഉള്ളവർക്കായി പ്രത്യേക പുനരധിവാസ പദ്ധതി
അഫ്ഗാൻ അഭയാർഥികൾക്ക് അഭയം നൽകാൻ യുകെ; “അർഹത“ ഉള്ളവർക്കായി പ്രത്യേക പുനരധിവാസ പദ്ധതി
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ രാജ്യത്തുനിന്ന് പലായനം ചെയ്യുന്ന അഫ്ഗാനികളുടെ തിക്കുംതിരക്കുമാണ് കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍. വിമാനത്തില്‍ക്കയറാന്‍ ആയിരക്കണക്കിനു പേരാണ് തടിച്ചുകൂടിയത്. താലിബാന് മുന്നില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ സംവിധാനത്തിന്റേയും സൈന്യത്തിന്റേയും അതിവേഗത്തിലുള്ള കീഴടങ്ങലാണ് നൂറുകണക്കിന് വിദേശികളുടെ ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിച്ചത്. അതിനിടെ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്നവരിൽ “അർഹത“ ഉള്ളവർക്കായി പ്രത്യേക …
താലിബാൻ മലയാളം! ഭീകരൻ മലയാളം സംസാരിക്കുന്ന വീഡിയോ പങ്കുവെച്ച് ശശി തരൂർ
താലിബാൻ മലയാളം! ഭീകരൻ മലയാളം സംസാരിക്കുന്ന വീഡിയോ പങ്കുവെച്ച് ശശി തരൂർ
സ്വന്തം ലേഖകൻ: താലിബാൻ സംഘത്തിൽ മലയാളികളുണ്ടോ എന്ന സംശയം പങ്കുവെച്ച് ശശി തരൂർ എംപി. ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് കോൺഗ്രസ് നേതാവ് സംശയം ഉന്നയിച്ചത്. ആയുധധാരികളായ താലിബാനികളെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കുറഞ്ഞത് രണ്ട് മലയാളികളെങ്കിലും ഈ വീഡിയോയിൽ ഉണ്ടെന്ന് കരുതുന്നു എന്നാണ് തരൂർ പറയുന്നത്. “ഈ വീഡിയോയിൽ കുറഞ്ഞത് രണ്ട് മലയാളി താലിബാൻകാരെങ്കിലും …
കുറ്റബോധമില്ല! അഫ്ഗാനിലെ സേനാ പിന്‍മാറ്റം ശരിവെച്ച് ജോ ബൈഡന്‍; യുഎസ് സൈനിക രെ തൊടരുതെന്ന് മുന്നറിയിപ്പ്
കുറ്റബോധമില്ല! അഫ്ഗാനിലെ സേനാ പിന്‍മാറ്റം ശരിവെച്ച് ജോ ബൈഡന്‍; യുഎസ് സൈനിക രെ തൊടരുതെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: അഫ്ഗാനിലെ സേനാ പിന്‍മാറ്റം ശരിവെച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. തീരുമാനം ഉറച്ചതായിരുന്നുവെന്നും അതില്‍ കുറ്റബോധമില്ലെന്നും ജോ ബൈഡന്‍ പറഞ്ഞു. അഫ്ഗാന്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയുകയായിരുന്നു ബൈഡന്‍. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് പ്രതികരണവുമായി ജോ ബൈഡനെത്തിയത്‍. അഫ്ഗാനിലെ നിലവിലെ സ്ഥിതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് ബൈഡന്‍ പറഞ്ഞു. ഇന്ത്യന്‍ സമയം രാത്രി …
അഫ്ഗാനിൽ നിന്ന് കൂട്ട പലായനം; 20,000 ഹിന്ദു, സിഖ് അഫ്ഗാൻ അഭയാർഥികൾക്ക് അഭയം നൽകുമെന്ന് കാനഡ
അഫ്ഗാനിൽ നിന്ന് കൂട്ട പലായനം; 20,000 ഹിന്ദു, സിഖ് അഫ്ഗാൻ അഭയാർഥികൾക്ക് അഭയം നൽകുമെന്ന് കാനഡ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ നിന്നും ജീവൻ രക്ഷാർഥം പലായനം ചെയ്യേണ്ടി വരുന്ന 20,000 ഹിന്ദു, സിഖ് വംശജർക്ക് കാനഡയിൽ അഭയം നൽകുമെന്ന് കനേഡിയൻ സർക്കാർ വെളിപ്പെടുത്തി. ന്യൂയോർക്കിൽ ചേർന്ന യുഎൻ സെക്യൂരിറ്റി കൗൺസിലിലാണ് കാനഡ ഈ ഉറപ്പു നൽകിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വലിയൊരു കൂട്ടം രക്ഷാപ്രവർത്തകർ അഫ്ഗാനിസ്ഥാനിൽ ഇരുപത്തിനാലു മണിക്കൂറും ഇത് സംബന്ധിച്ചു …
അരാജകത്വത്തിലേക്ക് കൂപ്പു കുത്തി കാബൂൾ; യുഎസ് വിമാനത്തിൽ തൂങ്ങിയ 7 പേർ വീണുമരിച്ചു!
അരാജകത്വത്തിലേക്ക് കൂപ്പു കുത്തി കാബൂൾ; യുഎസ് വിമാനത്തിൽ തൂങ്ങിയ 7 പേർ വീണുമരിച്ചു!
സ്വന്തം ലേഖകൻ: താലിബാൻ അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനിൽ പരിഭ്രാന്തരായ ജനങ്ങളുടെ കൂട്ട പലായനം. കാബൂൾ വിമാനത്താവളത്തിൽ യുഎസ് സേനാവിമാനത്തിലേക്കു തൂങ്ങിക്കയറിയ 7 പേർ വീണു മരിച്ചു. യുഎസ് സേന ആകാശത്തേക്കു വെടിവച്ചതോടെ ജനം ചിതറിയോടി. ആളുകൾ റൺവേയിലേക്ക് ഇരച്ചുകയറുന്നതിന്റെയും മറ്റു വിമാനങ്ങളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നതിന്റെയും അമ്പരപ്പിക്കുന്ന കാഴ്ചകൾ ലോകത്തെ നടുക്കി. രാജ്യത്തെ വ്യോമമേഖലയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി …
കാബൂൾ ജയിലുകളിലെ 5000 ത്തോളം ഐഎസ് തടവുകാരെ വിട്ടയച്ച് താലിബാൻ; കൂട്ടത്തിൽ മലയാളി വനിതകളും
കാബൂൾ ജയിലുകളിലെ 5000 ത്തോളം ഐഎസ് തടവുകാരെ വിട്ടയച്ച് താലിബാൻ; കൂട്ടത്തിൽ മലയാളി വനിതകളും
സ്വന്തം ലേഖകൻ: അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ കൂടുതൽ നടപടികളുമായി താലിബാൻ. കീഴടക്കുന്ന പ്രവശ്യകളിലെ ജയിലുകളിൽ നിന്ന് താലിബാൻ തടവുകാരെ മോചിപ്പിച്ചിരുന്നു. സർക്കാരും സൈന്യവും പിന്മാറിയതോടെയാണ് നീക്കം എളുപ്പമായത്. കാണ്ഡഹാർ സെൻട്രൽ ജയിൽ പിടിച്ചെടുത്തതിന് പിന്നാലെ തടവുകാരെ മോചിപ്പിച്ചിരുന്നു. ജയിൽ പിടിച്ചെടുത്തതായി താലിബാൻ വക്താവ് ക്വരി യൂസഫ് അഹ്മദി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഐഎസിൽ ചേരാൻ …