സ്വന്തം ലേഖകൻ: യുഎഇയില്‍ വീണ്ടും തൊഴില്‍ തട്ടിപ്പ്. മലയാളികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് യുവാക്കളാണ് വ്യാജ കമ്പനിയുടെ റാക്കറ്റിന്റെ കെണിയില്‍പ്പെട്ട് ദുരിതത്തിലായത്. ആകര്‍ഷകമായ തൊഴിലുകള്‍ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയാണ് സംഘം തട്ടിയത്. തട്ടിപ്പിനിരയായ ആറ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുബായ് പൊലീസില്‍ പരാതി നല്‍കിയതായും സമയം റിപ്പോർട്ട് ചെയ്യുന്നു. യുഎഇയിലെ ഒരു സെക്യൂരിറ്റി കമ്പനിയുടെ പേരില്‍ …
സ്വന്തം ലേഖകൻ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെത്രാഷ് 2ല്‍ പേരും മറ്റ് വിവരങ്ങളും മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട അപ്‌ഡേഷനുകള്‍ പൂര്‍ത്തിയായതായും സേവനം ഉടന്‍ ലഭ്യമാവുമെന്നും ഫസ്റ്റ് ലഫ്റ്റനന്റ് അലി അല്‍ ഇദ്രൂസ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ സേവനങ്ങളെ കുറിച്ച് പരിചയപ്പെടുത്തുന്നതിനായി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ജനറല്‍ …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ആശൂറ അവധി ദിനങ്ങളായ ബുധൻ, വ്യാഴം ദിവസങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓറഞ്ച് അലർട്ട് ലെവൽ സ്വീകരിക്കും. 103 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത്. ബുധൻ ,വ്യാഴം ദിവസങ്ങളിലായി നടക്കുന്ന ആശൂറ ചടങ്ങുകളിലെ ഒത്തുകൂടലുകളിൽ സാമൂഹിക അകലം പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഈ രണ്ട് ദിനങ്ങളിലും രാജ്യം ഓറഞ്ച് അലർട്ട് …
സ്വന്തം ലേഖകൻ: 60 തികഞ്ഞ ബിരുദധാരികൾ അല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നത് 1000 ദിനാർ ഈടാക്കി പുനഃസ്ഥാപിച്ചേക്കും. ഈ വിഭാഗത്തിൽപ്പെട്ടവരുടെ ഇഖാമ പുതുക്കുന്നത് ജനുവരി തൊട്ട് നിർത്തലാക്കിയിരിക്കയാണ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് എംപിമാർ ഉൾപ്പെടെ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വൻതുക ഫീസ് ഈടാക്കി ഇഖാമ പുതുക്കി നൽകാമെന്ന ആലോചന. വർഷംതോറും 2000 ദിനാർ ഫീസും പുറമെ ഇൻഷുറൻസ് തുകയും …
സ്വന്തം ലേഖകൻ: അഫ്ഗാനിലെ കാബൂളിൽ കുടുങ്ങിയത് 36 മലയാളികൾ. ഇവരെ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടല്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇതുസംബന്ധിച്ച് നോര്‍ക്കയ്ക്ക് നിര്‍ദേശം നല്‍കി. ഇതിനായുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നോർക്ക വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന മലയാളികളുമായി നോർക്ക അധികൃതർ ബന്ധപ്പെട്ടിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ നോര്‍ക്ക സി.ഇ.ഒ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. …
സ്വന്തം ലേഖകൻ: കാബൂളിൽ നിന്നും എംബസി ഉദ്യോഗസ്ഥരുൾപ്പെടെ ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിച്ചത് കനത്ത വെല്ലുവിളികൾ നിറഞ്ഞ ദൗത്യത്തിലൂടെ. എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ ഓഗസ്റ്റ് 15ന് കാബൂളിലേയ്ക്ക് പറന്നത് രണ്ട് ഇന്ത്യൻ എയർഫോഴ്സ് സി–17 വിമാനങ്ങളാണ്. അപ്പോഴേക്കും അഫ്ഗാനിലെ സ്ഥിതിഗതികൾ വഷളായിരുന്നു. ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ യാതൊരു നിർവാഹവുമില്ലാത്ത സാഹചര്യം ഉടലെടുത്തു. ഇന്ത്യൻ എംബസിയും താലിബാന്റെ കർശന നിരീക്ഷണത്തിലായിക്കഴിഞ്ഞു. …
സ്വന്തം ലേഖകൻ: കാബൂളിന്റെ ബ്രിട്ടിഷ് എംബസിയുടെ മുകളിൽ സ്വന്തം പതാക ഉയർത്തിയായിരുന്നു താലിബാന്‍ വിജയം ആഘോഷിച്ചത്. അതോടെ അഫ്ഗാനിൽ മാത്രമല്ല, ലോകരാജ്യങ്ങൾക്കു മുന്നിലും നാണം കെട്ടിരിക്കുകയാണ് ബ്രിട്ടൻ. ഇക്കാലമത്രയും യുഎസിന്റെ വിശ്വസ്ത സഖ്യകക്ഷിയായി അഫ്ഗാനിൽ തുടര്‍ന്ന രാജ്യത്തിന് ഇതാണോ പ്രതിഫലമെന്ന ചോദ്യം ബ്രിട്ടനകത്തും പുറത്തും ഉയർന്നു കഴിഞ്ഞു. സൂയസ് പ്രതിസന്ധിക്കു ശേഷം ബ്രിട്ടന്റെ വിദേശ നയത്തിൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: യുകെ മലയാളികൾക്ക് ഓണ സമ്മാനമായി കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് മൂന്ന് വിമാന സർവീസ്. ഇന്ത്യ ബ്രിട്ടന്റെ റെഡ് ലിസ്റ്റിൽനിന്നും ആംബർ ലിസ്റ്റിലേക്ക് മാറിയതോടെയാണ് പ്രതിവാര വിമാന സർവീസ് ഈ മാസം 22 മുതൽ ആഴ്ചയിൽ മൂന്നായി മാറുന്നത്. ഈ മാസം 18 നാണ് ആദ്യ ലണ്ടൻ – കൊച്ചി വിമാന സർവീസ്. …
സ്വന്തം ലേഖകൻ: അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ. കാബിനറ്റ് സെക്രട്ടറിമാരുടെ അധ്യക്ഷതയിൽ ഡൽഹിയിൽ യോഗം ചേരും. കാബൂളിൽ നിന്നുള്ള രണ്ടാമത്തെ വിമാനം വൈകുന്നേരത്തോടെ ഡൽഹിയിൽ എത്തും. കാബൂളിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. അടിയന്തരഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതി കേന്ദ്രം തയാറാക്കിയിട്ടുണ്ട് . ദേശീയ സുരക്ഷാ ഉപദേഷ്ടാവ് …