സ്വന്തം ലേഖകൻ: എക്സ്പോയിൽ കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാൻ കാര്യസ്ഥന്മാരായി നൂറിലേറെ യന്തിരന്മാർ. വേഷം മാറി കറങ്ങി നടക്കുന്ന റോബട്ടുകൾ സന്ദർശകരുടെ മനസ്സറിഞ്ഞ് സഹായിക്കാൻ തയാർ. പണം വാങ്ങി സാധനങ്ങൾ വിതരണം ചെയ്യുന്ന ചെറുവണ്ടിയായും ഊണുമേശയിലെ വിളമ്പുകാരനായും വരെ അവതരിക്കും. ഈ ബുദ്ധിരാക്ഷസന്മാർ അരങ്ങുകളിലും കലവറയിലും മാത്രമല്ല, വഴിയോരങ്ങളിലും സഹായത്തിനെത്തും. ഇഷ്ട ഭക്ഷണം എവിടെ കിട്ടുമെന്നു വരെ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദര്‍ശക വിസ കാലാവധി വീണ്ടും പുതുക്കി നല്‍കി. സെപ്തംബര്‍ 30 വരെ സൗജന്യമായാണ് കാലാവധി നീട്ടിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് തീരുമാനം ഉപകാരപ്പെടും. സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഉപയോഗിക്കാത്ത വിസിറ്റ് വിസകളുടെ കാലാവധിയാണ് വീണ്ടും …
സ്വന്തം ലേഖകൻ: ഒമാനും യു.എ.ഇക്കുമിടയിലെ കര അതിർത്തി വഴി വാണിജ്യ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. ചർച്ചക്ക് ബുറൈമി പൊലീസിലെ കസ്റ്റംസ് വിഭാഗം ഡയറക്ടർ ലെഫ്.കേണൽ സഈദ് ബിൻ സാലിഹ് അൽ സിയാബിയും യു.എ.ഇ ലാൻഡ് പോർട്ട് ഡിപാർട്ട്മെൻറ് ഡയറക്ടർ ഹമദ് അൽ ഷംസിയും നേതൃത്വം …
സ്വന്തം ലേഖകൻ: കുവൈത്ത് വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പ്രതിദിനം എത്തുന്ന യാത്രക്കാരുടെ എണ്ണം 5000 ൽ നിന്നു 7500 ആക്കി ഉയർത്താനാണു തീരുമാനം. വ്യോമയാന വകുപ്പ് വിമാന കമ്പനികളിൽ നിന്നു ലഭിക്കുന്ന അപേക്ഷ അനുസരിച്ചു ക്വോട്ട നിർണയിച്ചു നൽകും. കുവൈത്ത് വിമാന കമ്പനികളായ കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയ്ക്കു …
സ്വന്തം ലേഖകൻ: എല്ലാവര്‍ഷവും ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമാണ് ഓഗസ്റ്റ് 14. “വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല. മനസ്സോടെയല്ലാത്ത വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിനു സഹോദരിമാരും സഹോദരങ്ങളും പലായനം ചെയ്യപ്പെടുകയും അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 20,452 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 14.35. ഇതുവരെ 2,91,95,758 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 18,394 ആയി. ചികിത്സയിലായിരുന്ന 16,856 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം …
സ്വന്തം ലേഖകൻ: യുകെയിൽ ആൾക്കൂട്ടത്തിന് നേരെ വെടിവെപ്പ്; പ്ലിമത്തിൽ ഒരു കുട്ടിയുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. കീഹാം പ്രദേശത്ത് വ്യാഴാഴ്ച വൈകീട്ട് നടന്ന സംഭവത്തിന് ഭീകര ബന്ധമില്ലെന്നാണ് സൂചന. രണ്ടു വീതം പുരുഷൻമാരും സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അക്രമിയെന്ന് കരുതപ്പെടുന്നയാളുടെ മൃതദേഹവും കണ്ടെടുത്തു. വെടിവെപ്പിൽ പരിക്കേറ്റ ഒരു സ്ത്രീ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. വെടിവെക്കുന്ന …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നും കാനഡയിലേക്കു നേരിട്ടുള്ള വിമാന സർവീസ് സെപ്റ്റംബർ 21 വരെ നിരോധിച്ചതായി കനേഡിയൻ ട്രാൻസ്പോർട്ട് അതോറിട്ടി അറിയിച്ചു. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സ്വകാര്യ വിമാന സർവീസുകൾക്കും പുതിയ ഉത്തരവ് ബാധകമാണ്. പബ്ലിക്ക് ഹെൽത്ത് ഏജൻസി ഓഫ് കാനഡായുടെ നിർദേശപ്രകാരമാണ് ഏപ്രിൽ 22 മുതൽ ആരംഭിച്ച നിരോധനം തുടരുന്നതിന് തീരുമാനിച്ചിരിക്കുന്നത്. …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്വാധീനം ശക്തമാക്കുന്നു. ഇന്നലെ താലിബാൻ കാണ്ഡഹാര്‍ പിടിച്ചെടുത്തു. ഇതോടെ താലിബാൻ കീഴടക്കുന്ന പന്ത്രണ്ടാമത് പ്രവശ്യാതലസ്ഥാനമായി കാണ്ഡഹാര്‍ മാറി. അഫ്ഗാനിസ്ഥാന്റെ വടക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ സര്‍ക്കാരിന് സ്വാധീനം നഷ്ടപ്പെട്ടു. രാജ്യത്തെ 34 പ്രവശ്യാതലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും താലിബാൻ നിയന്ത്രണത്തിലാണുള്ളത് എന്നാണ് അന്താരാഷ്ട്ര ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ …
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കടുത്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലംബിക്കുകയാണ് ചൈന. രാജ്യത്ത് പല പ്രവിശ്യകളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കോവിഡ് ബാധിച്ചവരെയും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും വീടിനകത്ത് പൂട്ടിയിട്ടാണ് രോഗ പ്രതിരോധം ഉറപ്പുവരുത്തുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളുടെ പുറത്തുനിന്ന് …