സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
അലക്സ് വർഗീസ് (മാഞ്ചസ്റ്റർ): സെന്റ് മേരീസ് മലങ്കര കാത്തലിക് മിഷൻ അതിന്റെ സ്വർഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ 2021 ഓഗസ്റ്റ് 21, 22 തീയതികളിൽ നോർതെൻഡെൻ സെന്റ്. ഹിൽഡാസ് ദൈവാലയത്തിൽ വെച്ച് ആഘോഷിക്കപ്പെടുന്നു. തിരുന്നാൾ കർമ്മങ്ങൾ താഴെ പറയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21 ശനി6.00 pm – കൊടിയേറ്റ്, സന്ധ്യാ പ്രാർത്ഥനഓഗസ്റ്റ് 22 …
സ്വന്തം ലേഖകൻ: യുകെയിൽ “പിങ്ഡെമിക്“ കണക്കുകൾ കുത്തനെ കുറയുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും എൻ എച്ച് എസ് കോവിഡ് ആപ്പിന്റെ ഉപയോക്താക്കൾക്ക് അയച്ച അലേർട്ടുകളുടെ (പിംഗ്) എണ്ണം 20% കുറഞ്ഞതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കോവിഡ് പോസിറ്റീവ് ആകുന്ന ഒരാളുമായി അടുത്ത ബന്ധം പുലർത്തിയവർക്ക് 317,132 അലേർട്ടുകളാണ് ഓഗസ്റ്റ് 4 വരെയുള്ള ആഴ്ചയിൽ ആപ്പ് ഉപയോക്താക്കൾക്ക് അയച്ചത്. …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാൻ്റെ വിവിധ പ്രദേശങ്ങള്‍ താലിബാൻ അധീനതയിലാകുന്നതിനിടെ ഇന്ത്യ അഫ്ഗാനിസ്ഥാന് സമ്മാനമായി നൽകിയ സൈനിക ഹെലികോപ്റ്ററും ഭീകരസംഘടനയുടെ നിയന്ത്രണത്തിലായെന്ന് റിപ്പോർട്ട്. എംഐ 24 യുദ്ധ ഹെലികോപ്റ്റര്‍ കൈക്കലാക്കിയ വിവരം താലിബാൻ തന്നെയാണ് പുറത്തു വിട്ടത്. ഹെലികോപ്റ്ററിനൊപ്പം താലിബാൻ ഭീകരര്‍ നിൽക്കുന്നതിൻ്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സൈനിക ഗവേഷകനായ ജോസഫ് ഡെംസിയാണ് ചിത്രങ്ങളും വിവരങ്ങളും ട്വീറ്റ് …
സ്വന്തം ലേഖകൻ: കൃഷിയിടങ്ങളും തോട്ടങ്ങളും നശിപ്പിച്ച് ഒരു വർഷത്തോളമായി തുടരുന്ന യാത്ര അവസാനിപ്പിച്ച് ചൈനയിലെ ആനക്കൂട്ടം യാത്ര തുടങ്ങിയ സിഷ്വങ്ബന്ന വന്യജീവി സങ്കേതത്തിലേക്കു മടങ്ങുന്നു. വ്യവസായ, വിനോദ സഞ്ചാര മേഖലയായ കുൻമിങ്ങിനു സമീപം വരെ എത്തിയ ശേഷമാണു മടക്കം. ഞായറാഴ്ച രാത്രിയോടെ യുവാൻജാങ് നദി കടന്ന ആനകൾ, യാത്ര തുടങ്ങിയ പ്രദേശത്തു നിന്നു 200 കിലോമീറ്റർ …
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് എത്തണമെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍ക്കുന്ന മുന്നറിയിപ്പ്. വിമാനത്തില്‍ കയറുന്നതിന് നാല് മണിക്കൂറിനിടെയുള്ള റാപ്പിഡ് പി.സി.ആര്‍ പരിശോധന ഫലം യാത്രക്ക് മുമ്പ് നിര്‍ബന്ധമാണ്. ടെസ്റ്റ് നടത്താനുള്ള കൗണ്ടറുകള്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് തുറക്കും. …
സ്വന്തം ലേഖകൻ: ഈ മാസം 20 മുതൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്കു മാത്രം അബൂദബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശനം. ഇതുസംബന്ധിച്ച് അബൂദബി അടിയന്തര ദുരന്തനിവാരണ സമിതി എമിറേറ്റിലെ താമസക്കാർക്ക് അറിയിപ്പ് നൽകി. കോവിഡ് പകർച്ചവ്യാധി ചെറുക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമുള്ള പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം. അബൂദബിയിൽ മുൻഗണന വിഭാഗത്തിലെ 93 ശതമാനത്തിലധികം പേരും വാക്സിനേഷൻ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ജ്വല്ലറി ജോലികളും പ്രവാസികള്‍ക്ക് അന്യമാവുന്നു. ജ്വല്ലറി സ്ഥാപനങ്ങളിലെ സെയില്‍സ് ജോലികള്‍ക്ക് സ്വദേശികള്‍ക്ക് മാത്രമാക്കിക്കൊണ്ട് സൗദി മനുഷ്യവിഭവ, സാമൂഹിക വികസന മന്ത്രാലയം ഉത്തരവിറക്കി. ആറു മാസത്തിനകം ഉത്തരവ് നടപ്പില്‍ വരുത്താനാണ് സ്ഥാപന ഉടമകള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആറു മാസത്തിനിടയില്‍ നിലവിലെ പ്രവാസി ജോലിക്കാരെ ഒഴിവാക്കി പകരം സൗദി പൗരന്‍മാരെ നിയമിക്കണം. …
സ്വന്തം ലേഖകൻ: കുട്ടികള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാതിരുന്നാല്‍ അതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കായിരിക്കുമെന്ന് സൗദി പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. കുട്ടികളോട് രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള അവഗണനയായിട്ടാണ് ഇത് കണക്കാക്കപ്പെടുക. ഇത്തരം കേസുകളില്‍ രക്ഷിതാക്കള്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. 18 വയസ്സിന് താഴെ പ്രായമുള്ളവരെയാണ് കുട്ടികളായി പരിഗണിക്കപ്പെടുക. കുട്ടികളോടുള്ള അവഗണനയെന്ന വിഭാഗത്തില്‍ അവരുടെ …
സ്വന്തം ലേഖകൻ: സൗദിയിൽ താമസ വിസയിലുള്ള വിദേശികൾക്ക് സ്വന്തമായി ഭൂസ്വത്ത് വാങ്ങാൻ അനുമതി. ഒരാൾക്ക് സൗദിയിൽ ഒരു ഭൂസ്വത്ത് മാത്രമേ സ്വന്തമാക്കാനാകൂ. അബ്ഷീർ പോർട്ടൽ മുഖേനയാണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്. സൗദിയിൽ പൗരന്മാരല്ലാത്തവർക്കും ഭൂസ്വത്ത് വാങ്ങുന്നതിന് അനുമതി നൽകിയതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു ഭൂസ്വത്ത് മാത്രമേ വിദേശികൾക്ക് വാങ്ങാനാകൂ. ആഭ്യന്തര …