1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ കോവിഡ് റെഡ് ലിസ്റ്റ് പുതുക്കി; നാലാം ഘട്ട ഇളവുകള്‍ സെപ്തംബറോടെ മാത്രം
ഖത്തറിൽ കോവിഡ് റെഡ് ലിസ്റ്റ് പുതുക്കി; നാലാം ഘട്ട ഇളവുകള്‍ സെപ്തംബറോടെ മാത്രം
സ്വന്തം ലേഖകൻ: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട കോവിഡ്-19 റെഡ് ലിസ്​റ്റിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി. ചില രാജ്യങ്ങളെ ഗ്രീൻ ലിസ്​റ്റിൽനിന്നും യെല്ലോ ലിസ്​റ്റിൽനിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനത്തോത് കണക്കാക്കി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ ലിസ്​റ്റിൽ 21 രാജ്യങ്ങളാണ് ഗ്രീൻ ലിസ്​റ്റിലുള്ളത്. 32 രാജ്യങ്ങളെ യെല്ലോ ലിസ്​റ്റിലും 152 രാജ്യങ്ങളെ റെഡ് …
നാട്ടിൽ കുടുങ്ങിയ 2000 പ്രവാസി അധ്യാപകരെ കുവൈത്തിലേക്ക് തിരികെ എത്തിക്കാന്‍ നീക്കം
നാട്ടിൽ കുടുങ്ങിയ 2000 പ്രവാസി അധ്യാപകരെ കുവൈത്തിലേക്ക് തിരികെ എത്തിക്കാന്‍ നീക്കം
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കാരണം നാടുകളില്‍ കുടുങ്ങിപ്പോയ 2000ത്തോളം അധ്യാപകരെ രാജ്യത്തേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 650 പേരുടെ വിസ നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയതായും അവര്‍ ഈ മാസം പകുതിയോടെ തന്നെ രാജ്യത്തേക്ക് തിരികെ എത്തുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇവരില്‍ …
പ്രവാസി തണൽ പദ്ധതിയ്ക്ക് അപേക്ഷിക്കാം; കോവിഡ് ബാധിച്ച് മരിച്ച പ്രവാസിയുടെ പെൺമക്കൾക്ക്​ 25000 രൂപ
പ്രവാസി തണൽ പദ്ധതിയ്ക്ക് അപേക്ഷിക്കാം; കോവിഡ് ബാധിച്ച് മരിച്ച പ്രവാസിയുടെ പെൺമക്കൾക്ക്​ 25000 രൂപ
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും, കോവിഡ് ബാധിച്ചു മരണമടഞ്ഞ മുൻ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും നോർക്കാ- റൂട്ട്സ് മുഖാന്തിരം 25000 രൂപ ഒറ്റ തവണ ധനസഹായം നൽകുന്നു. കോവിഡ് ബാധിച്ചു മരണപ്പെട്ട പ്രവാസിയുടെ/മുൻ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ നൽകുന്നതിലേയ്ക്കായി www.norkaroots.org എന്ന വെബ്സൈറ്റ് …
ലോകത്തിലെ ഏറ്റവും ബുദ്ധിമതിയായ കുട്ടി 11 കാരിയായ ഇന്ത്യൻ അമേരിക്കൻ പെൺകുട്ടി!
ലോകത്തിലെ ഏറ്റവും ബുദ്ധിമതിയായ കുട്ടി 11 കാരിയായ ഇന്ത്യൻ അമേരിക്കൻ പെൺകുട്ടി!
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ബുദ്ധിമതിയായ പെണ്‍കുട്ടിയെന്ന പദവി ഇന്ത്യൻ അമേരിക്കൻ വംശജയായ 11 കാരിക്ക്. എസ്എറ്റി എസിറ്റി പരീക്ഷകളുടെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ മികച്ച സര്‍വകലാശാലയാണ് ഏറ്റവും ബുദ്ധിമതിയായ പെൺകുട്ടിയായി നതാഷ പേരിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു വിദ്യാർത്ഥിയെ പ്രവേശനത്തിന് പല കോളേജുകളും ഇന്ന് ഉപയോഗിക്കുന്ന മാനദണ്ഡമാണ് സ്കോളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റ് (SAT), അമേരിക്കൻ കോളേജ് ടെസ്റ്റിംഗ് …
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.04 വിജയ ശതമാനം
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.04 വിജയ ശതമാനം
സ്വന്തം ലേഖകൻ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.04 ആണ് വിജയശതമാനം. 2076997 പേരാണ് പത്താം തരം പാസായത്. പരീക്ഷാ ഫലം സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.gov.in എന്നിവയിലൂടെ അറിയാനാകും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിലോക്കര്‍ വെബ്‌സൈറ്റ് digilocker.gov.in ലും ഫലം ലഭ്യമാണ്. 20,97128 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. കേരളം വിജയശതമാനത്തിൽ മുന്നിലാണ്. …
സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്; 118 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ശതമാനം
സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്; 118 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ശതമാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുകെയിൽ ആംബർ ലിസ്റ്റ് രാജ്യങ്ങൾക്കുള്ള ക്വാറൻ്റീൻ ഇളവുകൾ പ്രാബല്യത്തിൽ; പിറ്റ്സയും ഷോപ്പിങ് വൗച്ചറും നൽകി യുവാക്കളെ വാക്‌സിൻ എടുപ്പിക്കാൻ സർക്കാർ
യുകെയിൽ ആംബർ ലിസ്റ്റ് രാജ്യങ്ങൾക്കുള്ള ക്വാറൻ്റീൻ ഇളവുകൾ പ്രാബല്യത്തിൽ; പിറ്റ്സയും ഷോപ്പിങ് വൗച്ചറും നൽകി യുവാക്കളെ വാക്‌സിൻ എടുപ്പിക്കാൻ സർക്കാർ
സ്വന്തം ലേഖകൻ: യുകെയിൽ ആംബർ ലിസ്റ്റ് രാജ്യങ്ങൾക്കുള്ള ക്വാറൻ്റീൻ ഇളവുകൾ പ്രാബല്യത്തിൽ. ഇതോടെ യൂറോപ്യൻ യൂണിയനിലോ യുഎസിലോ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള ആളുകൾ ഒരു ആംബർ ലിസ്റ്റ് രാജ്യത്ത് നിന്ന് യുകെയിൽ എത്തുമ്പോൾ സെൽഫ് ഐസോലേഷൻ ഒഴിവാക്കി. തിങ്കളാഴ്ച പുലർച്ചെ നാല് മണിമുതൽ ഇളവുകൾ പ്രാബല്യത്തിലായി. എയർലൈൻ മേധാവികൾ ഈ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും …
ഡെൽറ്റ വ്യാപനം പിടിച്ചു നിർത്താൻ കടുത്ത നിയന്ത്രണങ്ങളുമായി ഓസ്ട്രേലിയ; സിഡ്നിയിൽ പട്ടാളമിറങ്ങി
ഡെൽറ്റ വ്യാപനം പിടിച്ചു നിർത്താൻ കടുത്ത നിയന്ത്രണങ്ങളുമായി ഓസ്ട്രേലിയ; സിഡ്നിയിൽ പട്ടാളമിറങ്ങി
സ്വന്തം ലേഖകൻ: കോവിഡ് ഡെൽറ്റ വകഭേദത്തെ നേരിടാൻ കടുത്ത നിയന്ത്രണങ്ങളുമായി ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങൾ. ക്വീൻസ്‌ലാൻഡിലെ ബ്രിസ്ബേനിൽ കോവിഡ് ലോക്ക് ഡൗൺ നീട്ടി. ഡിഡ്നിയിൽ സൈന്യം പട്രോളിങ് ആരംഭിച്ചിട്ടുണ്ട്. എല്ലാവരും വീട്ടിൽ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് നഗരത്തിൽ സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്നാണ് വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ഡെൽറ്റ വകഭേദം ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ് പ്രധാന …
യുഎഇയിൽ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിന്‍ നല്‍കാന്‍ അനുമതി
യുഎഇയിൽ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിന്‍ നല്‍കാന്‍ അനുമതി
സ്വന്തം ലേഖകൻ: യുഎഇയിൽ മൂന്ന്​ മുതൽ 17 വരെ വയസുള്ള കുട്ടികൾക്ക്​ സിനോഫാം വാക്​സിൻ നൽകാൻ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നൽകി. രണ്ട്​ മാസമായി നടന്ന പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ്​ അനുമതി നൽകിയിരിക്കുന്നത്​. ജൂണിലാണ്​ കുട്ടികൾക്ക്​ നൽകുന്നതിനെ കുറിച്ച്​ പഠനം തുടങ്ങിയത്​. 900ഒാളം കുട്ടികൾ ഇതിൽ പങ്കാളികളായി. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരുന്നു കുട്ടികളിൽ പഠനം നടത്തിയത്​. …
സൗദിയില്‍ വാക്‌സിന്‍ എടുക്കാത്ത ജീവനക്കാരെ പിരിച്ചുവിടാന്‍ തൊഴിലുടമകൾക്ക് നിർദേശം
സൗദിയില്‍ വാക്‌സിന്‍ എടുക്കാത്ത ജീവനക്കാരെ പിരിച്ചുവിടാന്‍ തൊഴിലുടമകൾക്ക് നിർദേശം
സ്വന്തം ലേഖകൻ: സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനും പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിനും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളുമായി തൊഴില്‍ മന്ത്രാലയം. 20 ദിവസത്തിനകം വാക്‌സിന്‍ സ്വീകരിക്കാത്ത ജീവനക്കാരെ നിബന്ധനകള്‍ പാലിച്ച് പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് സ്ഥാപന ഉടമകള്‍ക്ക് സൗദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാല്‍ …