1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2021

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ബുദ്ധിമതിയായ പെണ്‍കുട്ടിയെന്ന പദവി ഇന്ത്യൻ അമേരിക്കൻ വംശജയായ 11 കാരിക്ക്. എസ്എറ്റി എസിറ്റി പരീക്ഷകളുടെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ മികച്ച സര്‍വകലാശാലയാണ് ഏറ്റവും ബുദ്ധിമതിയായ പെൺകുട്ടിയായി നതാഷ പേരിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു വിദ്യാർത്ഥിയെ പ്രവേശനത്തിന് പല കോളേജുകളും ഇന്ന് ഉപയോഗിക്കുന്ന മാനദണ്ഡമാണ് സ്കോളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റ് (SAT), അമേരിക്കൻ കോളേജ് ടെസ്റ്റിംഗ് (ACT) എന്നിവ.

ചില സാഹചര്യത്തിൽ കമ്പനികളും എൻജിഓകളും അടക്കം ഈ പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കാറുണ്ട്. എല്ലാ കോളേജുകളിലും വിദ്യാർത്ഥികൾ എസ്എറ്റി അല്ലെങ്കിൽ എസിറ്റി എടുത്ത് അവരുടെ സ്കോറുകൾ അവരുടെ ഭാവി സർവകലാശാലകൾക്ക് സമർപ്പിക്കേണ്ടതുണ്ട്.

ഇന്ത്യൻ വംശജയായ പെരി ന്യൂജേഴ്സിയിലെ തെൽമ എൽ സാൻഡ്‌മിയർ എലിമെന്ററി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. മേൽപ്പറഞ്ഞ പരീക്ഷകളില്‍ മിന്നും പ്രകടനമാണ് പെരി നടത്തിയിരിക്കുന്നത്. ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് ടാലന്റ് (CTY) സെർച്ചിന്റെ ഭാഗമായി എടുത്ത എസ്എറ്റി, എസിറ്റി, സമാനമായ മൂല്യനിർണ്ണയങ്ങളിലോ അസാധാരണ പ്രകടനത്തിന് ആദരിക്കപ്പെട്ടതായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സെന്റർ ഫോർ ടാലന്റഡ് യൂത്ത് ടാലന്റ് പരീക്ഷയിൽ 84 രാജ്യങ്ങളില്‍ നിന്നായി 19,000 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ പഠന ശേഷി മനസ്സിലാക്കുവാന്‍ ഈ പരീക്ഷകള്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരീക്ഷ നടത്തുന്ന സമയത്ത് പെരി വെറും അഞ്ചാം ക്ലാസിലാണ് പഠിച്ചിരുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് ടാലന്റ് സെർച്ചിന്റെ ഭാഗമായി നടത്തപ്പെടുന്ന പരീക്ഷകളില്‍ 20 ശതമാനത്തിൽ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് യോഗ്യത നേടാറുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.