സ്വന്തം ലേഖകൻ: ലോകത്താദ്യമായി കോവിഡ് സ്ഥിരീകരിച്ച ചൈനയിൽ വൈറസിന്‍റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. 200ഓളം ഡെൽറ്റ കേസുകൾ ചൈനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അതിവേഗ വ്യാപനശേഷിയുള്ളതാണ് ഡെൽറ്റ വൈറസ്. നാൻജിങ് വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് ഡെൽറ്റ വകഭേദം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019 ഡിസംബറിൽ വുഹാനിലുണ്ടായ വൈറസ് പൊട്ടിപ്പുറപ്പെടലിന് ശേഷം …
സ്വന്തം ലേഖകൻ: താൻ മരിച്ചെന്ന് കരുതിയാണ് അജ്ഞാത സംഘം മടങ്ങിയതെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്‍റ് ഷൊവ്നെല്‍ മൊയിസിൻ്റെ ഭാര്യ മാര്‍ട്ടിനി മോയ്സ്. അജ്ഞാത സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയതോടെ താൻ ഭയന്നു. മിനിറ്റുകൾ നീണ്ട ആക്രമണത്തിൽ ഞാൻ മരിച്ചെന്ന് കരുതിയാണ് അവർ പോയതെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ …
സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളിൽ ഇന്നു മുതൽ പ്രവേശനം വാക്സീൻ സ്വകരിക്കുകയോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യുന്നവർക്കു മാത്രം. 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റാണു വാക്സീൻ സ്വീകരിക്കാത്തവർ ഹാജരാക്കേണ്ടത്. സിനോഫാം, ഫൈസർ, അസ്ട്രാസെനക, സ്പുട്നിക്–5, മൊഡേണ എന്നീ 5 വാക്സീനുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്. ഉപഭോക്താക്കൾ, സന്ദർശകർ, കരാർ ജീവനക്കാർ, സേവനത്തിന് …
സ്വന്തം ലേഖകൻ: നേരത്തേ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മൂന്നാമതൊരു ഡോസ് കൂടി നല്‍കിത്തുടങ്ങി. കോവിഡ് വൈറസിനെതിരായ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായാണ് ബൂസ്റ്റര്‍ ഡോസ് എന്ന നിലയില്‍ മൂന്നാമത്തെ ഡോസ് നല്‍കുന്നത്. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍ക്ക് ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് ബൂസ്റ്റര്‍ ഡോസായ നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്തവർക്ക് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ഇന്ന് മുതൽ പ്രവേശനം വിലക്കിയ സാഹചര്യത്തിൽ ജോലിയുടെ ആവശ്യകതയനുസരിച്ച് അവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്നതാണെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. എന്നാൽ പൂർണമായും ശമ്പളത്തോടെ ഇത്തരത്തിൽ ‘വർക്ക് അറ്റ് ഹോം’ എന്ന സംവിധാനത്തിൽ ജോലി ചെയ്യാനുള്ള അവസരം ഈ മാസം ഒമ്പത് …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയില്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ നിലവില്‍ വന്നു. ഓഗസ്ത് ഒന്നു മുതല്‍ നിയന്ത്രണം നിലവില്‍ വരുമെന്ന് നേരത്തേ അറിയിച്ചിരുന്നു. പുതിയ വ്യവസ്ഥ നിലവില്‍ വന്നതോടെ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പുറത്തിറങ്ങിയിട്ട് കാര്യമില്ലെന്ന സ്ഥിതിയാണ്. കാരണം തൊഴിലിടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്‌റ്റൊറന്റുകള്‍, മാര്‍ക്കറ്റുകള്‍, പൊതു ഗതാഗത …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രാ വിലക്ക് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേക അനുമതിയോടെ വിമാന സര്‍വീസുകള്‍ നടത്തുന്നതിന് ഇന്ത്യയും ഖത്തറും തമ്മിലുണ്ടാക്കിയ എയര്‍ ബബ്ള്‍ കരാര്‍ വീണ്ടും പുതുക്കിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നിലവിലെ കരാര്‍ ജൂലൈ 31ന് അവസാനിച്ചതിനെ തുടര്‍ന്നാണ് ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വാക്‌സീൻ എടുത്തവർക്കും തിങ്കളാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുമ്പോൾ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കി കൊണ്ടുള്ള പുതിയ വ്യവസ്ഥ പ്രവാസി കുടുംബങ്ങളെ വീണ്ടും പ്രതിസന്ധിയിലാക്കും. കോവിഡ് വാക്‌സീൻ എടുത്ത ഖത്തർ പ്രവാസികൾക്ക് മടങ്ങിയെത്തുമ്പോൾ ദോഹയിൽ ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കി കൊണ്ടുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ജൂലൈ എട്ടിലെ പ്രഖ്യാപനം നൽകിയ ആശ്വാസത്തിലാണ് ക്വാറന്റീൻ …
സ്വന്തം ലേഖകൻ: തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള നടപടികളുമായി ഖത്തറും. ഇതിന്റെ ഭാഗമായി കൂടുതല്‍ സ്വദേശിവല്‍ക്കരണ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. ഉയര്‍ന്ന ജോലികളില്‍ ഖത്തരി പൗരന്‍മാരെ മാത്രം റിക്രൂട്ട് ചെയ്യാന്‍ നേരത്തേ തീരുമാനിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുകിട ജോലികള്‍ക്ക് കൂടി സ്വദേശികള്‍ക്ക് സംവരണം ചെയ്യാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ …
സ്വന്തം ലേഖകൻ: ഖത്തര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ അക്കാദമിക വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ഇന്നു മുതല്‍ തുടങ്ങി. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുയുള്ളൂ എന്നും സ്‌കൂളുകളിള്‍ നേരിട്ടെത്തുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്നും ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2021-2022 അധ്യയന വര്‍ഷത്തേക്ക് എല്ലാ രാജ്യക്കാര്‍ക്കുമുള്ള രജിസ്ട്രേഷന്‍ സൗകര്യം ഇന്നു മുതല്‍ 15 വരെ പബ്ലിക് …