1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നോർക്ക പ്രവാസി തണൽ പദ്ധതിയിൽ ഇന്നു മുതൽ രജിസ്റ്റർ ചെയ്യാം
നോർക്ക പ്രവാസി തണൽ പദ്ധതിയിൽ ഇന്നു മുതൽ രജിസ്റ്റർ ചെയ്യാം
സ്വന്തം ലേഖകൻ: നോർക്ക പ്രവാസി തണൽ പദ്ധതിയിൽ സഹായം ലഭിക്കുന്നതിന്​ രജിസ്​ട്രേഷൻ ഇന്നു മുതൽ. നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസികൾക്കും അവരുടെ മക്കൾക്കുമാണ്​ പദ്ധതികളിൽ അപേക്ഷിക്കാനാകുക.എന്നാൽ നോർക്കയിൽ അംഗത്വമെടുക്കാനും പദ്ധതികൾ ഉപയോഗിക്കാനും പ്രവാസികൾ കാര്യമായി ശ്രദ്ധിക്കുന്നില്ലെന്ന്​ സാമൂഹിക പ്രവർത്തകർ പറയുന്നു. നിരവധി പദ്ധതികളാണ്​ പ്രവാസികൾക്കായി നോർക്ക റൂട്ട്​സിന്​ കീഴിലുള്ളത്​. കോവിഡ്​ മൂലം നാട്ടിലേക്ക്​ മടങ്ങിയവരിലും മരിച്ചവരിലും …
ഒമാനിൽ സ്വദേശി തൊഴിലന്വേഷകരുടെ എണ്ണത്തിൽ വൻ വർധന; സ്വദേശിവൽക്കരണം മുന്നോട്ട്
ഒമാനിൽ സ്വദേശി തൊഴിലന്വേഷകരുടെ എണ്ണത്തിൽ വൻ വർധന; സ്വദേശിവൽക്കരണം മുന്നോട്ട്
സ്വന്തം ലേഖകൻ: സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം ഇരട്ടിയായതായി കണക്കുകൾ. ഈ വർഷം ഏപ്രിൽ, േമയ്​ കാലയളവിൽ 2.3 ശതമാനത്തിൽ നിന്ന്​ 4.9 ശതമാനമായി ഉയർന്നതായാണ്​ ദേശീയ സ്​ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കുകൾ വ്യക്​തമാക്കുന്നത്​. ഹയർ എജു​ക്കേഷൻ ഡിപ്ലോമയുള്ളവരാണ്​ തൊഴിലന്വേഷകരിൽ ഉയർന്ന ശതമാനവും. 17.4 ശതമാനമാണ്​ ഇവരുടെ എണ്ണം. ബാച്ച്​ലർ ബിരുദ യോഗ്യതയുള്ളവരുടെ എണ്ണം 12.9 ശതമാനമാണ്​. 30​ …
നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ വിവരങ്ങൾ കുവൈത്ത് ഇന്ത്യൻ എംബസി ശേഖരിക്കുന്നു
നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ വിവരങ്ങൾ കുവൈത്ത് ഇന്ത്യൻ എംബസി ശേഖരിക്കുന്നു
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസി, കോവിഡ് നിയന്ത്രണം മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ വിവരം ശേഖരിക്കുന്നു. വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ചും ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് അംഗീകാരം വാങ്ങുന്നത് സംബന്ധിച്ചും പ്രവാസികൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് എംബസി വിവരശേഖരണം നടത്തുന്നത്. വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയ വിദേശികൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ പ്രവേശനം അനുവദിക്കുമെന്ന് കുവൈത്ത് …
ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി നീട്ടി; ജൂലൈ 2 വരെ തുടരും
ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി നീട്ടി; ജൂലൈ 2 വരെ തുടരും
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ബഹ്റൈനിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ഒരാഴ്ച്ചക്കാലത്തേക്ക് കൂടി നീട്ടി. അവശ്യ സേവനങ്ങൾ നൽകുന്നവയൊഴിച്ചുള്ള വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടൽ അടക്കമുള്ള നിയന്ത്രണങ്ങളാണ് ജൂലൈ 2 വരെ തുടരാൻ അധിക്യതർ തീരുമാനിച്ചത്. ബഹ്റൈനിൽ കോവിഡ് വ്യാപനം ചെറുക്കുന്നതിന്‍റെ ഭാഗമായി ഈ മാസം 25 വരെ പ്രഖ്യാപിച്ച നിയന്ത്രണങ്ങളാണ് ഒരാഴ്ചക്കാലം കൂടി തുടരാൻ ആരോഗ്യ …
വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
സ്വന്തം ലേഖകൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളുടെ ആസ്തി ഇ.ഡി കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ 18,170 കോടിയിൽ 9,371.17 കോടി സർക്കാരിനും ബാങ്കുകൾക്കും കൈമാറി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 22586 …
യുഎഇയിലേക്ക് ജൂലൈ 6 വരെ എയർ ഇന്ത്യ സർവീസില്ല; പ്രവാസികളുടെ മടക്കം വൈകും
യുഎഇയിലേക്ക് ജൂലൈ 6 വരെ എയർ ഇന്ത്യ സർവീസില്ല; പ്രവാസികളുടെ മടക്കം വൈകും
സ്വന്തം ലേഖകൻ: ജൂലൈ 6 വരെ യുഎഇയിലേക്ക് വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. നേരത്തേ ജൂണ്‍ 24 മുതല്‍ ദുബായിലേക്ക് സര്‍വീസ് നടത്തുമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു. യുഎഇ സർക്കാർ അംഗീകരിച്ച കോവിഡ് വാക്സിൻ 2 ഡോസും എടുത്തവർക്ക് ബുധനാഴ്ച മുതൽ യാത്രാ വിലക്കില്ല. ജൂണ്‍ 23 …
വാക്‌സിൻ എടുക്കാൻ മടിയുള്ളവരെ തടവിലാക്കി ബലമായി കുത്തിവെക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്
വാക്‌സിൻ എടുക്കാൻ മടിയുള്ളവരെ തടവിലാക്കി ബലമായി കുത്തിവെക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധവാക്‌സിന്‍ സ്വീകരിക്കാത്തവരെ ജയിലിലടയ്ക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടര്‍ട്ട്. വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ തടവറയിലാക്കുന്നതു കൂടാതെ ബലമായി അവർക്ക് വാക്‌സിന്‍ കുത്തി വെക്കുമെന്നും ഡ്യൂട്ടര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി നടന്ന ക്യാബിനറ്റ് യോഗത്തിനിടെയായിരുന്നു രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് താഴ്ന്ന നിലയില്‍ തന്നെ തുടരുന്നതിലുള്ള അമര്‍ഷം ഡ്യൂട്ടര്‍ട്ട് ഇത്തരത്തില്‍ പ്രകടിപ്പിച്ചത്. “വാക്‌സിനെടുക്കാന്‍ താത്പര്യമില്ലെങ്കില്‍ …
ഫൈസര്‍ വാക്‌സിന് ഇന്ത്യയിലേക്കുള്ള വാതിൽ തുറക്കുന്നു; നടപടികള്‍ അവസാന ഘട്ടത്തിൽ
ഫൈസര്‍ വാക്‌സിന് ഇന്ത്യയിലേക്കുള്ള വാതിൽ തുറക്കുന്നു; നടപടികള്‍ അവസാന ഘട്ടത്തിൽ
സ്വന്തം ലേഖകൻ: ഫൈസറിന്റെ കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സിഇഒ ആല്‍ബര്‍ട്ട് ബോര്‍ള. ഇന്ത്യ അടക്കമുള്ള ഇടത്തരം – താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം നൂറ് കോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ആസ്ഥാനമായ കമ്പനിയാണ് ഫൈസര്‍. യു.എസ്.എ – ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്‌സ് …
സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.72; ആരാധനാലയങ്ങൾ തുറക്കുന്നു
സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.72; ആരാധനാലയങ്ങൾ തുറക്കുന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ 12,617 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,17,720 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 12,295 ആയി. ചികിത്സയിലായിരുന്ന 11,730 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം 1603 കൊല്ലം 1525 എറണാകുളം 1491 തിരുവനന്തപുരം 1345 …
കോവിഡ് പൂട്ട് പൊളിച്ച് ഇറ്റലി വൈറ്റ് സോണിലേക്ക്; രാത്രികാല കർഫ്യൂ പിൻവലിച്ചു
കോവിഡ് പൂട്ട് പൊളിച്ച് ഇറ്റലി വൈറ്റ് സോണിലേക്ക്; രാത്രികാല കർഫ്യൂ പിൻവലിച്ചു
സ്വന്തം ലേഖകൻ: കോവിഡ് പൂട്ട് പൊളിച്ച് ഇറ്റലി വൈറ്റ് സോണിലേക്ക്. ഒരെണ്ണം ഒഴികെ രാജ്യത്തെ എല്ലാ റീജിയനുകളും വൈറ്റ് സോണിലായി. സാഹചര്യങ്ങൾ അനുകൂലമായതോടെ തിങ്കൾ മുതൽ രാത്രികാല കോവിഡ് കർഫ്യൂ പുർണമായി ഒഴിവാക്കുകയും ചെയ്തു. രാജ്യത്തിന്റെ വടക്കേ അറ്റത്ത് ഫ്രാൻസുമായും സ്വിറ്റ്സർലൻഡുമായും അതിർത്തി പങ്കിടുന്ന വാലെ ദി അയോസ്റ്റ മാത്രമാണ് മിതമായ അപകട സാധ്യതയുള്ള യെല്ലോ …