1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ 12,617 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,17,720 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 12,295 ആയി. ചികിത്സയിലായിരുന്ന 11,730 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവർ

മലപ്പുറം 1603
കൊല്ലം 1525
എറണാകുളം 1491
തിരുവനന്തപുരം 1345
തൃശൂര്‍ 1298
പാലക്കാട് 1204
കോഴിക്കോട് 817
ആലപ്പുഴ 740
കോട്ടയം 609
കണ്ണൂര്‍ 580
പത്തനംതിട്ട 441
കാസർകോട് 430
ഇടുക്കി 268
വയനാട് 266

നെഗറ്റീവായവർ

തിരുവനന്തപുരം 1212
കൊല്ലം 1032
പത്തനംതിട്ട 526
ആലപ്പുഴ 1043
കോട്ടയം 716
ഇടുക്കി 573
എറണാകുളം 1021
തൃശൂര്‍ 1272
പാലക്കാട് 1391
മലപ്പുറം 1016
കോഴിക്കോട് 992
വയനാട് 235
കണ്ണൂര്‍ 322
കാസർകോട് 379

രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 11,719 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 766 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1542, കൊല്ലം 1516, എറണാകുളം 1454, തിരുവനന്തപുരം 1251, തൃശൂര്‍ 1288, പാലക്കാട് 670, കോഴിക്കോട് 805, ആലപ്പുഴ 734, കോട്ടയം 583, കണ്ണൂര്‍ 524, പത്തനംതിട്ട 426, കാസർകോട് 416, ഇടുക്കി 256, വയനാട് 254 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.

72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, കാസർകോട് 10, എറണാകുളം, തൃശൂര്‍ 9 വീതം, പത്തനംതിട്ട 6, കൊല്ലം, പാലക്കാട്, വയനാട് 5 വീതം, തിരുവനന്തപുരം 4, ഇടുക്കി 2, മലപ്പുറം, കോഴിക്കോട് 1 വീതം. 1,00,437 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 27,16,284 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

വിവിധ ജില്ലകളിലായി 4,19,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,92,556 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 26,495 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1971 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേതു തന്നെ തുടരുകയാണ്. ടിപിആർ 8ന് താഴെയുള്ള 178, 8നും 20നും ഇടയ്ക്കുള്ള 633, 20നും 30നും ഇടയ്ക്കുള്ള 208, 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇപ്പോഴുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഒരാഴ്ച കൂടി തുടരും. കൂടുതൽ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തും. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 24ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാകും നടപ്പാക്കുക.

ടിപിആർ 8നും 16നും ഇടയില്‍ ഉള്ള ഇടങ്ങളില്‍ ലോക്ഡൗണിനു തുല്യമായ നിയന്ത്രണമുണ്ടാകും. ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടിപിആർ 16 ശതമാനത്തിൽ കുറവുള്ള സ്ഥലങ്ങളിലാണ് ഇളവ്. ഒരേ സമയം 15 പേരെ മാത്രമെ പ്രവേശിപ്പിക്കൂ.

ടിപിആർ കുറയുന്ന സാഹചര്യത്തിൽ ലോക്ഡൗണിൽ കൂടുതൽ ഇളവു പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു സൂചന. എല്ലാ ജില്ലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെ ടിപിആർ കണക്കുകൾ പരിശോധിച്ച ശേഷം, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണു തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.