സ്വന്തം ലേഖകൻ: സംസ്ഥാനത്തു തിങ്കളാഴ്ച 7499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,39,227 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ വിവാഹങ്ങൾക്കും കെയർ ഹോമുകൾക്കുമുള്ള കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. അടുത്ത മാസം മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും വിവാഹ ചടങ്ങുകൾ ഔട്ട്‌ഡോറിൽ നടത്താം. നിലവിൽ അംഗീകൃത വേദികളായ ഹോട്ടലുകൾ പോലുള്ളവയിൽ ചടങ്ങുകൾ ഒരു മുറിയിലോ സമാന സാഹചര്യത്തിലോ ഒതുക്കണമെന്നാണ് നിബന്ധന. പുതിയ ഇളവുകൾ ഈ മേഖലയുമായി ബന്ധപ്പെട്ട വ്യവസായത്തിന് പുത്തനുണർവ് നൽകുമെന്നാണ് പ്രതീക്ഷ. പുതിയ …
സ്വന്തം ലേഖകൻ: മേഗന്‍റെയും ഹാരിയുടെയും കുഞ്ഞിന് രാജകുമാരൻ എന്ന പദവി ലഭിക്കാനിടയില്ലെന്ന് വ്യക്തമാക്കി രാജകുടുംബം. ഹാരിയുടെ സഹോദരനായ ചാൾസ് രാജകുമാരൻ രാജാവാകുമ്പോൾ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. രാജപദവിയി ഉള്ളവരുടെ എണ്ണം ചാൾസ് രാജകുമാരൻ കുറക്കാൻ ശ്രമിച്ചേക്കുമെന്നാണ് കൊട്ടാര വൃത്തങ്ങൾ നൽകുന്ന സൂചന. രാജ്യകുടുംബത്തിൽ ഉള്ളവരുടെ സുരക്ഷക്കും മറ്റ് കാര്യങ്ങൾക്കുമായി വളരെയധികം തുക ചെലവഴിക്കേണ്ട പശ്ചാത്തലത്തിലാണ് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നടക്കമുള്ള കൂടുതൽ യാത്രക്കാരെ വരവേൽക്കാൻ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നും കോൺകോഴ്സ് ഡിയും വ്യാഴാഴ്ച തുറക്കുന്നു. എയർ ഇന്ത്യ വിമാനങ്ങൾ ഇവിടെ നിന്ന് സർവീസ് നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള ബജറ്റ് വിമാനങ്ങൾ ടെർമിനൽ രണ്ടിൽ തുടരും. ടെർമിനൽ മൂന്നിൽ എമിറേറ്റ്സ് വിമാനങ്ങൾ. ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സൗദിയിലെ പള്ളികൾക്ക് ഏർപ്പെടുത്തിയ കോവിഡ് പ്രോട്ടോക്കോളുകൾ പരിഷ്കരിച്ചു. ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിൽ നേരത്തെ നിലനിന്നിരുന്ന ഇടവേളകൾ ആവാം. ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് പള്ളികൾ മുഴുവൻ സമയം തുറക്കാനുമാകും. ഞായറാഴ്ച മുതൽ പുതിയ നിർദേശങ്ങൾ പ്രാപല്യത്തിൽ വന്നു. പൊതുജനാരോഗ്യ വിദഗ്ധരുടെ നിർദേശമനുസരിച്ചാണ് ഇസ്‌ലാമിക കാര്യ മന്ത്രി ഡോ. അബ്ദുൽ …
സ്വന്തം ലേഖകൻ: ഖത്തര്‍ ലോകകപ്പിന് കൃത്യം ഒന്നര കൊല്ലം മാത്രം ബാക്കി നില്‍ക്കെയാണ് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അസീസ് അല്‍ത്താനിയുടെ പ്രഖ്യാപനം. ‘ലോകകപ്പിനെത്തുന്ന കാണികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് രാജ്യത്തിന്‍റെ ബാധ്യതയാണ്. ഒരു മില്യണ്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ലോകകപ്പ് കാണികള്‍ക്കായി തയ്യാറാക്കാന‍് ഇതിനകം ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിവിധ വാക്സിന്‍ കമ്പനികളുമായുള്ള ചര്‍ച്ചകള്‍ …
സ്വന്തം ലേഖകൻ: ഒമാനിൽ രാത്രികാല ലോക്ക്ഡൗൺ പ്രാബല്യത്തിൽ. മേയ് 16ന് കഴിഞ്ഞ ലോക്ഡൗൺ പിൻവലിച്ച ശേഷം രോഗ വ്യാപനം കുറയുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും രോഗികളുടെ എണ്ണം വീണ്ടും ഉയർന്നതോടെ ഞായറാഴ്ച മുതൽ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പലയിടത്തും ഗുരുതരാവസ്ഥയിൽ ഉള്ളവർക്ക് കിടക്ക ലഭിക്കാനില്ലാത്ത സാഹചര്യമുണ്ട്. മരണ നിരക്ക് ഉയർന്നതോടെ …
സ്വന്തം ലേഖകൻ: രാജ്യത്തിനു പുറത്തുള്ള വിദേശികൾക്ക് ഓൺലൈൻ വഴി ഇഖാമ പുതുക്കാനുള്ള സൗകര്യം നിർത്തിവച്ചിട്ടില്ലെന്ന് താമസാനുമതികാര്യ വകുപ്പ്. നിർത്തിവച്ചതായി സമൂഹമാധ്യമങ്ങളിൽ വരുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വീസയിലുള്ളവർ, ഗാർഹിക തൊഴിലാളികൾ, ആശ്രീത വീസയിലുള്ളവർ എന്നിവർക്കെല്ലാം ഓൺലൈൻ വഴി ഇഖാമ പുതുക്കാവുന്നതാണ്. അതേസമയം പാസ്പോർട്ട് കാലാവധി ഒരുവർഷത്തിന് മീതെയായിരിക്കണം. ബന്ധപ്പെട്ട കമ്പനി …
സ്വന്തം ലേഖകൻ: കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വരുന്നവർ ഗാർഹിക സമ്പർക്ക വിലക്കിൽ (ഹോം സെൽഫ് ക്വാറൻറീൻ) കഴിയുന്നതിനുള്ള വ്യവസ്ഥകളിൽ കൂടുതൽ വ്യക്തത വരുത്തി ബഹ്റൈൻ. കോവിഡ് രോഗിയുമായി സമ്പർക്കത്തിലായെന്ന് അറിയുേമ്പാൾ തന്നെ ബി അവെയർ ആപ് ഡൗൺലോഡ് ചെയ്യണമെന്നതാണ് മാർഗനിർദേശങ്ങളിൽ പ്രധാനം. ഓരോ ആക്ടിവ് കേസും വിലയിരുത്തി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ ആരോഗ്യ മന്ത്രാലയത്തിലെ സമ്പർക്കാന്വേഷണ …
സ്വന്തം ലേഖകൻ: ഗൂഗിൾ മാപ്പിൽ അറബിക്കടലിൽ ഒരു പുതിയ ദ്വീപ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ജനം. ഗൂഗിൾ മാപ്പിലൂടെ കാണുന്ന സാറ്റലെറ്റ് ചിത്രത്തിലാണ് പയറിന്‍റെആകൃതിയിലുള്ള പുതിയ ദ്വീപ് കാണുന്നത്. കൊച്ചി തീരത്തുനിന്നും ഏഴ് കിലമീറ്റർ മാറിയാണ് പുതിയ ദ്വീപ് കാണപ്പെടുന്നത്. എന്നാൽ ഇത് ദ്വീപല്ല, പ്ലവകങ്ങൾ സംയോജിച്ചുണ്ടായ രൂപമാകാമെന്നും ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇതേക്കുറിച്ച് പലതരം അഭിപ്രായങ്ങൾ …