സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടര്‍ന്നേക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരാന്‍ കൊറോണ സുപ്രീം കമ്മിറ്റി – മന്ത്രിസഭക്ക് ശിപാര്‍ശ സമര്‍പ്പിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ 6130 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് . ആക്റ്റീവ് കേസുകളും തീവ്ര പരിചരണ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട് …
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസ അനുവദിക്കുന്നത് ബഹ്‌റൈൻ താത്കാലികമായി നിർത്തി. ഇന്ത്യ കോവിഡ് ചുവപ്പുപട്ടികയിൽ (റെഡ് ലിസ്റ്റ്) ആയതുകൊണ്ടാണ് പുതിയ വിസ നൽകുന്നത് നിർത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായ ശേഷമേ വിസ നൽകുന്നത് പുനരാരംഭിക്കൂ. ഇന്ത്യയ്ക്കു പുറമേ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്‌നാം എന്നീ രാജ്യങ്ങൾക്കും ബഹ്‌റൈൻ …
സ്വന്തം ലേഖകൻ: കൊറോണ പകര്‍ച്ചവ്യാധി പടരുന്നതിനിടയിലും ജി സെവന്‍ ഉച്ചകോടിക്കായി നേതാക്കള്‍ യു.കെയില്‍ ഒത്തുകൂടിയപ്പോള്‍ കോണ്‍വാളിലെ പേസ്റ്റി കച്ചവടക്കാര്‍ തങ്ങളുടെ വിപണന തന്ത്രവും ഒന്നു മാറ്റി പിടിച്ചിരിക്കുകയാണ്. ജി.സെവന്‍ രാജ്യങ്ങളിലെ നേതാക്കളുടെ പേരിട്ട പേസ്റ്റികളാണ് (പച്ചക്കറികളും മാംസവും നിറച്ച അട പോലുള്ള വിഭവം) ഇപ്പോള്‍ ഇവിടുത്തെ കടകളിലെ പ്രധാന വിഭവം. സെന്റ് ഇവാസ് എന്ന കടയിലാണ് …
സ്വന്തം ലേഖകൻ: ശതകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്രയിൽ പങ്കാളിയാവാനുള്ള അവസരം ലേലത്തിൽ പോയത് 2.80 കോടി ഡോളറിന് (ഏകദേശം 205.05 കോടി രൂപ). ബഹിരാകാശ യാനമായ ബ്ലൂ ഒറിജിൻ അടുത്ത മാസം നടത്തുന്ന കന്നിയാത്രയിൽ ബെസോസിനൊപ്പം ചേരാനുള്ള ലേലം ശനിയാഴ്ചയാണ് പൂർത്തിയായത്. ഫോൺ വഴിയുള്ള ലേലം തുടങ്ങി 4 മിനിറ്റിനകം തന്നെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ഞായറാഴ്ച 11,584 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,12,20,925 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ യുവസാമൂഹിക പ്രവർത്തകയും മലയാളിയുമായ അമിക ജോർജിന് ബ്രിട്ടിഷ് രാജ്ഞിയുടെ ബഹുമതി. രാജ്ഞിയുടെ ജന്മദിനത്തോടനബന്ധിച്ചു നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എംബിഇ) പുരസ്കാരമാണ് 21 വയസ്സുകാരിയായ അമിക നേടിയത്. ഈ വർഷം എംബിഇ പുരസ്കാരം നേടുന്ന 457 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ്. അമിക ഉൾപ്പെടെ …
സ്വന്തം ലേഖകൻ: രാഷ്ട്രങ്ങളുടെ ‘ചെറുസംഘ’ങ്ങള്‍ ലോകത്തിന്റെ വിധി നിര്‍ണയിക്കുന്ന കാലം അസ്തമിച്ചതായി ചൈന. ചൈനക്കെതിരെ ഒത്തൊരുമിച്ച് അണിനിരക്കാനുള്ള ജി-7 രാജ്യങ്ങളുടെ തീരുമാനത്തില്‍ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് ചൈനയുടെ ഈ പ്രസ്താവന. ആഗോള പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ രാജ്യങ്ങളുടെ ചെറിയ കൂട്ടായ്മകൾ നിലനിര്‍ത്തി പോന്ന ആധിപത്യം അവസാനിച്ചിട്ട് കാലമേറെയായി എന്ന് ലണ്ടനിലെ ചൈനീസ് എംബസി വക്താവ് പറഞ്ഞു. …
സ്വന്തം ലേഖകൻ: ചൈനയുടെ ആഗോള സംരംഭങ്ങൾക്കെതിരെ മത്സരിക്കാൻ വികസ്വര രാജ്യങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു പ്രത്യേക പദ്ധതിയുമായി ജി7 ഉച്ചകോടിയിൽ രാഷ്ട്ര തലവൻമാർ. ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെയുള്ള അഭിപ്രായ രൂപീകരണവും ഉച്ചകോടിയിൽ നടന്നു. വെള്ളിയാഴ്ചയാണു കാര്‍ബിസ് ബേയില്‍ ജി 7 ഉച്ചകോടി ആരംഭിച്ചത്. ചൈനയിൽ നിലവിലുള്ള നിർബന്ധിത സേവനം അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ …
സ്വന്തം ലേഖകൻ: ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവിസുകൾ നിലച്ചതോടെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾ വിസ കാലാവധി കഴിയുന്നത് ഉൾപ്പെടെയുള്ള ഭീഷണികളുടെ നിഴലിലാണ്. യാത്ര വിലക്ക് കാരണം നാട്ടിൽ കുടുങ്ങിയവരുടെ വിസ കാലാവധി ഇൗ കാലയളവിൽ തീരുകയാണെങ്കിൽ സനദ് സെൻററുകൾ വഴി വിസ പുതുക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്സീന്റെ രണ്ടാം ഡോസ് നൽകിയ നഴ്സിനു മഞ്ഞപ്പടയുടെ ജഴ്സി സമ്മാനിച്ചു ബ്രസീലിന്റെ മുൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ. ദുബായിലാണു ലോക ഫുട്ബോളിലെ ഇതിഹാസമായിരുന്ന റൊണാൾഡീഞ്ഞോ വാക്സീൻ സ്വീകരിച്ചത്. ദുബായ് നഗരത്തോടു ഹൃദയബന്ധമുള്ള റൊണാൾഡീഞ്ഞോ പ്രതിരോധ മരുന്നു നൽകിയ നഴ്സിനു കയ്യൊപ്പ് പതിഞ്ഞ ജഴ്സി സമ്മാനിച്ചാണ് ‘ഭൂമിയിലെ മാലാഖയോട് ‘ ആദരവ് …