1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2021

സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസ അനുവദിക്കുന്നത് ബഹ്‌റൈൻ താത്കാലികമായി നിർത്തി. ഇന്ത്യ കോവിഡ് ചുവപ്പുപട്ടികയിൽ (റെഡ് ലിസ്റ്റ്) ആയതുകൊണ്ടാണ് പുതിയ വിസ നൽകുന്നത് നിർത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായ ശേഷമേ വിസ നൽകുന്നത് പുനരാരംഭിക്കൂ.

ഇന്ത്യയ്ക്കു പുറമേ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്‌നാം എന്നീ രാജ്യങ്ങൾക്കും ബഹ്‌റൈൻ തൊഴിൽ വിസ നൽകുന്നത് നിർത്തിയിട്ടുണ്ട്. കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​ർ​ന്ന രാ​ജ്യ​ങ്ങ​ളെ റെ​ഡ്​​ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി മേ​യ്​ 24 മു​ത​ലാ​ണ്​ ബ​ഹ്​​റൈ​ൻ യാ​​ത്രാ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇൗ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​ൻ പൗ​ര​ൻ​മാ​ർ​ക്കും ബ​ഹ്​​റൈ​നി​ൽ റ​സി​ഡ​ൻ​സ്​ പെ​ർ​മി​റ്റ്​ ഉ​ള്ള​വ​ർ​ക്കും മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം.

ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, വി​യ​റ്റ്​​നാം എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ റെ​ഡ്​ ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീ​മി​​െൻറ ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.