സ്വന്തം ലേഖകൻ: ഇസ്രായേലില്‍ 12 വര്‍ഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യമായതിന് പിന്നാലെ പുതിയ പ്രധാനമന്ത്രിയായി നഫ്താലി ബെന്നറ്റ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എട്ട് പാര്‍ട്ടികളുടെ സഖ്യം പാര്‍ലമെന്‍റില്‍ വിശ്വാസവോട്ട് നേടിയതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രി കസേര നഫ്താലി ബെന്നറ്റ് ഉറപ്പാക്കിയത്. എന്നാല്‍ പുതിയ പ്രധാനമന്ത്രി അധികാരമേറ്റതിന് തൊട്ടുപിന്നാലെ പഴയ പ്രധാനമന്ത്രി നെതന്യാഹുവിന് പാര്‍ലമെന്‍റില്‍ സംഭവിച്ച ഭീമന്‍ അബദ്ധമാണ് …
സ്വന്തം ലേഖകൻ: ഇന്ത്യയടക്കം യാത്രാ വിലക്കുള്ള രാജ്യങ്ങളിലെ സിൽവർ വിസക്കാർക്ക് യു.എ.ഇ.യിലേക്ക് തിരിച്ചു വരാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യു.എ.ഇ.യുടെ അഞ്ചുവർഷ കാലാവധിയുള്ള സിൽവർ വിസയുള്ളവർക്ക് പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലൂടെ മാത്രമാണ് രാജ്യത്തെത്താൻ സാധിക്കുക. ഗോൾഡൻ വിസയുള്ളവർ, നയതന്ത്ര ഉദ്യോഗസ്ഥർ, യു.എ.ഇ. പൗരൻമാർ എന്നിവർക്ക് നിലവിൽ യു.എ.ഇയിലേക്ക് വരാൻ അനുമതിയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിമാനങ്ങൾക്കും …
സ്വന്തം ലേഖകൻ: സൗദിയിൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ. പുറം ജോലികൾ ചെയ്യുന്നവർക്ക് ഉച്ചക്ക് പന്ത്രണ്ട് മുതൽ വൈകീട്ട് മൂന്ന് വരെ നിർബന്ധ വിശ്രമം ഏർപ്പെടുത്തി. നിയമലംഘനമുണ്ടായാൽ തൊഴിലുടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നു മുതലാണ് സൗദിയിൽ മധ്യാഹ്ന വിശ്രമ ഉത്തരവ് പ്രാബല്യത്തിലായത്. ഉച്ചക്ക് 12 മണിമുതൽ വൈകുന്നേരം 3 മണിവരെ, വെയിലേൽക്കുന്ന ജോലികൾ ചെയ്യിപ്പിക്കരുത്. …
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ച് ഒമാനിൽ 33 പേർകൂടി മരിച്ചു. മഹാമാരി ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. ഒരിടവേളക്കു ശേഷം പ്രതിദിന രോഗികളുടെ എണ്ണം 2000 കടക്കുകയും ചെയ്തു. 2126 പേർക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 2,38,566 ആയി. 570 പേർക്കുകൂടി രോഗം ഭേദമായി. 2,12,064 പേരാണ് …
സ്വന്തം ലേഖകൻ: ഖത്തർ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ദോഹയിലെത്തി. ഖത്തര്‍ വിദേശകാര്യമന്ത്രി, പ്രതിരോധ വകുപ്പ് മന്ത്രി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ചര്‍ച്ചകളില്‍ ധാരണയായി. കോവിഡ് ദുരിതാശ്വാസമായി നല്‍കിയ വിവിധ സഹായങ്ങള്‍ക്ക് നന്ദിയറിയിക്കുകയെന്ന ഉദ്ദേശ്യവുമായി നടത്തുന ഗള്‍ഫ് പര്യടനത്തിന്‍റെ ഭാഗമായാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹികമേഖലയിൽ 343335 ഇന്ത്യക്കാർ ജോലി ചെയ്യുന്നതായി ഇന്ത്യൻ എംബസിയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിൽനിന്നായുള്ള മൊത്തം ഗാർഹിക തൊഴിലാളികളുടെ 47% ആണിത്. ഇന്ത്യക്കാരിൽ 71% പുരുഷന്മാരും 29% വനിതകളുമാണെന്നും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് ദുരുപയോഗം ചെയ്യുന്ന ഏജൻസികൾക്ക് എതിരെ ഇന്ത്യയിലും കുവൈത്തിലും നിയമ നടപടിയുണ്ടാകും. …
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽ ജയിലിൽ കഴിയുന്നവരുടെ മോചനത്തിന് കേന്ദ്ര,സംസ്ഥാന രാഷ്ട്രീയ നേതാക്കൾ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. ചെക്ക് കേസുകൾ ഉൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ ജയിൽശിക്ഷ അനുഭവിക്കുന്നവരാണ് ഗൾഫ് ജയിലുകളിൽ ഏറെയും. തടവുകാർക്ക് ആവശ്യമായ നിയമസഹായം നൽകാൻ എംബസിയും കോൺസുലേറ്റും തയാറാകണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്. യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ജയിലുകളിലാണ് …
സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച അമ്മയുടെ ഓര്‍മകള്‍ ഉണര്‍ത്തിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ബ്രിട്ടനില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ബൈഡന്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഭാര്യ ജില്‍ ബൈഡനോടൊപ്പം രാജ്ഞിയെ സന്ദര്‍ശിക്കാനെത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനെ കുറിച്ചും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ കുറിച്ചും എലിസബത്ത് രാജ്ഞി അന്വേഷിച്ചതായും കൂടിക്കാഴ്ചയ്ക്ക് …
സ്വന്തം ലേഖകൻ: ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ഷിപ്പിന്റെ പകർപ്പ് അവതരിപ്പിച്ച് ലോകത്തെ ചൈന ഞെട്ടിച്ചിരിക്കുകയാണ്. രൂപത്തിലും ഭാവത്തിലും പുതുതലമുറ റോക്കറ്റായ സ്റ്റാര്‍ഷിപ്പിനെ അനുകരിക്കുന്നതാണ് ചൈനയുടെ പുതിയ റോക്കറ്റ്. ചൈനയുടെ ആറാമത് ദേശീയ ബഹിരാകാശ ദിനത്തോട് അനുബന്ധിച്ച് കിഴക്കന്‍ നഗരമായ നാന്‍ജിങില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്കിടെ പുറത്തുവിട്ട അനിമേഷന്‍ വിഡിയോയിലാണ് വിവാദ റോക്കറ്റിനെ അവതരിപ്പിച്ചത്. ഇത് പിന്നീട് ചൈനീസ് സമൂഹ …
സ്വന്തം ലേഖകൻ: യൂറോ കപ്പിലെ വാര്‍ത്താ സമ്മേളനത്തിനിടെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തനിക്ക് മുന്നിലിരുന്ന കൊക്കോ കോള കുപ്പികള്‍ എടുത്തുമാറ്റിയത് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. റൊണാള്‍ഡോയുടെ ഈ പ്രവര്‍ത്തി കൊക്കോ കോള കമ്പനിക്കും വലിയ നഷ്ടമുണ്ടാക്കി. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കമ്പനിയുടെ വിപണി മൂല്യത്തില്‍ 520 കോടി ഡോളറിന്റെ ഇടിവുണ്ടായി. ചൊവ്വാഴ്ച …