1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ ഇഖാമയും റീ എന്‍ട്രിയും വീണ്ടും സൗജന്യമായി പുതുക്കി തുടങ്ങി
സൗദിയിൽ ഇഖാമയും റീ എന്‍ട്രിയും വീണ്ടും സൗജന്യമായി പുതുക്കി തുടങ്ങി
സ്വന്തം ലേഖകൻ: വിദേശികളുടെ ഇഖാമയും റീ എന്‍ട്രിയും സൗദി അറബ്യ വീണ്ടും സൗജന്യമായി പുതുക്കി തുടങ്ങി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസില്ലാത്തതിനാല്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാണ് വിസയും റീഎന്‍ട്രയും പുതുക്കി നല്‍കാനുള്ള തീരുമാനം. ജൂലൈ 31 വരെയാണ് കാലാവധി ദീര്‍ഘിപ്പിക്കുന്നത്. മലയാളികളടക്കമുള്ള മിക്ക പ്രവാസികള്‍ക്കും ഇന്നുമുതല്‍ വിസയും റീ എന്‍ട്രിയും പുതുക്കിലഭിച്ചു തുടങ്ങിയിട്ടുണ്ട്. …
“കാരണം, അത് അനീതിയാണ്!“ വാർഷിക ചെലവായ 14 കോടി രൂപ രാജ്യത്തിന് തിരികെ നൽകി ഒരു രാജകുമാരി
“കാരണം, അത് അനീതിയാണ്!“ വാർഷിക ചെലവായ 14 കോടി രൂപ രാജ്യത്തിന് തിരികെ നൽകി ഒരു രാജകുമാരി
സ്വന്തം ലേഖകൻ: വാർഷിക ചെലവിനായി തനിക്ക് അനുവദിക്കുന്ന 1.9 മില്യൺ ഡോളർ (14 കോടിയോളം രൂപ) രൂപ നിരസിച്ച് നെതർലൻഡ്​സിലെ രാജകുമാരി കാതറിന-അമാലിയ. നെതർലൻഡ്​സ്​ രാജാവ് വില്യം അലക്സാണ്ടറിന്‍റെയും മാക്സിമ രാജ്​ഞിയുടെയും മൂത്ത മകളാണ് കാതറിന-അമാലിയ രാജകുമാരി. വരുന്ന ഡിസംബറിൽ അമാലിയക്ക്​ 18 വയസ്സ്​ പൂർത്തിയാകും. നെതർലൻഡ്​സിലെ നിയമപ്രകാരം പ്രായപൂർത്തിയാകുന്നതോടെ രാജ്ഞിയുടെ ചുമതലകൾ അമാലിയ ഏറ്റെടുക്കണം. …
വജ്രം കുഴിച്ചെടുക്കാൻ പ്രതിദി നം എത്തുന്നത് 4000 ത്തോളം പേർ; ദക്ഷിണാഫ്രിക്കൻ കുഗ്രാമം ശ്രദ്ധാകേന്ദ്രം
വജ്രം കുഴിച്ചെടുക്കാൻ പ്രതിദി നം എത്തുന്നത് 4000 ത്തോളം പേർ; ദക്ഷിണാഫ്രിക്കൻ കുഗ്രാമം ശ്രദ്ധാകേന്ദ്രം
സ്വന്തം ലേഖകൻ: അര മണിക്കൂർ കൂടു​​േമ്പാൾ മാത്രം ഒരു കാർ കടന്നുപോയിരുന്ന പ്രദേശമായിരുന്നു ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ പ്രദേശത്തുള്ള ലേഡിസ്​മിത്തിന്​ സമീപത്തെ ക്വഹ്​ലതി എന്ന ഗ്രാമം. ഇന്ന്​ അവിടേക്ക്​ പ്രതിദിനം ഒഴുകിയെത്തുന്നത്​ നാലായിരത്തോളം പേരാണ്​. ഭാഗ്യം തേടിയാണ്​ ആളുകളുടെ ഈ ഒഴുക്ക്​. അവിടെ നിന്ന്​ വജ്രം കുഴിച്ചെടുക്കാവുന്ന വിശ്വാസമാണ്​ അവരെ നയിക്കുന്നത്​. ഇവിടുത്തെ ഭൂമി കുഴിച്ച ഒരു …
അബുദാബിയിൽ മാസ്കും ഗ്ലൗസും റോഡിൽ വലിച്ചെറിയു ന്നവർക്ക് 1000 ദിർഹം പിഴ; ഗ്രീൻ പാസ് ആപ്പ് തകരാർ
അബുദാബിയിൽ മാസ്കും ഗ്ലൗസും റോഡിൽ വലിച്ചെറിയു ന്നവർക്ക് 1000 ദിർഹം പിഴ; ഗ്രീൻ പാസ് ആപ്പ് തകരാർ
സ്വന്തം ലേഖകൻ: മാസ്കും ഗ്ലൗസും റോഡിൽ വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇത്തരത്തിൽ വലിച്ചെറിഞ്ഞ മാസ്കും ഗ്ലൗസും റോഡരികുകളിൽ കാണപ്പെടുന്നുണ്ട്. വാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് കൂടുതലും നിയമം ലംഘിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാൽ 1000 ദിർഹം പിഴ കൂടാതെ, 6 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഇൗ പ്രവ‍ൃത്തി പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്നും അധികൃതർ …
വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പ്രവാസികളുടെ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത
വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പ്രവാസികളുടെ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത
സ്വന്തം ലേഖകൻ: വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പ്രവാസികളുടെ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. വ്യാജ അക്കൗണ്ടുകളുണ്ടാക്കി മെസഞ്ചറിൽ സന്ദേശം അയയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്. പ്രതികരിക്കുന്നവരോട് ഫോണിൽ പ്രശ്നമുള്ളതിനാൽ വാട്സാപ് നമ്പർ തരണമെന്ന് ആവശ്യപ്പെടും. തുടർന്ന് ബാങ്ക് അക്കൗണ്ടുകളിൽ തകരാർ സംഭവിച്ചതിനാൽ അടിയന്തര ആവശ്യത്തിന് രൂപ വേണം എന്ന വാട്സാപ് സന്ദേശം അയയ്ക്കും. പണം …
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം നേരിടാൻ എട്ട് നിര്‍ദേശങ്ങളുമായി ആരോഗ്യ വിദഗ്ധര്‍
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം നേരിടാൻ എട്ട് നിര്‍ദേശങ്ങളുമായി ആരോഗ്യ വിദഗ്ധര്‍
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് മൂന്നാം തരംഗമുണ്ടായാല്‍ നേരിടാന്‍ എട്ട് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് ആരോഗ്യ വിദഗ്ധര്‍. ആരോഗ്യ സര്‍വീസിലെ വികേന്ദ്രീകരണം ഉറപ്പാക്കണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ ജില്ലകളിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വ്യത്യാസമുള്ള സാഹചര്യത്തില്‍ ഇത് അനിവാര്യമാണെന്നാണ് ലാന്‍സെറ്റ് ജേണലില്‍ ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. കോവിഡ് മൂലം വരുമാനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാരുകള്‍ നേരിട്ട് പണം കൈമാറി …
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്; 88 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.85 ലേക്ക്
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്; 88 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.85 ലേക്ക്
സ്വന്തം ലേഖകൻ: സംസ്ഥാനത്തു വ്യാഴാഴ്ച 12,469 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,16,21,033 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
യുകെയിൽ 2 ഡോസ് വാക്സി നും സ്വീകരിച്ചവർക്ക് അന്താരാ ഷ്ട്ര യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ നീക്കം
യുകെയിൽ 2 ഡോസ് വാക്സി നും സ്വീകരിച്ചവർക്ക് അന്താരാ ഷ്ട്ര യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ നീക്കം
സ്വന്തം ലേഖകൻ: യുകെയിൽ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ നീക്കം. അന്താരാഷ്ട്ര യാത്രകളിലേക്ക് സുരക്ഷിതമായി മടങ്ങിവരുന്നതിനായി പബ്ലിക് ഹെൽത്ത് വിഭാഗത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടാണ് ഇളവുകൾ നല്കുന്നതിനെക്കുറിച്ച് ആലോചനകൾ നടക്കുന്നതെന്ന് സർക്കാ വൃത്തങ്ങൾ സൂചന നൽകി. വാക്സിൻ പ്രോഗ്രാമിന്റെ തന്ത്രപരമായ പ്രസക്തിയും വിജയവും തിരിച്ചറിഞ്ഞ്, വ്യത്യസ്തമായ ആരോഗ്യവും ഇൻബൗണ്ട് …
ജനീവയിൽ കൈകൊടുത്ത് ബൈഡനും പുടിനും; സൈബർ ആക്രമണ പരമ്പര പ്രധാന ചർച്ചാ വിഷയം
ജനീവയിൽ കൈകൊടുത്ത് ബൈഡനും പുടിനും; സൈബർ ആക്രമണ പരമ്പര പ്രധാന ചർച്ചാ വിഷയം
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ ജനീവയില്‍ കൂടിക്കാഴ്ച നടത്തി. ഇരു പക്ഷവും ബന്ധങ്ങളെ വീണ്ടും ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചർച്ചയ്ക്കായി മുഖാമുഖം വരുന്നത്. ഇവരുടെയും ആദ്യ കൂടിക്കാഴ്ച, ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയുടെ ആയുധ നിയന്ത്രണവും റഷ്യന്‍ സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള യുഎസ് ആരോപണങ്ങളും ഉള്‍പ്പെടുത്തി ഇരുവരും …
കോവിഡിനെ മെരുക്കി: പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കാന്‍ ഫ്രാന്‍സ്
കോവിഡിനെ മെരുക്കി: പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കാന്‍ ഫ്രാന്‍സ്
സ്വന്തം ലേഖകൻ: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിണമെന്ന നിബന്ധന അവസാനിപ്പിക്കാനൊരുങ്ങി ഫ്രാന്‍സ്. കോവിഡ് രോഗബാധ കുറയുന്നതും വാക്‌സിനേഷന്‍ വ്യാപകമാകുന്നതുമാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ ഫ്രാന്‍സിനെ പ്രേരിപ്പിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന ജൂണ്‍ 17 ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്‌സ് അറിയിച്ചു. അതേസമയം ആള്‍ക്കൂട്ടങ്ങള്‍ ഉള്ളയിടങ്ങളിലും സ്റ്റേഡിയങ്ങളിലും മാസ്‌ക് ധരിക്കുന്നത് തുടരണം. ജൂണ്‍ ഇരുപതോടെ കോവിഡ് …