1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2021

സ്വന്തം ലേഖകൻ: മാസ്കും ഗ്ലൗസും റോഡിൽ വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇത്തരത്തിൽ വലിച്ചെറിഞ്ഞ മാസ്കും ഗ്ലൗസും റോഡരികുകളിൽ കാണപ്പെടുന്നുണ്ട്. വാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് കൂടുതലും നിയമം ലംഘിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാൽ 1000 ദിർഹം പിഴ കൂടാതെ, 6 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഇൗ പ്രവ‍ൃത്തി പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് വേണമെന്ന നിബന്ധന തല്‍ക്കാലത്തേക്ക് ഒഴിവാക്കി അബുദാബി. ആപ്പിലെ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് ഗ്രീന്‍ പാസ് സംവിധാനം തത്കാലത്തേക്ക് വേണ്ടെന്ന് വെച്ചത്. സാങ്കേതിക തകരാര്‍ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മറ്റി അറിയിച്ചു. നിരവധി പേര്‍ക്ക് ആപ്പ് ഉപയോഗിക്കുന്നതില്‍ തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് നടപടി.

ഗ്രീന്‍പാസ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അല്‍ഹോസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം കുത്തനെ കൂടിയിരുന്നു. അല്‍ഹോസന്‍ ആപ്പിലെ ഗ്രീന്‍ പാസുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് നേരിടുന്നവര്‍ എമിറേറ്റിലെത്താനും, മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ പോകാനും വാക്സിനേഷന്‍, പിസിആര്‍ ഫലങ്ങളുടെ ടെക്സ്റ്റ് മെസേജുകള്‍ കാണിച്ചാല്‍ മതിയാകുമെന്ന് അധികൃതർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.