സ്വന്തം ലേഖകൻ: ഹമാസിന്റെ ബലൂൺ ബോംബിനു മറുപടിയായി ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. കിഴക്കൻ ജറൂസലെമിലെ പലസ്തീൻ മേഖലകളിൽ ഇസ്രയേലിൽനിന്നുള്ള തീവ്രദേശീയവാദികൾ മാർച്ച് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഹമാസ് ബലൂൺ ബോംബുകൾ പ്രയോഗിച്ചത്. ഗാസയിൽ നിന്ന് തെക്കൻ ഇസ്രയേൽ ലക്ഷ്യമാക്കിയുള്ള ബലൂണ്‍ ബോംബുകൾക്കു മറുപടിയായി ഇസ്രയേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനസ് മേഖലയിൽ ബുധനാഴ്ച പുലർച്ചെയാണ് …
സ്വന്തം ലേഖകൻ: സ്വകാര്യ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും വിദേശികളെ നിയമിക്കുന്നതിന് വീസ അനുവദിക്കാൻ കൊറോണ സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള മന്ത്രിതല സമിതി തീരുമാനിച്ചു. ഡോക്ടർ, നഴ്സ്, ടെക്നീഷ്യൻ, അഡ്മിനിസ്ട്രേറ്റീവ് തസ്തികളിലെ നിയമനത്തിനാകും വീസ നൽകുക. സ്വകാര്യ ആശുപത്രി കമ്പനികളുടെ ഫെഡറേഷൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് മന്ത്രിതല സമിതിയുടെ തീരുമാനം. അത് സംബന്ധിച്ച ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഇസാം …
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ മാറ്റം നിലവിലെ കരാറിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം മാർച്ച് 14 മുതൽ പ്രാബല്യത്തിലായ പുതിയ തൊഴിൽ നിയമ പ്രകാരം കരാർ അവധി പൂർത്തിയായാൽ ഉടമയുടെ സമ്മതമില്ലാതെ മറ്റൊരു തൊഴിലിലേക്ക് മാറാമെന്ന ആനുകൂല്യം നിലവിൽ ഇരു കക്ഷികളും തമ്മിലുള്ള കരാറിലെ വ്യവസ്ഥകൾ …
സ്വന്തം ലേഖകൻ: രാജ്യാന്തര തലത്തിൽ വ്യോമയാന മേഖല നേരിടുന്ന വെല്ലുവിളികൾ മറികടന്ന് എമിറേറ്റ്സ് എയർലൈൻ കൂടുതൽ കരുത്തോടെ സജ്ജമാകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കോവിഡ് നിയന്ത്രണ വിധേയമാകുന്നതോടെ രാജ്യാന്തര സർവീസുകൾ പഴയ നിലയിലാകം. വിനോദസഞ്ചാര മേഖലകളടക്കം കൂടുതൽ സജീവമാകുകയും യാത്രക്കാരുടെ എണ്ണം വർധിക്കുകയും …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ. സർക്കാർ-സ്വകാര്യ ഓഫിസുകളിൽ 80% ജീവനക്കാർക്ക് ജോലിക്കെത്താം. ബാക്കിയുള്ളവർ വീടുകളിലിരുന്നു ജോലി ചെയ്യണം. ആരോഗ്യ, സുരക്ഷാ മേഖലയിലുള്ളവർക്ക് ഇതു ബാധകല്ല. വാക്സീൻ എടുക്കാത്തവർ, ഒരു ഡോസ് എടുത്തവർ എന്നിവർ എല്ലാ ആഴ്ചയും കോവിഡ് പരിശോധന നടത്തി റിപ്പോർട്ട് കരുതണം. ജോലി സ്ഥലങ്ങളിലെ മീറ്റിങ്ങുകളിൽ …
സ്വന്തം ലേഖകൻ: സൗദിയിലെ അല്‍ഹസയില്‍ മലയാളി കുത്തേറ്റു മരിച്ചു. കൊല്ലം ഇത്തിക്കര സ്വദേശി സനല്‍ (35) ആണ് മരിച്ചത്. പാല്‍ വിതരണ കമ്പനിയില്‍ വാന്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു. കൂടെ ജോലിചെയ്തിരുന്ന ഘാന സ്വദേശിയും സനലുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം അല്‍ ഹസ മോര്‍ച്ചറിയിലേക്ക് മാറ്റി. …
സ്വന്തം ലേഖകൻ: കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ലൈസന്‍സിന് പുറമെ, വാഹനങ്ങളുടെ ഫിറ്റ്‌നെസ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും പിഴയില്‍ നിന്ന് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു. 2020 ഫെബ്രുവരി 20-ന് ശേഷം കാലാവധി അവസാനിച്ച രേഖകള്‍ക്കാണ് ഈ ഇളവ് …
സ്വന്തം ലേഖകൻ: എസി കാറുകളിൽ സംഘമായി യാത്ര ചെയ്യുന്നവർക്ക്, ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നവരെക്കാൾ കോവിഡ് പിടിപെടാനുള്ള സാധ്യത 306 മടങ്ങാണെന്നു പഠനം. എസി ഉപയോഗിക്കാതെ വിൻഡോ തുറന്നിടുമ്പോൾ കാറുകളിൽ കോവിഡ‍് വ്യാപന സാധ്യത 71% കുറയും. ജോൺ ഹോപ്‌കിൻസ് സർവകലാശാലയിലെ ബ്ലൂംബർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലുള്ള ഗവേഷക വിദ്യാർഥി ദർപൺ ദാസ്, പ്രഫസർ ഡോ. ഗുരുമൂർത്തി …
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ബുധനാഴ്ച 13,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,521 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,15,06,139 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: ജൂലൈ ഒന്നു മുതല്‍ അപകട സാധ്യതയുള്ള പ്രദേശങ്ങള്‍ക്കുള്ള കോവിഡ് യാത്രാ വിലക്ക് പിൻവലിച്ച് ജർമ്മനി. വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് പു റത്തുവിട്ട പുതിയ നിബന്ധകൾ പ്രകാരം ഇന്‍സിഡെന്‍സ് റേറ്റ് 200ന് താഴെയുള്ള രാജ്യങ്ങളാണ് സുരക്ഷിതം. യാത്രാ മുന്നറിയിപ്പ് നീക്കുന്നതിന് ഏഴു ദിവസത്തെ ഇൻസിഡൻസ് നിരക്ക് 200 ന് മുകളിലുള്ള രാജ്യങ്ങൾക്കുള്ള വിലക്ക് …