1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്തു ബുധനാഴ്ച 13,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,521 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,15,06,139 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 147 മരണമാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,655 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,689 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവ് ആയവർ

എറണാകുളം 1793
തിരുവനന്തപുരം 1678
മലപ്പുറം 1350
കൊല്ലം 1342
പാലക്കാട് 1255
തൃശൂര്‍ 1162
കോഴിക്കോട് 1054
ആലപ്പുഴ 859
കോട്ടയം 704
കണ്ണൂര്‍ 675
പത്തനംതിട്ട 437
കാസര്‍കോട് 430
ഇടുക്കി 303
വയനാട് 228

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 1634
കൊല്ലം 1882
പത്തനംതിട്ട 450
ആലപ്പുഴ 1284
കോട്ടയം 595
ഇടുക്കി 654
എറണാകുളം 1801
തൃശൂര്‍ 1130
പാലക്കാട് 1569
മലപ്പുറം 1997
കോഴിക്കോട് 1495
വയനാട് 244
കണ്ണൂര്‍ 548
കാസര്‍കോട് 406

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 12,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 638 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1748, തിരുവനന്തപുരം 1580, മലപ്പുറം 1309, കൊല്ലം 1337, പാലക്കാട് 847, തൃശൂര്‍ 1145, കോഴിക്കോട് 1039, ആലപ്പുഴ 846, കോട്ടയം 674, കണ്ണൂര്‍ 596, പത്തനംതിട്ട 424, കാസര്‍കോട് 419, ഇടുക്കി 293, വയനാട് 214 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, എറണാകുളം 14, കാസര്‍കോട് 9, പത്തനംതിട്ട 8, പാലക്കാട് 7, തൃശൂര്‍, വയനാട് 5 വീതം, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 1,09,794 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,39,593 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,92,340 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,63,328 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 29,012 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2052 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 19 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 908 ഹോട്സ്‌പോട്ടുകളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.