1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2021

സ്വന്തം ലേഖകൻ: വാർഷിക ചെലവിനായി തനിക്ക് അനുവദിക്കുന്ന 1.9 മില്യൺ ഡോളർ (14 കോടിയോളം രൂപ) രൂപ നിരസിച്ച് നെതർലൻഡ്​സിലെ രാജകുമാരി കാതറിന-അമാലിയ. നെതർലൻഡ്​സ്​ രാജാവ് വില്യം അലക്സാണ്ടറിന്‍റെയും മാക്സിമ രാജ്​ഞിയുടെയും മൂത്ത മകളാണ് കാതറിന-അമാലിയ രാജകുമാരി. വരുന്ന ഡിസംബറിൽ അമാലിയക്ക്​ 18 വയസ്സ്​ പൂർത്തിയാകും.

നെതർലൻഡ്​സിലെ നിയമപ്രകാരം പ്രായപൂർത്തിയാകുന്നതോടെ രാജ്ഞിയുടെ ചുമതലകൾ അമാലിയ ഏറ്റെടുക്കണം. ഇതിനായിട്ടാണ്​ പ്രതിവർഷം 1.9 മില്യൺ ഡോളർ നൽകുന്നത്. എന്നാൽ, ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടേയ്ക്ക് കഴിഞ്ഞ ദിവസം അയച്ച കത്തിൽ ഈ പണം വേണ്ടയെന്ന്​ രാജകുമാരി അറിയിക്കുകയായിരുന്നു.

“2021 ഡിസംബർ ഏഴിന്​ എനിക്ക് 18 വയസ്സാകും. അതോടെ നിയമമനുസരിച്ച് ചെലവിനായി തുക നൽകും. എന്നാൽ രാജ്യത്തിനു ഈ തുക തിരിച്ചു നൽകാനായി ഞാൻ ഒന്നും ചെയ്യുന്നില്ല. മറ്റു വിദ്യാർഥികൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്​ പ്രത്യേകിച്ച്​ കോവിഡ് മഹാമാരിയുടെ വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തിൽ,“ രാജകുമാരി കത്തിൽ എഴുതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.