സ്വന്തം ലേഖകൻ: ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ കോവിഡ് രണ്ടാം തരംഗത്തിൽ വിറച്ചപ്പോൾ കിഴക്കൻ യൂറോപ്യൻ രാജ്യമായ മോൾഡോവയുടെ പ്രതിരോധ മോഡൽ വേറിട്ടു നിൽക്കുന്നു. മുന്തിരി, ആപ്പിൾ എന്നിവയ്ക്കും മെഡിക്കൽ വിദ്യാഭ്യാസത്തിനും പേരുകേട്ട ഈ ചെറിയ രാജ്യത്ത് ആയിരത്തോളം ഇന്ത്യൻ വിദ്യാർഥികളുമുണ്ട്. റൊമേനിയയുടെയും ഉക്രെയ്നിന്റെയും മധ്യേയാണ് മോൾഡോവയുടെ കിടപ്പ്. ഒരിക്കലും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കാതെ ഘട്ടം ഘട്ടമായ …
സ്വന്തം ലേഖകൻ: ഒമാനിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 45 വയസ്സിനു മുകളിലുള്ളവർക്ക് ജൂൺ 21 മുതൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിത്തുടങ്ങും. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന വാക്സിൻ കാമ്പയിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 21-ന് തുടങ്ങി ജൂലായ് 15 വരെ നീണ്ടുനിൽക്കുന്നതാണ് രണ്ടാംഘട്ടം. നിലവിൽ 60 വയസ്സിന് …
സ്വന്തം ലേഖകൻ: നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും ഒരിക്കൽക്കൂടി മലയാളികളുടെ മുന്നിൽ ചോദ്യചിഹ്നമാകുന്നു. അഫ്ഗാൻ ജയിലില്‍ കഴിയുന്ന ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ നിര്‍ദേശം ഇന്ത്യ നിരാകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനില്‍ വെച്ച് ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതോടെ ഇവർ കീഴടങ്ങുകയായിരുന്നു. ഐ.എസ്. ഭീകരനായിരുന്ന ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയുടെ ഭാര്യയാണ് നിമിഷ. ബെക്സിന്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ശനിയാഴ്ച 13,832 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,11,26,248 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: കുവൈത്തും ഇന്ത്യയും തമ്മില്‍ സംയുക്ത ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ് എം ഒ യു വില്‍ ഒപ്പ് വച്ചു. ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണവും സുരക്ഷയും അവകാശങ്ങളും ഉറപ്പ് വരുത്തുന്ന ധാരണ പത്രത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, കുവൈത്ത് വിദേശ കാര്യമന്ത്രിയുടേയും സാന്നിധ്യത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്യും, കുവൈത്ത് ഉപ …
സ്വന്തം ലേഖകൻ: ചൈനയിലെ പതിനഞ്ച് ആനകളുടെ പിന്നാലെയാണ് ഇപ്പോള്‍ അന്താരാഷ്ട്ര ശാസ്ത്ര ലോകവും മാധ്യമങ്ങളുമെല്ലാം. ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ വീബോ വഴിയാണ് ആനകള്‍ ആദ്യം വൈറലായത്. ആനകള്‍ സംഘമായി ഉറങ്ങുന്ന അപൂര്‍വ ചിത്രം തിങ്കളാഴ്ച്ചയിലെ ഒറ്റ രാത്രിയില്‍ 200 മില്യണ്‍ ആളുകളാണ് കണ്ടത്. ട്വിറ്ററിലും യൂട്യൂബ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ ഈ 15 ആനകളുടെ …
സ്വന്തം ലേഖകൻ: സൗദിയിലെ അക്കൗണ്ടിങ് മേഖലയിൽ 30 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിലായി. അഞ്ചും അതില്‍ കൂടുതലും അക്കൗണ്ടന്റുമാര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഉത്തരവ് ബാധകം. ഉത്തരവ് നടപ്പിലാക്കാത്ത സ്ഥാപനങ്ങളൾക്കെതിരെ നടപടിയുമുണ്ടാകും. ആറു മാസം മുമ്പ് മാനവശേഷി, സാമൂഹിക വികസന മന്ത്രി മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹിയാണ് അക്കൗണ്ടിങ് മേഖലയിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. അഞ്ചും അതില്‍ …
സ്വന്തം ലേഖകൻ: ബഹ്‌റൈനിലുള്ള മുഴുവൻ ഇന്ത്യക്കാർക്കും കോവിഡ് വാക്സീൻ എന്ന ക്യാംപെയിനുമായി ഇന്ത്യൻ എംബസി. സിപിആർ കാർഡ്, സാധുതയുള്ള പാസ്പോർട്ട്, വിസ എന്നിവ ഇല്ലെങ്കിൽപ്പോലും വാക്സീൻ ഉറപ്പാക്കും. ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, ഐസിആർഎഫ്, വേൾഡ് എൻആർഐ കൌൺസിൽ തുടങ്ങിയവയുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുക. 18ന് മീതെ പ്രായമുള്ളവർക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിലോ ഇന്ത്യൻ …
സ്വന്തം ലേഖകൻ: റസിഡൻറ്സ്, എൻട്രി വിസ കാലാവധി കഴിഞ്ഞവർക്ക് അബുദാബിയിൽ അടിയന്തര ഘട്ടങ്ങളിൽ സൗജന്യമായി കോവിഡ് വാക്സിൻ ലഭ്യമാക്കും.സൗജന്യ കോവിഡ് -19 വാക്‌സിൻ ലഭിക്കാൻ, കാലാവധി കഴിഞ്ഞ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാമെന്നാണ് അബുദാബി ദേശീയ ദുരന്തനിവാരണ സമിതി തീരുമാനം. വിസിറ്റ് വിസയിലുള്ളവർക്ക് അബുദാബിയിൽ 15 മുതൽ നിലവിൽ വരുന്ന ഗ്രീൻപാസ് പ്രോട്ടോകോൾ …
സ്വന്തം ലേഖകൻ: വേനൽച്ചൂട് ശക്തമായ യുഎഇയിൽ ചില മേഖലകളിൽ പൊടിക്കാറ്റും. താപനില 46 ഡിഗ്രി സെൽഷ്യസും അന്തരീക്ഷ ഈർപ്പം പതിവിലും ഉയർന്നതുമായതിനാൽ രാത്രിയിലും ചൂടു കൂടുതലാണ്. തീരദേശ മേഖലകളിലും ഉൾപ്രദേശങ്ങളിലും പുലർച്ചെ മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഒമാനിലെ ഹജർ മലനിരകളിലും സമീപമേഖലകളിലും ഇന്നലെയും മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം …