1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2021

സ്വന്തം ലേഖകൻ: റസിഡൻറ്​സ്​, എൻട്രി വിസ കാലാവധി കഴിഞ്ഞവർക്ക്​ അബുദാബിയിൽ അടിയന്തര ഘട്ടങ്ങളിൽ സൗജന്യമായി കോവിഡ് വാക്​സിൻ ലഭ്യമാക്കും.സൗജന്യ കോവിഡ് -19 വാക്‌സിൻ ലഭിക്കാൻ, കാലാവധി കഴിഞ്ഞ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചും രജിസ്​റ്റർ ചെയ്യാമെന്നാണ്​ അബുദാബി ദേശീയ ദുരന്തനിവാരണ സമിതി തീരുമാനം​​.

വിസിറ്റ് വിസയിലുള്ളവർക്ക് അബുദാബിയിൽ 15 മുതൽ നിലവിൽ വരുന്ന ഗ്രീൻപാസ് പ്രോട്ടോകോൾ ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി. റെസിഡൻറ്​സ് വിസ കാലാവധി പിന്നിട്ടവർക്കും, എൻട്രി പെർമിറ്റി​െൻറ സമയം പിന്നിട്ടവർക്കും ഏതെങ്കിലും തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ സൗജന്യമായി കോവിഡ് വാക്സിന്​ വാക്സിനേഷൻ കേന്ദ്രങ്ങളിൽ രജിസ്​റ്റർ ചെയ്യാം.

അടിയന്തര സാഹചര്യങ്ങളിൽ ഇത്തരക്കാരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്​. ഗ്രീൻപാസ് പ്രോട്ടോകോൾ ബാധകമായിരിക്കും എന്നതിനാൽ സന്ദർശകരായി എത്തുന്നവർക്കും വിസയിലെ യു.ഐ.ഡി നമ്പർ ഉപയോഗിച്ച് അൽഹൊസൻ ആപ്പിൽ രജിസ്​റ്റർ ചെയ്യാം. മാതൃരാജ്യത്ത് വാക്സിനേഷൻ പൂർത്തിയായവർക്ക് സ്മാർട്ട് ഫോണുകളിൽ അക്കാര്യം തെളിയിക്കുന്ന ഇലക്ട്രോണിക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാം.

ചൈനയിൽ നിന്ന് സന്ദർശക വിസയിലെത്തുന്നവർക്ക് യുഎഇ സൗജന്യമായി കോവിഡ് വാക്​സിൻ നൽകുന്നുണ്ട്. ഇന്ത്യക്കാരടക്കം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് നിലവിൽ കുത്തിവെപ്പ്​ നൽകുന്നില്ല. എന്നാൽ, നേരത്തേ യുഎഇയിൽ വാക്സിനെടുക്കാൻ അവസരം ലഭിച്ച സന്ദർശക വിസക്കാർ യു. ഐ.ഡി വെച്ച് രജിസ്​റ്റർ ചെയ്​താൽ അൽഹൊസൻ ആപ്പിൽ പച്ച തെളിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.