1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2021

സ്വന്തം ലേഖകൻ: ബഹ്‌റൈനിലുള്ള മുഴുവൻ ഇന്ത്യക്കാർക്കും കോവിഡ് വാക്സീൻ എന്ന ക്യാം‌പെയിനുമായി ഇന്ത്യൻ എംബസി. സിപി‌ആർ കാർഡ്, സാധുതയുള്ള പാസ്പോർട്ട്, വിസ എന്നിവ ഇല്ലെങ്കിൽപ്പോലും വാക്സീൻ ഉറപ്പാക്കും.

ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, ഐസി‌ആർ‌എഫ്, വേൾഡ് എൻ‌ആർ‌ഐ കൌൺസിൽ തുടങ്ങിയവയുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുക. 18ന് മീതെ പ്രായമുള്ളവർക്ക് ബഹ്‌‌റൈൻ കേരളീയ സമാജത്തിലോ ഇന്ത്യൻ ക്ലബിലോ എത്തി വാക്സീൻ സ്വീകരിക്കാവുന്നതാണ്.

ബഹ്‌റൈൻ കേരളീയ സമാജം മുഖേന റജിസ്‌ട്രേഷന് പേര്, മൊബൈൽ നമ്പർ എന്നിവ സഹിതം അപേക്ഷിക്കാം. വിവരങ്ങൾക്ക്: കെ.ടി.സലീം (33750999), ഉണ്ണി (32258697), രാജേഷ് ചേരാവള്ളി (35320667), സഞ്‌ജിത് (36129714). ലിങ്ക്: https://forms.gle/pMT3v1g3o4yVgnES8.

അതേസമയം രാജ്യത്ത് ദേ​​ശീ​യ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​ൻ വിജയകരമായ മുന്നേ റുകയാണ്. കാമ്പയിൻ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന്​ ഇൗ​സ്​​റ്റ്​ റി​ഫ ഹെ​ൽ​ത്ത്​​ സെൻറ​ർ സ​ന്ദ​ർ​ശി​ച്ച ആ​രോ​ഗ്യ സു​പ്രീം കൗ​ൺ​സി​ൽ ​അ​ധ്യ​ക്ഷ​ൻ ല​ഫ്. ജ​ന​റ​ൽ ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ വാക്സിനേഷനിൽ മി​ക​ച്ച വി​ജ​യ​മാ​ണ്​ നേ​ടി​യ​തെ​ന്ന് പറഞ്ഞു.

സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ്​ വാ​ക്​​സി​ന​ഷേ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്. രാ​ജ്യ​ത്ത്​ ആ​ദ്യ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ദ​ശ​ല​ക്ഷം പി​ന്നി​ട്ട​ത്​ സ്വ​ദേ​ശി​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും അ​വ​ബോ​ധ​ത്തി​െൻറ​യും ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​ത്തി​​െൻറ​യും തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.