സ്വന്തം ലേഖകൻ: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ കെ.കെ.ശൈലജയ്ക്ക് പകരം വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാവും. കെ.എന്‍.ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനുമായിരിക്കും. യുവാക്കള്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കിക്കൊണ്ട് സുപ്രധാനമായ ചുവടുവെയ്പ്പാണ് രണ്ടാമൂഴത്തില്‍ സിപിഎം സ്വീകരിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ച സിപിഎം വകുപ്പുകള്‍ വിഭജിക്കുന്നതിലും സ്വീകരിച്ചത് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: യുകെയിൽ ഇന്ത്യൻ വേരിയൻ്റ് ഹോട്ട്സ്പോട്ടുകളുടെ പട്ടിക പുറത്ത്. കൊറോണ വകഭേദം അതിവേഗം വ്യാപിക്കുന്നതായാണ് കണക്കുകൾ. ഇംഗ്ലണ്ടിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തിൽ ആഴ്ചയിൽ 44% വർദ്ധനവുണ്ടായി. വെൽക്കം സാങ്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം മെയ് ആദ്യ ആഴ്ചയിൽ 127 പ്രാദേശിക ഹോട്ട്സ്പോട്ടുകളിൽ ഈ വേരിയന്റ് കണ്ടെത്തിയിരുന്നു. എന്നിരുന്നാലും, പട്ടികയിലെ 40 സ്ഥലങ്ങളിൽ ഒരു കേസ് മാത്രമേ …
സ്വന്തം ലേഖകൻ: ഗാസയിൽ സംഘർഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ കനത്ത നാശമെന്ന് റിപ്പോർട്ടുകൾ. ഇസ്രയേൽ വ്യോമാക്രമണവും പീരങ്കിയാക്രമണവും തുടർന്നതിനിടെ 3 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. റോഡുകളും വൈദ്യുതി ലൈനുകളും നൂറുകണക്കിനു വീടുകളും കെട്ടിടങ്ങളും തകർന്നു. സംഘർഷം രണ്ടാം ആഴ്ചയിലേക്കു പ്രവേശിക്കുമ്പോൾ കൊല്ലപ്പെട്ട പലസ്തീൻ പൗരന്മാരുടെ എണ്ണം 58 കുട്ടികളും 34 സ്ത്രീകളും അടക്കം 201 ആയി. …
സ്വന്തം ലേഖകൻ: കലാപങ്ങളും പട്ടിണിയും തുടർക്കഥയായ ആഫ്രിക്കയിൽനിന്ന് യൂറോപിലേക്ക് കടൽ കടക്കുന്നത് പതിവു സംഭവമാണെങ്കിലും തിങ്കളാഴ്ചയുണ്ടായത് സ്പെയിനിന് തലവേദനയാകുന്ന പലായനം. മെഡിറ്ററേനിയൻ കടലിൽ മൊറോക്കോയോട് ചേർന്ന് സ്പെയിൻ നിയന്ത്രണത്തിലുള്ള ക്യൂട്ട ദ്വീപിലാണ് 1,000 കുട്ടികളുൾപ്പെടെ 5,000 പേർ ഒരു ദിവസം അഭയം തേടിയത്. മൊറോക്കോയിലെ വിമത നേതാവിനെ സ്പെയിനിലെത്തിച്ച് ചികിത്സ നൽകിയതുമായി ബന്ധപ്പെട്ട് സംഘർഷ …
സ്വന്തം ലേഖകൻ: 60 കഴിഞ്ഞ വിദേശികളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് അംഗീകാരത്തിന് പുതിയ സംവിധാനം ഏർപ്പെടുത്തി. സർട്ടിഫിക്കറ്റ് റജിസ്റ്റർ ചെയ്യുന്നതിന് ഓൺലൈൻ വഴി അപേക്ഷ സ്വീകരിക്കും. 60 തികഞ്ഞ വിദേശികൾക്ക് ബിരുദം ഇല്ലെങ്കിൽ ജനുവരി തൊട്ട് ഇഖാമ പുതുക്കി നൽകുന്നില്ല. ബിരുദമോ ഡിപ്ലോമയോ ഉള്ളവരും എന്നാൽ നേരത്തെ തൊഴിൽ വകുപ്പിൽ സർട്ടിഫിക്കറ്റ് റജിസ്ട്രേഷന് അപേക്ഷിക്കാത്തവർക്കും പുതുതായി …
സ്വന്തം ലേഖകൻ: കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങൾ നിർത്തിയ തീരുമാനം പിൻവലിച്ചു. അതേസമയം, നാട്ടിലുള്ളവർക്ക് കുവൈത്തിലേക്ക് വരാൻ സാഹചര്യം ഒരുങ്ങിയിട്ടില്ല. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് കൂടി യാത്രാ വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് മേയ് ആദ്യം ഇവിടെനിന്ന് അങ്ങോട്ടുള്ള വിമാനങ്ങൾ കൂടി വിലക്കിയത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: യുഎഇ വീസക്കാർക്ക് ഏതു എമിറേറ്റിൽനിന്നും മെഡിക്കൽ പരിശോധന നടത്താൻ സൗകര്യം. വ്യത്യസ്ത എമിറേറ്റിലെ വീസക്കാരാണെങ്കിലും ജോലി ചെയ്യുന്ന അല്ലെങ്കിൽ താമസിക്കുന്ന എമിറേറ്റിൽനിന്നു തന്നെ മെഡിക്കൽ എടുക്കാനുള്ള സൗകര്യമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. മെഡിക്കൽ പരിശോധനാ റിപ്പോർട്ട് അതതു എമിറേറ്റിലെ ആരോഗ്യ വിഭാഗങ്ങളിലേക്ക് ഓൺലൈനിലൂടെ കൈമാറും. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യമുള്ളവർക്ക് നൽകും. ഈ സൗകര്യത്തെക്കുറിച്ച് അറിയാത്തവർ …
സ്വന്തം ലേഖകൻ: മേയ് 17 മുതൽ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനയാത്ര പുനരാരംഭിച്ചതോടെ യാത്രക്കാർക്കായി പുതിയ മാർഗരേഖ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കി. നിലവിലുള്ള നടപടിക്രമങ്ങൾക്കു പുറമെ പുതിയ പ്രതിരോധ നപടികൾ ഉൾപ്പെടുന്നതാണ് മാർഗരേഖ. താമസ സ്ഥലത്തുനിന്ന് പുറപ്പെട്ട് ലക്ഷ്യസ്ഥാനം എത്തുന്നതുവരെ യാത്ര സുരക്ഷിതമാകുന്നതിനുവേണ്ട നിർദേശങ്ങളാണ് ഇതിലുള്ളത്. യാത്രക്കാർ പാലിക്കേണ്ട പുതിയ നടപടികളിൽ ഏറ്റവും പ്രധാനം …
സ്വന്തം ലേഖകൻ: ഖത്തറില്‍ 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നതിനായി രജിസ്ട്രേഷന്‍ നടത്തേണ്ട വിധം ആരോഗ്യ മന്ത്രാലയം അവതരിപ്പിച്കു. വാക്സിനേഷന്‍ ലഭിക്കുന്നതോടെ കുട്ടികളുടെ സ്കൂള്‍ പഠനാന്തരീക്ഷം കൂടുതല്‍ സുരക്ഷിതമാകുമെന്ന് പിഎച്ച്സിസി ഡയറക്ടര്‍ ഡോ മറിയം അബ്ദുല്‍ മാലിക് പറഞ്ഞു. രാജ്യം സാധാരണ നിലയിലേക്ക് മാറുന്നതിനും കുട്ടികള്‍ക്കിടയിലെ വാക്സിനേഷന്‍ നിര്‍ണായകമാണെന്നും …