1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്​ ദുബായ്; വിവാഹം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾക്ക്​ അനുമതി
കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്​ ദുബായ്; വിവാഹം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾക്ക്​ അനുമതി
സ്വന്തം ലേഖകൻ: കോവിഡ്​ ​രോഗ ബാധിതരുടെ എണ്ണം ദിവസവും കുറയുന്ന സാഹചര്യത്തിൽ ഇളവുകൾ പ്രഖ്യാപിച്ച്​ ദുബായ്. വിവാഹം ഉൾപെടെയുള്ള ആഘോഷങ്ങൾക്കാണ്​ ദുബായ് ദുരന്ത നിവാരണ സമിതി സുപ്രീം കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്​. റസ്​റ്റാറൻറുകളിലെയും കഫെകളിലെയും ഷോപ്പിങ്​ സെൻററുകളിലെയും തത്സമയ ആഘോഷ പരിപാടികൾ എന്നിവക്ക്​ ഒരു മാസത്തേക്ക്​ അനുമതി നൽകി. പരീക്ഷണാടിസ്​ഥാനത്തിലാണ്​ ഒരു മാസം നൽകിയിരിക്കുന്നത്​. എന്നാൽ, …
സൗദി അന്താരാഷ്ട്ര യാത്രാവിലക്ക് പിൻവലിച്ചു; നിബന്ധനകളോടെ മാത്രം പ്രവേശനം
സൗദി അന്താരാഷ്ട്ര യാത്രാവിലക്ക് പിൻവലിച്ചു; നിബന്ധനകളോടെ മാത്രം പ്രവേശനം
സ്വന്തം ലേഖകൻ: ഒരു വർഷത്തിലേറെ നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടൽ അതിർത്തികൾ ഇന്ന് തുറന്നു. കോവിഡ് വാക്സീന്റെ രണ്ടു ഡോസും എടുത്തവർക്കും യാത്രയ്ക്ക് രണ്ടാഴ്ച മുൻപെങ്കിലും ഒരു ഡോസ് വാക്സീന്‍ എടുത്തവർക്കും, ആറു മാസത്തിനുള്ളിൽ കോവിഡ് മുക്തരായവർക്കും രാജ്യത്തേക്ക് പ്രവേശിക്കാം. ആരോഗ്യ ഇൻഷുറൻസുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യാത്ര …
ഒരു വർഷത്തിനു ശേഷം കിംഗ് ഫഹദ് കോസ്‌വേ തുറന്ന് സൗദി; സഞ്ചാരികളെ സ്വീകരിക്കാൻ ബഹ്റൈൻ
ഒരു വർഷത്തിനു ശേഷം  കിംഗ് ഫഹദ് കോസ്‌വേ തുറന്ന് സൗദി; സഞ്ചാരികളെ സ്വീകരിക്കാൻ ബഹ്റൈൻ
സ്വന്തം ലേഖകൻ: തിങ്കളാഴ്ച പുലര്‍ച്ചെ സൗദിയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതോടെ സൗദിയ്ക്കും ബഹ്റൈനിനുമിടയില്‍ യാത്രക്കാര്‍ക്ക് അതിര്‍ത്തി കടക്കാം. ദമ്മാമിലെ കിംഗ് ഫഹദ് കോസ്‌വേ വഴി ഇരുരാജ്യങ്ങളിലെയും താമസക്കാര്‍ തമ്മില്‍ യാത്രചെയ്യാറുണ്ട്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി 2020 മാര്‍ച്ച് 8ന് കോസ്‌വേ അടച്ചിരുന്നു. കര, കടല്‍, വ്യോമയാനം വഴിയുള്ള സൗദി പൗരന്മാര്‍ക്കുള്ള യാത്രാ …
“രക്ഷപ്പെടാന്‍ വെറും 10 മിനിട്ട്, കണ്‍മുന്നില്‍ ഗാസയിലെ കെട്ടിടം തരിപ്പണമായി,“ മാധ്യമ പ്രവർത്തകൻ പറയുന്നു
“രക്ഷപ്പെടാന്‍ വെറും 10 മിനിട്ട്, കണ്‍മുന്നില്‍ ഗാസയിലെ കെട്ടിടം തരിപ്പണമായി,“ മാധ്യമ പ്രവർത്തകൻ പറയുന്നു
സ്വന്തം ലേഖകൻ: ഗാസയിലെ അഭയാര്‍ഥി ക്യാമ്പിലടക്കം ഇസ്രായേല്‍ ദിവസങ്ങളായി തുടരുന്ന ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. തകര്‍ന്നു തരിപ്പണമായി കിടക്കുന്ന കെട്ടിടങ്ങളുടേയും വീടുകളുടേയും അതിനിടയില്‍ കുടുങ്ങി ജീവന്‍ നഷ്ടമായവരുടേയും ദൃശ്യങ്ങള്‍ നടുക്കമുണ്ടാക്കുന്നവയാണ്. ഇപ്പോഴിതാ ആക്രമണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ പ്രതിനിധി. ഗാസയില്‍ അല്‍-ജസീറ, അമേരിക്കന്‍ ന്യൂസ് …
ര​ണ്ടാം പി​ണ​റാ​യി മന്ത്രിസഭയിൽ 21 മ​ന്ത്രി​മാ​ർ; സി.പി.എമ്മിന് 12, സി.പി.ഐക്ക് 4
ര​ണ്ടാം പി​ണ​റാ​യി മന്ത്രിസഭയിൽ 21 മ​ന്ത്രി​മാ​ർ; സി.പി.എമ്മിന് 12, സി.പി.ഐക്ക് 4
സ്വന്തം ലേഖകൻ: രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 മന്ത്രിമാര്‍. സി.പി.എമ്മിന് 12 മന്ത്രിമാരും സി.പി.ഐയ്ക്ക് നാല്, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് (എം)-1, എന്‍.സി.പി-1 എന്നിങ്ങനെ മന്ത്രിമാരുണ്ടാകും. മറ്റ് രണ്ട് മന്ത്രി സ്ഥാനങ്ങള്‍ നാല് കക്ഷികള്‍ വീതിച്ചെടുക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്ലും ആദ്യ രണ്ടര വര്‍ഷക്കാലവും മകരള കോണ്‍ഗ്രസ് (ബി), കോണ്‍ഗ്രസ് എസ് കക്ഷികള്‍ …
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷത്തിൽ താഴെ; 18​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സിൻ
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷത്തിൽ താഴെ; 18​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സിൻ
സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാകുന്നത്. ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം കടന്നു. നിലവില്‍ 35 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം മരണസംഖ്യയില്‍ കാര്യമായ കുറവുകള്‍ …
സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്; 7 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്; 7 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഞായറാഴ്ച 29,704 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,79,28,337 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
വാക്സിൻ എടുക്കാത്തവർക്കി ടയിൽ ഇന്ത്യൻ വകഭേദം കാട്ടു തീയായി പടർന്നേക്കും; രണ്ടാം ഡോസ് വേഗത്തിലാക്കി ബ്രിട്ടൻ
വാക്സിൻ എടുക്കാത്തവർക്കി ടയിൽ ഇന്ത്യൻ വകഭേദം കാട്ടു തീയായി പടർന്നേക്കും; രണ്ടാം ഡോസ് വേഗത്തിലാക്കി ബ്രിട്ടൻ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വാക്സിൻ എടുക്കാത്തവർക്കിടയിൽ ഇന്ത്യൻ വകഭേദം കാട്ടുതീ പോലെ പടർന്നേക്കുമെന്ന് ആശങ്ക. കോവിഡിൻ്റെ ഇന്ത്യൻ വകഭേദത്തിൽ നിന്ന് വാക്സിനുകൾ സംരക്ഷണം നൽകുമെന്ന ആത്മവിശ്വാസം ഉണ്ടെങ്കിലും ഒരു ഡോസ് പോലും എടുക്കാത്തവർക്കിടയിൽ വൈറസ് കാട്ടുതീ പോലെ പടരുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് സ്കൈ ന്യൂസിനോട് പറഞ്ഞു. ഇന്ത്യൻ കോവിഡ് വകഭേദത്തിൻ്റെ പ്രത്യാഘാതങ്ങൾ അതിരൂക്ഷമാകാൻ …
ഒമാനിൽ രാത്രി 8 വരെ കടകൾ തുറക്കാം; സൂഖുകളും വ്യാപാര കേന്ദ്രങ്ങളും വീണ്ടും സജീവം; ബസ്​ സർവിസ് ഇന്ന് മുതൽ
ഒമാനിൽ രാത്രി 8 വരെ കടകൾ തുറക്കാം; സൂഖുകളും വ്യാപാര കേന്ദ്രങ്ങളും വീണ്ടും സജീവം; ബസ്​ സർവിസ് ഇന്ന് മുതൽ
സ്വന്തം ലേഖകൻ: പകൽ സമയത്തെ വ്യാപാര വിലക്ക്​ ​നീക്കിയ സാഹചര്യത്തിൽ രാത്രി എട്ടുമണി വരെ കടകളിൽ ഉപഭോക്​താക്ക​ളെ പ്രവേശിപ്പിക്കാമെന്ന്​ മസ്​കത്ത്​ മുനിസിപ്പാലിറ്റി അറിയിച്ചു.അതേസമയം 12 വയസ്സുവരെയുള്ള കുട്ടികളെ വാണിജ്യ സ്​ഥാപനങ്ങളിലും മറ്റും പ്രവേശിപ്പിക്കുന്നതിനുള്ള നിരോധനം തുടരും. ശനിയാഴ്​ച മുതലാണ്​ പെരുന്നാൾകാല ലോക്​ഡൗൺ അവസാനിപ്പിച്ച്​ വ്യാപാര സ്​ഥാപനങ്ങൾക്ക്​ പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചത്​. എന്നാൽ, രാത്രി എട്ടുമണി മുതൽ …
വാക്സിൻ: ഖത്തറിൽ 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇന്നു മുതൽ റജിസ്റ്റർ ചെയ്യാം
വാക്സിൻ: ഖത്തറിൽ 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇന്നു മുതൽ റജിസ്റ്റർ ചെയ്യാം
സ്വന്തം ലേഖകൻ: 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇന്നു മുതൽ ഫൈസർ വാക്സീൻ ലഭിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (www.moph.gov.qa) റജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ അധികൃതർ റജിസ്ട്രേഷൻ നടത്തിയവരെ ബന്ധപ്പെടും. സെപ്റ്റംബറിൽ അധ്യായന വർഷം തുടങ്ങുമ്പോൾ സാധാരണ നിലയിലേക്ക് വിദ്യാഭ്യാസ രംഗം മാറാൻ ഇത് അനിവാര്യമാണെന്നും …