സ്വന്തം ലേഖകൻ: മെയ് 22 മുതൽ പ്രതിദിനം കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യാവുന്നവരുടെ എണ്ണം 5,000 ആക്കുമെന്ന് വ്യോമയാന വകുപ്പിലെ എയർ ട്രാൻസ്പോർട്ട് വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ രജാഹി അറിയിച്ചു. നിലവിൽ 1000 പേർക്കാണ് അനുമതിയുള്ളത്. വേനൽ സീസണിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ കൊറോണ എമർജൻസി സുപ്രീം കൗൺസിൽ വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. …
സ്വന്തം ലേഖകൻ: അബുദാബിയിൽ സർക്കാരിന്റെ 570 സേവനങ്ങൾ ലഭിക്കുന്ന ഒറ്റ മൊബൈൽ ആപ്പ് ടാം (TAMM) പുറത്തിറക്കി. അബുദാബിയിൽ താമസിക്കുന്നവർക്ക് 80 സർക്കാർ സേവനങ്ങളും ആപ്പിലൂടെ ലഭിക്കുമെന്നും ബാക്കിയുള്ളവ ഈ വർഷം അവസാനത്തോടെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. ആപ്പ് സജ്ജീകരണം പൂർത്തിയായാൽ സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പണം അടയ്ക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങളും ഇതിൽ ലഭ്യമാകുമെന്ന് …
സ്വന്തം ലേഖകൻ: ഒമാനിൽ വ്യക്തികളുടെയും വാഹനങ്ങളുടെയും രാത്രിയിലെ സഞ്ചാരത്തിന് ശനിയാഴ്ച മുതൽ വിലക്കില്ല. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച വിലക്ക് ഇനിയൊരറിയിപ്പു വരെ നീക്കുന്നതായി സുപ്രീം കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാൽ രാത്രി എട്ടുമുതൽ രാവിലെ നാലുവരെ വ്യാപാര സ്ഥാപനങ്ങളിൽ ഉപഭോക്താക്കളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കുന്നത് നിരോധിച്ചു. വിലക്കിൽ നിന്ന് ഡെലിവറി, പാർസൽ സർവിസുകളെയും ഭക്ഷണശാലകളെയും …
സ്വന്തം ലേഖകൻ: ഖത്തറിൽ 12 മുതൽ 15 വയസ്സുവരെയുള്ളവർക്ക് ഫൈസർ വാക്സീൻ നൽകാൻ അനുമതി. കുട്ടികളുടെ പേരും മറ്റു വിവരങ്ങളും ആരോഗ്യ മന്ത്രാലയം സൈറ്റിൽ നാളെ മുതൽ രക്ഷിതാക്കൾക്കു റജിസ്റ്റർ ചെയ്യാം. വാക്സീൻ എടുക്കേണ്ട തീയതിയും സമയവും അറിയിക്കും. പുതിയ അധ്യയന വർഷത്തിൽ കൂടുതൽ വിദ്യാർഥികൾക്കു സ്കൂളിലെത്താൻ ഇതു സഹായകമാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സീൻ …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയർന്നു നിൽക്കുന്നത് ഭീതിജനകമാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. കോവിഡ് മഹാമാരിയുടെ രണ്ടാം വർഷം ആദ്യവർഷത്തേക്കാൾ കൂടുതൽ മാരകമാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ …
സ്വന്തം ലേഖകൻ: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുണ്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വടക്കന്‍ ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലര്‍ട്ട് ഉണ്ടായിരുന്നത്. കേരള …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളും അടച്ചുപൂട്ടലിലേക്ക്. സംസ്ഥാനത്ത് നാളെ മുതല്‍ 30 വരെ 15 ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറി അളപന്‍ ബധ്യോപധ്യായ ആണ് ശനിയാഴ്ച രാവിലെ പ്രഖ്യാപനം നടത്തിയത്. നിയമസഭ തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയര്‍ന്നിരുന്നു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം റെക്കോര്‍ഡില്‍ എത്തിയിരുന്നു. നാളെ …
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 34,694 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,76,89,727 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: യുകെയിൽ ആശങ്ക പരത്തി ഇന്ത്യൻ വകഭേദത്തിൻ്റെ വ്യാപനം. വൈറസിൻ്റെ അതിവ്യാപന ശേഷിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് സർക്കാർ വൃത്തങ്ങൾ വേരിയന്റിനെ കൈകാര്യം ചെയ്യുന്നതിനായി പ്രാദേശിക നിയന്ത്രണങ്ങൾ വരുത്തുന്നത് തള്ളിക്കളയാനാവില്ലെന്ന് സൂചന നൽകി. ആവശ്യമെങ്കിൽ സാമ്പത്തികവും സാമൂഹികവുമായ നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ വീണ്ടും നടപ്പാക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യാപനം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിൽ ചില …
സ്വന്തം ലേഖകൻ: യുഎസിൽ വാക്സിൻ എടുത്തവർക്ക് ഇനി മാസ്ക് വേണ്ട. രാജ്യത്തെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവേൻറഷൻ്റെ ശുപാർശ അനുസരിച്ചാണ് തീരുമാനം. തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് പൂർണമായും ഒഴിവാക്കാം. അടച്ചിട്ട മുറികളിലും മാസ്ക് ഉപയോഗിക്കുന്നതിൽ ഇളവുകളുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. രാജ്യത്തിന് ഇത് മഹത്തായ ദിനമാണെന്ന് ടെലിവിഷൻ പ്രഭാഷണത്തിൽ പ്രസിഡൻറ് …