1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2021

സ്വന്തം ലേഖകൻ: അബുദാബിയിൽ സർക്കാരിന്റെ 570 സേവനങ്ങൾ ലഭിക്കുന്ന ഒറ്റ മൊബൈൽ ആപ്പ് ടാം (TAMM) പുറത്തിറക്കി. അബുദാബിയിൽ താമസിക്കുന്നവർക്ക് 80 സർക്കാർ സേവനങ്ങളും ആപ്പിലൂടെ ലഭിക്കുമെന്നും ബാക്കിയുള്ളവ ഈ വർഷം അവസാനത്തോടെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

ആപ്പ് സജ്ജീകരണം പൂർത്തിയായാൽ സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പണം അടയ്ക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങളും ഇതിൽ ലഭ്യമാകുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഗവ.സപ്പോർട്ട് ചെയർമാൻ അലി റഷീദ് അൽ കെത്ബി വ്യക്തമാക്കി.

ആപ്പിലൂടെ ഡ്രൈവിങ് ടെസ്റ്റ് അപ്പോയ്മെന്റ്, ലൈസൻസ് പുതുക്കൽ, ബിൽഡിങ് പെർമിറ്റ് പുതുക്കൽ,പ്രഫഷനൽ ലൈസൻസ്, വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങൾ തുടങ്ങിയവയെല്ലാം നേടാം.

ആപ്പിലൂടെ ഇടപാടുകൾ നടത്താൻ ആറ് മിനിറ്റ് മതിയാകും. യുഎഇ പാസ്സിലൂടെ (UAE PASS) ഒരിക്കൽ റജിസ്റ്റർ ചെയ്താൽ ഒരോരുത്തർക്കും അവരവർക്ക് ഇഷ്ടമുള്ള സേവനങ്ങൾക്ക് മുൻതൂക്കം നൽകിയുള്ള ഹോം സ്ക്രീനുകൾ ലഭിക്കും. ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.