1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2021

സ്വന്തം ലേഖകൻ: ഖത്തറിൽ 12 മുതൽ 15 വയസ്സുവരെയുള്ളവർക്ക് ഫൈസർ വാക്സീൻ നൽകാൻ അനുമതി. കുട്ടികളുടെ പേരും മറ്റു വിവരങ്ങളും ആരോഗ്യ മന്ത്രാലയം സൈറ്റിൽ നാളെ മുതൽ രക്ഷിതാക്കൾക്കു റജിസ്റ്റർ ചെയ്യാം. വാക്സീൻ എടുക്കേണ്ട തീയതിയും സമയവും അറിയിക്കും.

പുതിയ അധ്യയന വർഷത്തിൽ കൂടുതൽ വിദ്യാർഥികൾക്കു സ്കൂളിലെത്താൻ ഇതു സഹായകമാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സീൻ 2ഡോസും എടുത്തവർക്ക് 9 മാസം ക്വാറന്റീൻ നിയന്ത്രണങ്ങൾ ഉണ്ടാകില്ല. ഇതുവരെ 6 മാസം ആയിരുന്നു. വാക്സീൻ എടുത്തവർക്ക് കൂടുതൽ ഇളവുകൾ നൽകുന്നത് പരിഗണനയിലാണ്.

യുഎഇയിലും 12 മുതൽ 15 വയസ്സുവരെയുള്ളവർക്ക് ഫൈസർ വാക്സീൻ നൽകാൻ അനുമതി. ദേശീയ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി വിശദ പഠന-ഗവേഷണങ്ങൾക്കു ശേഷമാണ് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്. രാജ്യത്തു കൂടുതൽ പേർക്കു വാക്സീൻ ലഭ്യമാകാൻ ഇതു സഹായകമാകും. അതേസമയം വിദേശികൾ ഉൾപ്പെടെ 1.1 കോടിയിലേറെ പേർക്ക് വാക്സീൻ നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.