സ്വന്തം ലേഖകൻ: കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ താമസിയാതെ പങ്കുചേരാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഫ്രഞ്ച് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയായ സനോഫിയും ബ്രിട്ടന്റെ ജിഎസ്‌കെയും. രണ്ടാംഘട്ട പരീക്ഷണങ്ങളില്‍ ഇവര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ കോവിഡിനെതിരേ ഫലപ്രദമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. അടുത്ത ആഴ്ചയോടെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. 2020 അവസാനത്തില്‍ നടത്തിയ …
സ്വന്തം ലേഖകൻ: രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി ഒഴികെയുള്ളവര്‍ പുതുമുഖങ്ങള്‍. ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ രണ്ടാം പിണറായി സര്‍ക്കാരില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നു പാര്‍ട്ടി തീരുമാനമെടുത്തു. എല്ലാവരും പുതുമുഖങ്ങളാകട്ടെയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. ശൈലജ പാര്‍ട്ടി വിപ്പായി പ്രവര്‍ത്തിക്കും. സിപിഎമ്മിന്റെ ആദ്യ മന്ത്രിസഭയ്ക്കുശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുന്നത്. തീരുമാനം ഐകകണ്‌ഠ്യേന ആയിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു. എം.ബി.രാജേഷ് സ്പീക്കറാകും. പി.എ.മുഹമ്മദ് …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,63,533 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,52,28,996 ആയി ഉയർന്നു. രാജ്യത്ത് ഒരു ഘട്ടത്തിന് നാല് ലക്ഷത്തിന് മുകളിൽ ദിനം പ്രതി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കണക്കുകളിലാണ് ഇപ്പോൾ കുറവ് സംഭവിച്ചിരിക്കുന്നതെന്ന് …
സ്വന്തം ലേഖകൻ: ലോക സൗന്ദര്യ മത്സരത്തിൽ സ്വന്തം നാട്ടിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി മ്യാന്മറിൽനിന്നുള്ള മത്സരാർത്ഥി. തുസർ വിന്ത് ല്വിൻ ആണ് ഫ്‌ളോറിഡയിൽ നടന്ന മിസ് യൂനിവേഴ്‌സ് മത്സരവേദി പട്ടാള ഭരണത്തിന്റെ യാതന അനുഭവിക്കുന്ന സ്വന്തം ജനതയ്ക്കുള്ള ഐക്യദാർഢ്യ പ്രഖ്യാപനത്തിനുള്ള അവസരമാക്കിയത്. തുസർ വിന്ത് ല്വിൻ ലോകസൗന്ദര്യ മത്സരവേദിയിൽ ‘മ്യാന്മറിനു വേണ്ടി പ്രാർത്ഥിക്കൂ’ എന്ന് എഴുതിയ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: യുകെയിൽ റോഡ് മാപ്പ് മൂന്നാം ഘട്ടം പ്രാബല്യത്തിൽ. ഇളവുകളുടെ ഭാഗമായി ഇംഗ്ലണ്ടിലുടനീളമുള്ള ആളുകൾക്ക് പ്രിയപ്പെട്ടവരുമായി ഒരുമിച്ച് കൂടുന്നതിനും പരസ്പരം ആലിംഗനം ചെയ്യുന്നതിനും പബ്ബുകളിലും മറ്റും ഇൻഡോറിൽ ഒത്തുകൂടാനും ഏറെ കാലത്തിന് ശേഷം അവസരം ലഭിക്കും. സർക്കാരിന്റെ ട്രാഫിക് ലൈറ്റ് പദ്ധതി പ്രകാരം വിദേശ അവധി യാത്രകൾക്കും ഇന്നു മുതൽ അനുമതിയുണ്ട്. അതേസമയം കോവിഡ് …
സ്വന്തം ലേഖകൻ: ഇസ്രയേൽ ഗാസയിൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ 10 കുട്ടികളും 16 സ്ത്രീകളും അടക്കം 42 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരുക്കേറ്റു. മൂന്നു കെട്ടിടസമുച്ചയങ്ങളും തകർത്തു. ഒരാഴ്ച പിന്നിടുന്ന സംഘർഷത്തിൽ ഇസ്രയേൽ നടത്തിയ ഏറ്റവും രൂക്ഷമായ ആക്രമണമാണിത്. ഇതോടെ ഗാസ സിറ്റിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 190 ആയി ഉയർന്നു. ഇതിൽ 54 കുട്ടികളും …
സ്വന്തം ലേഖകൻ: ഗ്രീൻ പട്ടികയിൽ ഇടംപിടിച്ച 22 രാജ്യങ്ങളിലെ യാത്രക്കാർക്ക് ജൂലൈ 1 മുതൽ അബുദാബിയിൽ ക്വാറന്റീൻ ഒഴിവാക്കും. എന്നാൽ കോവിഡ് രണ്ടാം തരംഗത്തിൽനിന്നു കരകയറുന്നതുവരെ ഇന്ത്യക്കാർ കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ ഏപ്രിൽ 24 ന് നിലവിൽ വന്ന ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് യുഎഇ അനിശ്ചിത കാലത്തേക്കു നീട്ടിയിരിക്കുകയാണ്. ഇന്ത്യക്കാർക്കുള്ള വിലക്ക് താൽക്കാലികമാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് യഥാസമയം …
സ്വന്തം ലേഖകൻ: പൊതുസ്ഥലത്തും സമൂഹമാധ്യമങ്ങളിലും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയോ പ്രതികരിക്കുകയോ ചെയ്യുന്നവർക്ക് ചുരുങ്ങിയത് 6 മാസം തടവുശിക്ഷ നടപ്പാക്കാനൊരുങ്ങി യുഎഇ. വനിതകൾ, 15 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരെ അപമാനിക്കുന്നവർക്ക് ഒരു വർഷത്തെ തടവും 10,000 ദിർഹവുമാണ് (ഏകദേശം രണ്ടു ലക്ഷത്തോളം ഇന്ത്യൻ രൂപ) ശിക്ഷ. സമൂഹമാധ്യമങ്ങളിലെ മാന്യമല്ലാത്ത പ്രതികരണങ്ങൾ, ചേഷ്ടകൾ, മറ്റു സൂചനകൾ തുടങ്ങിയവയും …
സ്വന്തം ലേഖകൻ: ഒമാനിൽ പ്രവാസി ജനസംഖ്യ കുറഞ്ഞു വരുന്നതായി കണക്കുകൾ. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ആകെ ജനസംഖ്യയുടെ 38 ശതമാനമാണ് നിലവിൽ പ്രവാസികൾ. 45 ലക്ഷമാണ് ആകെ ജനസംഖ്യ. ഇതിൽ 27 ലക്ഷം സ്വദേശികളും 17 ലക്ഷം വിദേശികളുമാണ്. ഒമാനികളുടെ ജനസംഖ്യ 61 ശതമാനമായിട്ടുണ്ട്. 2019ലെ കണക്കുകൾ പ്രകാരം 40 …