1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2021

സ്വന്തം ലേഖകൻ: 60 കഴിഞ്ഞ വിദേശികളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് അംഗീകാരത്തിന് പുതിയ സംവിധാനം ഏർപ്പെടുത്തി. സർട്ടിഫിക്കറ്റ് റജിസ്റ്റർ ചെയ്യുന്നതിന് ഓൺ‌ലൈൻ വഴി അപേക്ഷ സ്വീകരിക്കും. 60 തികഞ്ഞ വിദേശികൾക്ക് ബിരുദം ഇല്ലെങ്കിൽ ജനുവരി തൊട്ട് ഇഖാമ പുതുക്കി നൽകുന്നില്ല.

ബിരുദമോ ഡിപ്ലോമയോ ഉള്ളവരും എന്നാൽ നേരത്തെ തൊഴിൽ വകുപ്പിൽ സർട്ടിഫിക്കറ്റ് റജിസ്ട്രേഷന് അപേക്ഷിക്കാത്തവർക്കും പുതുതായി അപേക്ഷിക്കുന്നതിനാണ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.ഓട്ടമാറ്റിക് അപ്രൂവിങ് സിസ്റ്റം വഴി അപേക്ഷിക്കുന്നതിനൊപ്പം സർട്ടിഫിക്കറ്റിന് കുവൈത്ത് വിദേശ മന്ത്രാലയത്തിന്റെ അംഗീകാരവും വേണം. ഒപ്പും സീലും ഉൾപ്പെടെ നിയമാനുസൃതം ആവശ്യമായ എല്ലാ രേഖകളും അനിവാര്യമാണ്.

ഓട്ടമേറ്റഡ് സിസ്റ്റത്തിലെ എല്ലാ ഫോമുകളും കൃത്യമായി പൂരിപ്പിച്ചിരിക്കണം. പുതിയ തീ‍രുമാനം സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന പലർക്കും ആശ്വാസമാകും. വർഷങ്ങൾക്ക് മുൻപ് കുവൈത്തി സ്വകാര്യ മേഖലയിൽ പലവിധ തൊഴിലുകളിലും ഏർപ്പെട്ട പലർക്കും ബിരുദം ഉൾപ്പെടെ വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും ചെയ്യുന്ന തൊഴിലിന് അനിവാര്യമല്ലെന്നതിനാൽ വിദേശ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചുണ്ടാകില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.